News_Desk

എം എം ലോറൻസിന്റെ മൃതദേഹം പഠനത്തിന് വിട്ടു നൽകിയ സംഭവം: പെൺമക്കൾ സമർപ്പിച്ച റിവ്യൂ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടു നൽകിയതിനെതിരെ പെൺമക്കൾ സമർപ്പിച്ച റിവ്യൂ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് വി ജി അരുണിന്റേതാണ് ഉത്തരവ്. നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും സുപ്രീം കോടതിയും ആവശ്യം നിരാകരിച്ചിരുന്നു. സുപ്രീം കോടതി ഉത്തരവിന് ശേഷം തങ്ങൾക്ക് ലഭിച്ച ചില വീഡിയോ തെളിവുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പെൺമക്കളായ ആശാ ലോറൻസും സുജാതയും ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ റിവ്യൂപെറ്റീഷൻ നൽകിയത്. എന്നാൽ ഹർജിയിൽ…

Read More

ജാഗ്രത: തിരുവനന്തപുരത്തെ തീരപ്രദേശത്ത് നാളെ കടലാക്രമണത്തിന് സാധ്യത, ഇന്ന് കേരളത്തിൽ ഇടിമിന്നലോടെ മഴ

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. മഴക്ക് പുറമേ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയുണ്ടെങ്കിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നാളെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി…

Read More

ജി സി സി കപ്പ് 2025 ഫുട്‌ബോൾ: മാൾട്ട , ഒമാൻ, ഷാർജ , അജ്മാൻ ക്ലബ്ബുകൾക്ക് വിജയം

ദുബായ്: പവർ ഗ്രൂപ്പ് യു എ ഇ യുടെ നേതൃത്വത്തിൽ ദുബായ് പോലീസിന്റെ പോസറ്റിവ് സ്പിരിറ് കൗൺസിലിന്റെ സഹകരണത്തോടെ നടക്കുന്ന ജി സി സി കപ്പ് ഫുട്‌ബോൾ ടൂർണമെന്റിൽ മാൾട്ട , ഒമാൻ, ഷാർജ , അജ്മാൻ എന്നിവിടങ്ങളിൽ നിന്നുള്ള ക്ലബ്ബുകൾക്ക് വിജയം. സൗദി അറേബ്യയിലെ ബദർ എഫ് സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മാൾട്ട ക്ലബ് ഡി സ്വാത് പരാജയപ്പെടുത്തിയത്. ടോപ് ടെൻ ഒമാൻ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഖത്തർ ഇന്ത്യൻ ഫുട്‌ബോൾ ഫോറത്തെ തോൽപ്പിച്ചു….

Read More

ഭാവി പഠനങ്ങളുടെ നിലവാരം വിലയിരുത്തുന്ന ആദ്യ കേന്ദ്രം ദുബായിൽ തുറന്നു

ദുബായ്:ഭാവിയെക്കുറിച്ചുള്ള പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും നിലവാരം വിലയിരുത്തുന്ന ലോകത്തിലെ ആദ്യത്തെ കേന്ദ്രം ദുബായിൽ പ്രവർത്തനമാരംഭിച്ചു. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറീനേഴ്സ് അഫയേഴ്‌സ് (GDRFA) ആണ് ‘ഫോർസൈറ്റ് സ്റ്റഡികളുടെ നിലവാരമൂല്യനിർണയ കേന്ദ്രം’ (Center for Evaluating the Quality of Foresight Studies) എന്ന പേരിൽ ആരംഭിച്ചത്.വരുംകാല വെല്ലുവിളികളെയും സാധ്യതകളെയും മുൻകൂട്ടി കണ്ട്, കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്ന ദുബായിയുടെ ദീർഘവീക്ഷണത്തിന്റെ ഭാഗമായാണ് കേന്ദ്രം സ്ഥാപിച്ചിട്ടുള്ളതെന്ന് ദുബൈ ജി ഡി ആർ എഫ് എ അറിയിച്ചു…

Read More

വഖഫ് ബോർഡ് ഹൈക്കോടതിയെ സമീപിച്ചു; മുനമ്പം ഭൂപ്രശ്‌നത്തിൽ ട്രിബ്യൂണൽ അന്തിമ ഉത്തരവിറക്കുന്നത് വിലക്കി

കൊച്ചി: മുനമ്പം വഖഫ് ഭൂമി തർക്ക കേസിൽ കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ അന്തിമ ഉത്തരവിറക്കുന്നതിന് ഹൈക്കോടതി വിലക്കേർപ്പെടുത്തി. വഖഫ് ട്രൈബ്യൂണലിലെ വാദം തുടരുന്നതിന് തടസമില്ലങ്കിലും അന്തിമ ഉത്തരവ് ഹൈക്കോടതി ഉത്തരവിന് വിധേയമായിട്ടായിരിക്കും. വഖഫ് ബോർഡ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി. ഹർജിയിൽ ഫറൂഖ് കോളജ് മാനേജ്മെന്റിന് ഹൈക്കോടതി നോട്ടീസ് അയച്ചു. മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് വഖഫ് ട്രൈബ്യൂണലിന് മുമ്പാകെ പറവൂർ സബ് കോടതിയിലെ മുൻ ഉത്തരവിന്റെ രേഖകൾ വിളിച്ചുവരുത്തണം എന്ന് ആവശ്യപ്പെട്ട് വഖഫ് ബോർഡ്…

Read More

100 കിലോ മീറ്റർ പരിധി, 1000 കിലോ ഭാരം; ഇത് ഇന്ത്യയുടെ ഗൗരവ് ബോംബ്

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ഗ്ലൈഡ് ബോംബ് വിജയകരമായി പരീക്ഷിച്ചു. ഗൗരവ് എന്ന് പേരിട്ടിരിക്കുന്ന ഈ ബോംബ് വികസിപ്പിച്ചത് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ്. 1000 കിലോയോളം ഭാരം വരുന്ന ബോംബിന്റെ പരീക്ഷണം ഏപ്രിൽ എട്ടുമുതൽ 10 വരെയാണ് നടന്നത്. വ്യോമസേനയുടെ സുഖോയ്- 30 എം.കെ.ഐ യുദ്ധവിമാനത്തിൽ നിന്നാണ് ഗൗരവ് ബോംബ് പല ഘട്ടങ്ങളിലായി പരീക്ഷിച്ച് പ്രവർത്തനം വിലയിരുത്തിയത്. 100 കിലോമീറ്റർ വരെയുള്ള ലക്ഷ്യത്തിലേക്ക് കൃത്യമായി ആക്രമണം…

Read More

ഇൻസ്റ്റാഗ്രാമിൽ കുഞ്ഞ് മകളുമൊത്തുള്ള ഹൃദയസ്പർശിയായ ഫോട്ടോ പങ്കുവെച്ച് ഷെയ്ഖ് ഹംദാൻ

ദുബായ്: ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വെള്ളിയാഴ്ച വൈകുന്നേരം തന്റെ നാലാമത്തെ കുഞ്ഞ് മകൾ ഹിന്ദിനൊപ്പമുള്ള ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ തന്നെ ഏകദേശം 3,00,000 ലൈക്കുകളും 6,000 കമന്റുകളും ലഭിച്ചു, നിരവധി ഉപയോക്താക്കൾ ചിത്രങ്ങളെ ‘മനോഹരം’ എന്ന് വിളിച്ചു. അമ്മയായ ഷെയ്ഖ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമാ അൽ മക്തൂമിന്റെ സ്മരണാർത്ഥം കുഞ്ഞിന് ഹിന്ദ് എന്ന്…

Read More

‘ഇന്ത്യ അത് അർഹിച്ചിരുന്നു’, ഭീകരർക്ക് പാക്കിസ്ഥാൻ ‘നിഷാൻ ഇ ഹൈദർ’ നൽകണം: റാണ പറഞ്ഞത് പുറത്തുവിട്ട് യുഎസ്

ന്യൂഡൽഹി: രാജ്യം നടുങ്ങിയ മുഖ്യ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരിൽ ഒരാളായ തഹാവൂർ റാണയെ ഇന്ത്യയ്ക്കു യുഎസ് കൈമാറിയതിനു പിന്നാലെ റാണയെ ചോദ്യം ചെയ്ത് എൻഐഎ. രാജ്യതലസ്ഥാനത്ത് അതീവ സുരക്ഷയിലാണ് എൻഐഎ സംഘം തഹാവൂർ റാണയെ തടവിൽ പാർപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ആരംഭിച്ച ചോദ്യം ചെയ്യലിനോട് റാണ പ്രതികരിക്കുന്നില്ലെന്ന റിപ്പോർട്ടുകളുണ്ട്. 12 അംഗ ഉദ്യോഗസ്ഥ സംഘമാണ് റാണയെ ചോദ്യം ചെയ്യുന്നത്. ഇതിനിടെ, മുംബൈയിൽ നടത്തിയ ഭീകരാക്രമണത്തിനു പിന്നാലെ തഹാവൂർ റാണ നടത്തിയ പരാമർശം യുഎസ് പുറത്തുവിട്ടു. യുഎസ് പൗരന്മാർ…

Read More

ഒരുമണിക്കൂർ യാത്രം വെറും ഒരുമിനിറ്റാകും, ചെലവ് 2400 കോടി, 3 ഈഫൽ ടവറുകൾക്ക് തുല്യം; ചൈനയിലൊരുങ്ങുന്ന വിസ്മയം

ബീജിങ്: ചൈനയിലെ ഹുവാജിയാങ് ഗ്രാൻഡ് കാന്യൺ പാലം ജൂണിൽ തുറക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട് ചെയ്യുന്നു. മലയിടുക്കിന് കുറുകെ 2.8 കിലോമീറ്റർ നീളത്തിലുള്ള കൂറ്റൻ പാലമാണ് ഹുവാജിയാങ് ഗ്രാൻഡ് കാന്യൺ. പാലം തുറക്കുന്നതോടെ ലോകത്തെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാലമെന്ന റെക്കോർഡിന് അർഹമാകും. 216 ദശലക്ഷം പൗണ്ട് (2400 കോടി രൂപ) ചെലവ് വരുന്ന ഈ പദ്ധതി യാത്രാ സമയം ഒരു മണിക്കൂറിൽ നിന്ന് ഒരു മിനിറ്റായി കുറക്കുമെന്നാണ് പ്രധാന നേട്ടം. ഈഫൽ ടവറിനേക്കാൾ 200 മീറ്ററിലധികം…

Read More

ശക്തമായ പൊടിക്കാറ്റ്, വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ദില്ലിയിൽ മുന്നറിയിപ്പ്

ദില്ലി: വെള്ളിയാഴ്ച വൈകുന്നേരം ദില്ലിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഒരു പൊടിക്കാറ്റ് വീശിയടിച്ചു. പൊടിക്കാറ്റിന് പിന്നാലെ മഴയും പെയ്തതോടെ ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നിരവധി വിമാനങ്ങൾ വൈകിയെന്നും അധികൃതർ അറിയിച്ചു. കുറഞ്ഞ ദൃശ്യപരതയും പ്രക്ഷുബ്ധമായ കാലാവസ്ഥയും കാരണം ആഭ്യന്തര, അന്തർദേശീയ വിമാന സർവീസുകളെ ബാധിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും യാത്രക്കാരുടെ അസൗകര്യം കുറയ്ക്കുന്നതിന് ആവശ്യമായ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. ദില്ലിയിൽ കനത്ത മഴ, ആലിപ്പഴ വീഴ്ച, ശക്തമായ…

Read More