News_Desk

ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മക്ക് എതിരെ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് ഹരജി

ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽനിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി. അഭിഭാഷകൻ മാത്യൂസ് നെടുമ്പാറയാണ് യശ്വന്ത് വർമ്മയ്ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ഹരജി സമർപ്പിച്ചത്. ജുഡീഷ്യൽ സമിതിക്ക് അന്വേഷണാധികാരമില്ലെന്നും ഹരജിയിൽ പറയുന്നു. എന്നാൽ സംഭവം തന്നെ കുടുക്കാനുള്ള ഗൂഢാലോചനയാണെന്ന് ജസ്റ്റിസ് യശ്വന്ത് വർമ പറയുന്നത് .മാർച്ച് 14 രാത്രി 11.30 ഓടെ കണ്ടെത്തിയ പണത്തെക്കുറിച്ച് ഡൽഹി പൊലീസ്…

Read More

19 വർഷത്തെ നിയമപോരാട്ടം; സൂരജ് വധക്കേസിലെ എട്ടു പ്രതികൾക്ക് ജീവപര്യന്തം,11-ാം പ്രതിക്ക് 3 വർഷം തടവുശിക്ഷ.

മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ എട്ടു പ്രതികൾക്ക് ജീവപര്യന്തവും ഒരു പ്രതിക്ക് മൂന്നുവർഷം തടവുശിക്ഷയും വിധിച്ചു. 2 മുതൽ 6 വരെ പ്രതികൾക്കും 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 11-ാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും കോടതി വിധിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിനായിരുന്നു സൂരജിനെ കൊന്നത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരൻ മനോരാജ് നാരായണനും ടി.പി കേസ് പ്രതി…

Read More

കവർച്ചാനാടകത്തിന് തിരശ്ശീല; ഭാര്യാപിതാവ് നൽകിയ 40 ലക്ഷം ചെലവാക്കി, റഹീസിന്റെ ക്വട്ടേഷൻ നാടകം പൊളിച്ച് പോലീസ്

കോഴിക്കോട് പൂവാട്ടുപറമ്പിൽ നിർത്തിയിട്ട കാറിൽ നിന്നും പണം കവർന്ന കേസിൽ പുതിയ വഴിത്തിരിവ്.ബുധനാഴ്ച സ്വകാര്യ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിൽനിന്ന് 40.25 ലക്ഷം രൂപ കവർന്നുവെന്ന് പരാതിക്കാരൻ റഹീസ് നൽകിയ പരാതി വ്യാജമെന്ന് പോലീസ്. ആനക്കുഴിക്കര മാരിക്കോളനി നിലം റഹീസാണ് മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് പോലീസ് കണ്ടെത്തി.കവർച്ചാ നാടകത്തിനായി പരാതിക്കാരൻ റഹീസ് 90,000 രൂപയ്ക്ക് ക്വട്ടേഷൻ നൽകി. റഹീസിന്റെ ഭാര്യാപിതാവ് മറ്റൊരാളെ ഏൽപ്പിക്കുന്നതിനായി 40 ലക്ഷം രൂപ…

Read More

ഖത്തറില്‍ സ്‌കൂളുകള്‍ക്ക് 26, 27 തിയതികളില്‍ അവധി പ്രഖ്യാപിച്ചു.

ഖത്തറില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം 26, 27 തിയതികളില്‍ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും അവധി പ്രഖ്യാപിച്ചു. 2025 അധ്യയന വര്‍ഷത്തേക്കുള്ള സര്‍ക്കുലര്‍ നമ്പര്‍ (4) ല്‍, സ്‌കൂള്‍ ഭരണകൂടങ്ങളുടെ തീരുമാനം നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു

Read More

കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു, 80 ലക്ഷം ആർക്ക്?

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ-698 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയാം. 40 രൂപയാണ് കാരുണ്യ ഭാഗ്യക്കുറിയുടെ വില. കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്….

Read More

കാഞ്ഞങ്ങാട് ആത്മഹത്യയ്ക്ക് ശ്രമിച്ച മൻസൂർ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാർഥിനി മരിച്ചു

കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ ഹോസ്റ്റലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാർത്ഥി മരിച്ചു. കാസർകോട് പാണത്തൂർ സ്വദേശി ചൈതന്യയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം.കഴിഞ്ഞ വർഷം ഡിസംബർ ഏഴിനാണ് കാഞ്ഞങ്ങാട്ടെ മൻസൂർ ആശുപത്രി നഴ്സിങ് കോളേജ് ഹോസ്റ്റൽ മുറിയിൽ ചൈതന്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മൻസൂർ ആശുപത്രി കോളജിലെ മൂന്നാം വർഷ നഴ്‌സിംഗ് വിദ്യാർഥിനിയായിരുന്നു ചൈതന്യ. ഹോസ്റ്റൽ വാർഡനുമായുള്ള പ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് സുഹൃത്തുക്കൾ ആരോപിച്ചു. ഹോസ്റ്റൽ വാർഡൻ മാനസികമായി ചൈതന്യയെ പ്രയാസപ്പെടുത്തിയിരുന്നുവെന്ന് സുഹൃത്തുക്കൾ…

Read More

കേരളത്തിൽ സിൽവർലൈൻ പദ്ധതിക്ക് സാധ്യതയില്ല’: ഇ.ശ്രീധരൻ

കേരളത്തിന്റെ സിൽവർലൈൻ പദ്ധതി യാഥാർത്ഥ്യമാകാൻ സാധ്യതയില്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ പറഞ്ഞു.കേന്ദ്ര സർക്കാർ ഇതിന് അനുമതി നൽകില്ല. കെ റെയിലിന് ബദലായി താൻ സമർപ്പിച്ച റെയിൽ പാതയിൽ സംസ്ഥാന സർക്കാരിന് താൽപര്യമുണ്ട്. കെ റെയിൽ ഉപേക്ഷിച്ചുവെന്നു സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചാൽ പുതിയ പാതയ്ക്ക് അനുമതി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് സെമി സ്പീഡ് റെയിൽ പദ്ധതി നിർദേശം നടപ്പാക്കാനാണു ശ്രമിക്കേണ്ടത്. ബദൽ പദ്ധതിക്ക് എല്ലാ പിന്തുണയും നൽകുമെന്നും ശ്രീധരൻ പറഞ്ഞു.

Read More

മണ്ഡല പുനർനിർണയം തലയ്ക്ക് മുകളിൽ തൂങ്ങുന്ന വാൾ;മുഖ്യമന്ത്രി

മണ്ഡല പുനർനിർണയം തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന വാളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിളിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വടക്കേ ഇന്ത്യയിൽ മുൻതൂക്കം ലഭിക്കുമെന്നതു കൊണ്ടാണ് ബി.ജെ.പി. മണ്ഡല പുനർനിർണയവുമായി മുന്നോട്ടുപോവുന്നത്. കൂടിയാലോചനകളില്ലാതെ ബി.ജെ.പി. അവരുടെ തീരുമാനത്തെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്നുയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .ബ്രിട്ടിഷുകാരുടെ കേന്ദ്രീകൃത ഭരണത്തെ എങ്ങനെയാണ് ഇന്ത്യക്കാർ എതിർത്തതെന്നും, അവരെ പുറത്താക്കിയതെന്നും കേന്ദ്രം ഓർക്കുന്നത് നന്നായിരിക്കും എന്നുള്ള മുന്നറിയിപ്പും നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം…

Read More

ആശ വർക്കർമാരുടെ സമരം പരിഹാരം കാണേണ്ടത് കേന്ദ്രസർക്കാർ എന്ന് എ കെ ബാലൻ

ആശ വർക്കർമാരുടെ പ്രശ്‌നത്തിന് പരിഹാരം കാണേണ്ടത് കേന്ദ്രസർക്കാരാണ് എ കെ ബാലൻ. സംസ്ഥാനം, സമരത്തിനും സമരം നടത്തുന്നവർക്കും എതിരല്ല എന്നാൽ ഇതിൽ കേരളത്തിന് ഒന്നും ചെയ്യാനില്ലെന്നും കേന്ദ്രം നിശ്ചയിച്ചതിനേക്കാൾ കൂടുതൽ കേരളം നൽകുന്നുണ്ടെന്നും എ കെ ബാലൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ആശ വർക്കർമാരുടെ പ്രശ്നം പരിഹരിക്കുമെന്ന് കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന.എന്നാൽ യുഡിഎഫ് അധികാരത്തിൽ വരാൻ പോകുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് അധികാരത്തിൽ വരില്ല എന്നുള്ളത് കൊണ്ട് ശമ്പളം കൂട്ടി നൽകുമെന്ന് തടക്കം വാഗ്ദാനങ്ങൾ അവർക്ക്…

Read More

കുറുപ്പുംപടി പീഡനം; സഹോദരിമാരെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടുകൂടി

പെരുമ്പാവൂർ കുറുപ്പംപടിയിൽ അമ്മയുടെ സുഹൃത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്10ഉം 12ഉം വയസുള്ള കുട്ടികൾക്ക് അമ്മയും സുഹൃത്തായ ധനേഷും ചേർന്ന് നിർബന്ധിച്ച്‌ മദ്യം നൽകി പീഡിപ്പിച്ചതെന്നാണ് പുതിയ വിവരം. പ്രതി ധനേഷ് വീട്ടിൽ എത്തുമ്പോഴെല്ലാം നിർബന്ധിപ്പിച്ചു മദ്യം കുടിപ്പിച്ചയി പെൺകുട്ടികൾ മൊഴി നൽകി. ധനേഷ് ഇവരുടെ കൂട്ടുകാരികളേയും ലക്ഷ്യമിട്ടതായുള്ള വിവരവും പുറത്തുവന്നിരുന്നു. കൂട്ടുകാരിയെ കൂട്ടിക്കൊണ്ടുവരാൻ മൂത്ത കുട്ടിയോട് ധനേഷ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കൂട്ടുകാരിക്ക് പെൺകുട്ടി കൈമാറിയ കത്ത് ക്ലാസ് ടീച്ചർക്ക് ലഭിക്കുകയായിരുന്നു. തുടർന്നാണ്…

Read More