
ഇനി ക്രിക്കറ്റ് ആരവം;ഐ പി എല്ലിന് ഇന്ന് തുടക്കം
ആദ്യ മത്സരത്തിൽ ആർസിബി -കെകെആർ പോരാട്ടം ഐ പി എൽ പതിനെട്ടാം സീസണിന് ഇന്ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽതുടക്കമാകും. 10 ടീമുകളാണ് ഇത്തവണ ഐപിഎൽ പോരാട്ടത്തിന് ഇറങ്ങുന്നത്. ആദ്യ ദിനമായ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ഇത്തവണ അജിങ്ക്യ രഹാനെയാണ് കൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിക്കുന്നത്. രജത്ത് പട്ടീദാറാണ് ആർസിബിയുടെ ക്യാപ്റ്റൻ.ഇരു ടീമുകളും തമ്മിൽ 35 തവണ ഏറ്റുമുട്ടിയിട്ടുണ്ട്.കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 21 മൽസരങ്ങളിൽ ജയിച്ചപ്പോൾ റോയൽ ചലഞ്ചേഴ്സിന് 14 മൽസരങ്ങളിൽ…