
ആരോഗ്യ-സുരക്ഷാ മുൻകരുതൽ വേണം; മുന്നറിയിപ്പുമായി ഖത്തർ
ദോഹയിൽ പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റത്തിൽ പൊതുജനങ്ങൾ ആരോഗ്യ, സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്ന മുന്നറിയിപ്പ് നൽകി ഖത്തറിലെ ആരോഗ്യ വിദഗ്ധർ. ശൈത്യത്തിനും വേനലിനും ഇടയിലുള്ള കാലാവസ്ഥാ വ്യതിയാനത്തിനിടെ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കൂടാനുള്ള സാധ്യത കൂടുതലാണെന്നും അധികൃതർ പറഞ്ഞു. സൈനസ്, ശ്വാസകോശ സംബന്ധമായ അലർജികൾ തുടങ്ങിയ രോഗങ്ങളുള്ളവർ പ്രത്യേകിച്ചും മുൻകരുതലെടുക്കണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷനിലെ (എച്ച്എംസി) എമർജൻസി മെഡിസിനിലെ സീനിയർ കൺസൽറ്റൻ്റ് ഡോ.വർദ അലി അൽസാദ് മുന്നറിയിപ്പ് നൽകി. തണുപ്പും പൊടിക്കാറ്റും മഴയും എല്ലാം ഇടകലർന്ന കാലാവസ്‌ഥയിൽ ശ്വാസകോശ…