News_Desk

റീയൂണിയൻ ദ്വീപുകളിൽ ചിക്കൻഗുനിയ വ്യാപനം, കേരളം കരുതിയിരിക്കണം: ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേർന്ന് കിടക്കുന്ന ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയൻ ദ്വീപുകളിൽ ചിക്കൻഗുനിയ വ്യാപനം ഉണ്ടായ സാഹചര്യത്തിൽ കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. 2006-2007 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് വ്യാപകമായ ചിക്കൻഗുനിയ ബാധ ഉണ്ടായത്. അന്ന് റീയൂണിയൻ ദ്വീപുകളിൽ തുടങ്ങി നമ്മുടെ നാട് ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിലേക്ക് രോഗം വ്യാപിക്കുകയായിരുന്നു. എണ്ണത്തിൽ അത്രത്തോളം ഇല്ലെങ്കിലും റീയൂണിയൻ ദ്വീപുകളിൽ ഇപ്പോൾ ചിക്കൻഗുനിയയുടെ വ്യാപനമുണ്ട്. പതിനയ്യായിരത്തോളം ആളുകൾക്ക് രോഗബാധ സ്ഥിരീകരിക്കുകയും നവജാതശിശുക്കൾ ഉൾപ്പെടെ ഒട്ടേറെ ആളുകൾ ആശുപത്രികളിൽ…

Read More

മുർഷിദാബാദിൽ കേന്ദ്രസേന ഇറങ്ങി; ബംഗാളിൽ അതീവ ജാഗ്രത

വഖഫ് നിയമത്തിനെതിരായ പ്രതിഷേധം വർഗീയ സംഘർഷത്തിലേക്ക് നീങ്ങിയതോടെ ബംഗാളിൽ അതീവ ജാഗ്രത. മുർഷിദാബാദ് ജില്ലയിലും പരിസരപ്രദേശങ്ങളിലും കേന്ദ്രസേനയെ വിന്യസിച്ചു. ഉത്തരവാദി സംസ്ഥാന സർക്കാരാണെന്നും അഫ്‌സ്പ പ്രഖ്യാപിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്. വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിൽ മൂന്നുപേരാണ് മുർഷിദാബാദ് ജില്ലയിൽ കൊല്ലപ്പെട്ടത്. ബംഗ്ലദേശുമായി അതിർത്തിപങ്കിടുന്ന പ്രദേശമായതിനാൽ അഞ്ച് കമ്പിനി ബി.എസ്.എഫിനെയും സി.എ.പി.എഫിനെയും വിന്യസിച്ചു. മാൾഡ, സൗത്ത് 24 പർഗനാസ്, ഗൂഗ്ലി ജില്ലകളിലും അതീവ ജാഗ്രത തുടരുന്നു. 150 പേരെ ഇതുവരെ…

Read More

‘ഷൈൻ ടോം ചാക്കോ കൊക്കെയ്ൻ ഉപയോഗിച്ചോയെന്ന് പരിശോധിച്ചില്ല, മോഡലിന്റെ ദേഹപരിശോധന നടത്തിയതിൽ വീഴ്ച’

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട കൊക്കെയ്ൻ കേസിൽ പൊലീസിന് വീഴ്ചയുണ്ടായെന്ന് എറണാകുളം അഡീഷനൽ സെഷൻസ് കോടതി. നടപടിക്രമങ്ങൾ പാലിച്ച് അന്വേഷണം പൂർത്തിയാക്കുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായെന്നാണു കോടതിയുടെ വിമർശനം. ഷൈൻ ടോം ചാക്കോയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതി വിധിയുടെ പകർപ്പിലാണു പൊലീസിന് വിമർശനം. ഷൈൻ ടോം ചാക്കോ ഉൾപ്പെടെയുള്ള അഞ്ചുപേർ കൊക്കെയ്ൻ ഉപയോഗിച്ചോയെന്ന് പൊലീസ് പരിശോധിച്ചില്ല, കൊക്കെയ്‌ന്റെ ഘടകങ്ങൾ വേർതിരിച്ചുള്ള പരിശോധന നടന്നില്ല, ഒന്നാം പ്രതിയായ മോഡലിന്റെ ദേഹപരിശോധന നടത്തുമ്പോൾ വനിതാ ഗസറ്റഡ് ഓഫിസർ ഒപ്പമുണ്ടായിരുന്നില്ല തുടങ്ങിയ…

Read More

‘അവധിയാഘോഷിക്കാനെത്തണം, തടവിലായിട്ട് 551 ദിവസങ്ങൾ’; ഇസ്രയേൽ സൈനികൻറെ വീഡിയോ പുറത്തുവിട്ട് ഹമാസ്

കീവ്: ഹമാസ് സായുധ വിഭാഗമായ ഖാസം ബ്രിഗേഡ് തങ്ങൾ ബന്ദിയാക്കിയ ഇസ്രയേൽ സൈനികൻറെ വീഡിയോ പുറത്തുവിട്ടു. ഇസ്രയേൽ-യൂഎസ് പൗരനായ ഈഡൻ അലക്‌സാണ്ടർ ഇസ്രയേൽ സർക്കാരിനെ വിമർശിക്കുന്ന വീഡിയോയാണ് ശനിയാഴ്ച ഇവർ പുറത്തുവിട്ടത്. 551 ദിവസങ്ങളായി ഈഡനെ ഹമാസ് ബന്ദിയാക്കിയിട്ട്. വീഡിയോയിൽ സ്വയം പരിചയപ്പെടുത്തുന്ന ഈഡൽ ബെഞ്ചമിൻ നെതന്യാഹുവിൻറെ നേതൃത്വത്തിലുള്ള സർക്കാരിനെ വിമർശിക്കുകയും എന്തുകൊണ്ട് തൻറെ മോചനം സാധ്യമാവുന്നില്ല എന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട്. 551 ദിവസമായി തടവിലെന്നും അവധിയാഘോഷിക്കാൻ കുടുംബത്തോടൊപ്പം എത്തിച്ചേരാൻ സാധിക്കുമെന്ന പ്രത്യാശയുണ്ടെന്നും ഈഡൻ പറയുന്നു. ജൂത…

Read More

ദി ലാസ്റ്റ് ഓഫ് അസ് സീസൺ 2 ബ്രേക്ക്ഡൗൺ: പുതിയതെന്താണ്, പ്ലോട്ട്, അഭിനേതാക്കൾ, വിമർശകർ എന്താണ് ചിന്തിക്കുന്നത്

ദുബായ്: ഏപ്രിൽ 14 ന് യുഎഇയിൽ റിലീസ് ചെയ്യാൻ പോകുന്ന ജനപ്രിയ വീഡിയോ ഗെയിം അധിഷ്ഠിത പരമ്പരയായ ദി ലാസ്റ്റ് ഓഫ് അസിന്റെ സീസൺ 2 നായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതേസമയം, ഇതാ ഒരു സംഗ്രഹം: ദി ലാസ്റ്റ് ഓഫ് അസിന്റെ സീസൺ 1-ൽ പെഡ്രോ പാസ്‌കൽ, എല്ലി (ബെല്ല റാംസി) എന്ന കൗമാരക്കാരിയെ ഒരു വിപ്ലവ ഗ്രൂപ്പിലേക്ക് എത്തിക്കാൻ വാടകയ്ക്കെടുത്ത ഒരു കള്ളക്കടത്തുകാരനെ അവതരിപ്പിക്കുന്നു. ഒരു പരാദ ഫംഗസ് അണുബാധ ഗ്രഹത്തെ നശിപ്പിച്ച് മനുഷ്യരെ…

Read More

മികച്ച നടൻ ആസിഫ് അലി, പാൻ ഇന്ത്യൻ താരം ഉണ്ണി മുകുന്ദൻ; രാമു കാര്യാട്ട് അവാർഡുകൾ പ്രഖ്യാപിച്ചു

പ്രശസ്ത സംവിധായകൻ രാമു കാര്യാട്ടിന്റെ ഓർമ്മയ്ക്കായി ചലച്ചിത്ര കലാകാരന്മാർക്കുള്ള ഈ വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള ഇരുപത്തിനാലാമത് രാമു കാര്യാട്ട് അവാഡിന് പ്രശസ്ത നടൻ ആസിഫ് അലി അർഹനായി. പാൻ ഇന്ത്യൻ താരമായി ഉണ്ണി മുകുന്ദനെയും മികച്ച നടിയായി അപർണ ബാലമുരളിയെയും തിരഞ്ഞെടുത്തു. ജഗദീഷ്, ഇന്ദ്രൻസ്, വിജയരാഘവൻ, ജോജു ജോർജ്, ഷറഫുദ്ദീൻ, അർജുൻ അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, രാജേഷ് മാധവൻ,ആൻസൺ പോൾ, അഭിമന്യു തിലകൻ, ഇഷാൻ, ഷെരീഫ് മുഹമ്മദ്, ഡബ്‌സി, ഫ്രെയ, നിർമ്മാതാവ് ജോബി ജോർജ്ജ്,…

Read More

അഭിഭാഷകൻ പിജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: മുൻ സർക്കാർ അഭിഭാഷകൻ പിജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം പിറവം സ്വദേശിയാണ്. മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പിജി മനുവിന് ജാമ്യം ലഭിച്ചിരുന്നു. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിൽ വിചാരണ തീരുന്നത് വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, പാസ്‌പോർട്ട്…

Read More

ഓശാന ചടങ്ങുകൾക്കിടെ കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പിന് അപ്രതീക്ഷിത അതിഥി, സന്ദർശിച്ച് എംവി ഗോവിന്ദൻ

കോഴിക്കോട്: കോഴിക്കോട് അതിരൂപതയൂടെ ആദ്യ ആർച്ച് ബിഷപ്പ് ഡോക്ടർ വർഗ്ഗീസ് ചക്കാലക്കലിനെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സന്ദർശിച്ചു. ദേവമാതാ കത്തീഡ്രലിൽ ഓശാന ചടങ്ങുകൾ നടക്കുന്നതിനിടെയാണ് ആശംസകളുമായി എം.വി. ഗോവിന്ദനെത്തിയത്. മന്ത്രി മുഹമ്മദ് റിയാസും കൂടെ ഉണ്ടായിരുന്നു. ആർച്ച് ബിഷപ്പും എം.വി. ഗോവിന്ദനും സൗഹൃദം പങ്കുവെച്ച് പിരിഞ്ഞു. ഇന്നലെയാണ് കോഴിക്കോട് രൂപതയെ അതിരൂപതയായും ബിഷപ്പിനെ ആർച്ച് ബിഷപ്പായും വത്തിക്കാനിൽ നിന്ന് ഫ്രാൻസിസ് മാർപ്പാപ്പ ഉയർത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ആർച്ച് ബിഷപ്പിനെ സന്ദർശിച്ചിരുന്നു. മലബാർ മേഖലയിലെ…

Read More

അമ്മായിയുടെ സഹോദരിയുമായുള്ള പ്രണയം അമ്മാവൻ എതിർത്തു; മദ്യം നൽകി തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്

പ്രയാഗ്രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ അമ്മാവനെ മദ്യം നൽകി തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവിനെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. മഹേന്ദ്ര പ്രജാപതി(28) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ അനന്തരവൻ ആകാശ് പ്രജാപതിയും ബന്ധുവും സുഹൃത്തും ചേർന്നാണ് കൃത്യം നടത്തിയത്. അമ്മായിയുടെ സഹോദരിയുമായുള്ള പ്രണയം മഹേന്ദ്ര എതിർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിലുള്ള വൈരാഗ്യത്തിലാണ് പ്രതി കൃത്യം നടത്തിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് അയൽ ജില്ലയായ കൗശാമ്പിയിൽ ഒരു മരത്തിന് സമീപം മഹേന്ദ്ര പ്രജാപതിയെ മരിച്ച…

Read More

‘സുപ്രീംകോടതി വിധി; ഫാസിസ്റ്റ് പ്രവണതകൾക്കിടയിലും നിയമവാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നുള്ളതിന്റെ തെളിവ്’

കോഴിക്കോട്: നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി ഇന്ത്യയിലെ ഫാസിസ്റ്റ് പ്രവണതകൾക്കിടയിലും നിയമവാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നുള്ളതിന്റെ തെളിവാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ?ഗോവിന്ദൻ. കോഴിക്കോട് അതിരൂപതാധ്യക്ഷൻ ഡോ. വർഗീസ് ചക്കാലക്കലിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേ?ഹം. ഇന്ത്യയിലെ ഫാസിസ്റ്റ് പ്രവണതകൾക്കിടയിലും കോർപ്പറേറ്റ് ഹിന്ദുത്വ വത്കരണ അജണ്ട നടപ്പിലാക്കാൻ ശ്രമിച്ചുക്കൊണ്ടിരിക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റെ പശ്ചാത്തലത്തിലും നിയമവാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് സുപ്രീം കോടതി വിധിയിലൂടെ രാജ്യം മനസിലാക്കുന്നത്. ജൂഡിഷ്യറിക്ക് അതിന്റെതായ…

Read More