
ഇൻസ്റ്റാഗ്രാമിൽ കുഞ്ഞ് മകളുമൊത്തുള്ള ഹൃദയസ്പർശിയായ ഫോട്ടോ പങ്കുവെച്ച് ഷെയ്ഖ് ഹംദാൻ
ദുബായ്: ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വെള്ളിയാഴ്ച വൈകുന്നേരം തന്റെ നാലാമത്തെ കുഞ്ഞ് മകൾ ഹിന്ദിനൊപ്പമുള്ള ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ തന്നെ ഏകദേശം 3,00,000 ലൈക്കുകളും 6,000 കമന്റുകളും ലഭിച്ചു, നിരവധി ഉപയോക്താക്കൾ ചിത്രങ്ങളെ ‘മനോഹരം’ എന്ന് വിളിച്ചു. അമ്മയായ ഷെയ്ഖ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമാ അൽ മക്തൂമിന്റെ സ്മരണാർത്ഥം കുഞ്ഞിന് ഹിന്ദ് എന്ന്…