News_Desk

കോഴിക്കോട് രൂപത ഇനി അതിരൂപത; ഡോ. വർഗീസ് ചക്കാലയ്ക്കൽ ആർച്ച് ബിഷ്

കോഴിക്കോട് രൂപത അതിരൂപതയായും. ഒപ്പം കോഴിക്കോട് രൂപത ബിഷപ്പ് ഡോക്ടർ വർഗീസ് ചക്കാലക്കലിനെ ആർച്ച് ബിഷപ്പായി ഉയർത്തി. വത്തിക്കാനിലും കോഴിക്കോടും ഒരേ സമയം അതിരൂപതയായി ഉയർത്തുന്നതിന്റെ പ്രഖ്യാപനം നടത്തി. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 നാണ് പ്രഖ്യാപനം നടത്തിയത്. തലശേരി രൂപത ബിഷപ് ജോസഫ് പാംപ്ലാനി വത്തിക്കാനിൽ നിന്നുള്ള മാർപാപ്പയുടെ പ്രഖ്യാപനം വായിച്ചു. കണ്ണൂർ രൂപതാ ബിഷപ് അലക്‌സ് വടക്കുംതല മാർപാപ്പയുടെ സന്ദേശത്തിന്റെ മലയാള പരിഭാഷ വായിച്ചു. ഇതോടെ മലബാർ മേഖലയിലെ ആദ്യ ലത്തീൻ അതിരൂപതയായി മാറുകയാണ്…

Read More

കല്ലുപ്പിനു മുകളിൽ ഒറ്റക്കാലിൽനിന്ന് പ്രതിഷേധവുമായി സിപിഒ ഉദ്യോഗാർഥികൾ

റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ എട്ടു ദിവസം മാത്രം ശേഷിക്കെ, സർക്കാരിന്റെ കാരുണ്യത്തിനായി തൊഴുകൈകളോടെ കല്ലുപ്പിനു മുകളിൽ ഒറ്റക്കാലിൽ നിന്ന് പ്രതിഷേധിച്ച് വനിതാ സിവിൽ പൊലീസ് ഓഫിസർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ. പട്ടികയിൽനിന്ന് അടിയന്തരമായി നിയമനം നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിലെ നടപ്പാതയിലിരുന്ന് കഴിഞ്ഞ ദിവസം ഉദ്യോഗാർഥികൾ ഭിക്ഷ യാചിച്ചു സമരം ചെയ്തിരുന്നു. പഠിച്ചതും റാങ്ക് പട്ടികയിൽ ഉൾപ്പെട്ടതുമെല്ലാം തങ്ങളുടെ കുറ്റമാണെന്ന് ഏറ്റുപറഞ്ഞ് ഏത്തമിട്ട ഉദ്യോഗാർഥികളാണ് ഭിക്ഷാപാത്രവുമായി അധികൃതരോട് യാചിച്ചത്. അവസാനദിവസം വരെ പോരാടുമെന്നും കഷ്ടപ്പെട്ടാണ് റാങ്ക്…

Read More

മട്ടന്നൂരിൽ ഗർഭനിരോധന ഉറകളും പ്രെഗ്‌നൻസി ടെസ്റ്റ് കിറ്റുകളും ലൂബ്രിക്കന്റും ചാക്കിലാക്കി തള്ളിയ നിലയിൽ

മട്ടന്നൂർ വെള്ളിയാംപറമ്പിൽ ഗർഭനിരോധന ഉറകൾ, പ്രെഗ്‌നൻസി ടെസ്റ്റ് കിറ്റുകൾ, ലൂബ്രിക്കന്റ്‌റ് എന്നിവ ചാക്കിലാക്കി തള്ളിയ നിലയിൽ കണ്ടെത്തി. ആയിരക്കണക്കിന് ഗർഭനിരോധന പേക്കറ്റുകളാണ് 20-ലധികം ചാക്കുകളിലാക്കി നാലിടത്തായി വെള്ളിയാംപറമ്പ് ക്രഷറിന് സമീപം തള്ളിയത്. ഉപയോഗിച്ചതും അല്ലാത്തതുമായ ഉറകളും, പ്രെഗ്‌നൻസി ടെസ്റ്റ് കിറ്റുകളും, ലൂബ്രിക്കന്റ്‌റും ഉണ്ട് 2027 വരെ കാലാവധിയുള്ള കവറുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്. കഴിഞ്ഞ ദിവസമാണ് വഴിയാത്രക്കാർ ചാക്കുകൾ കണ്ടെത്തിയത്. ആശുപത്രികളിലേക്കും ഹെൽത്ത് സെന്ററിലേക്കും വിതരണം ചെയ്യുന്ന ഗർഭ നിരോധന ഉറകൾ തള്ളിയതാണോയെന്ന് സംശയിക്കുന്നു.

Read More

സ്റ്റേഷനിൽ ആദിവാസി യുവാവ് മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയിൽ

പൊലീസ് സ്റ്റേഷനിൽ ആദിവാസി യുവാവായ ഗോകുലിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഓമന ഹൈക്കോടതിൽ. ഹർജിയിൽ പൊലീസിന്റെ റിപ്പോർട്ട് തേടി കോടതി. മെയ് 18ന് ശേഷം വിശദമായി വാദം കേൾക്കും. പെൺകുട്ടിയെ കാണാതായ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഗോകുലിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിന്നാലെയാണ് ഗോകുലിനെയാണ് മരിച്ച നിലയിൽ ശുചിമുറിയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർ സസ്‌പെൻഷനിലാണ്. സ്റ്റേഷനിൽ ജി.ഡി ചാർജ് ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ ദീപയേയും പാറാവു നിന്ന…

Read More

വടകരയിലെ പരിപാടിയിൽ ആളില്ല; വിമർശനവുമായി മുഖ്യമന്ത്രി

കോഴിക്കോട് വടകര ജില്ലാ ആശുപത്രി ഫേസ് 2 സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങിൽ സദസ്സിൽ ആളില്ലാത്തതിൽ മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനം. പൊതുവെ വടകരയിലെ പരിപാടികൾ ഇങ്ങിനെ അല്ല.നല്ല ആൾക്കൂട്ടം ഉണ്ടാവാറുണ്ട്. ഔചിത്യബോധം കാരണം താൻ മറ്റൊന്നും പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.. സദസ്സിൽ ആളുകൾ എത്തുന്നത് വരേ മുഖ്യമന്ത്രി ഗസ്റ്റ് ഹൗസിൽ നിന്നും ഇറങ്ങാതെ കാത്തിരുന്നു.സദസ്സിൽ ആളില്ലാത്തതിനാൽ 11 മണിക്ക് തുടങ്ങേണ്ട പരിപാടിക്ക് 11.35നാണ് മുഖ്യമന്ത്രി എത്തിയത് .വടകര എംഎൽഎ കെകെ രമയും എംപി ഷാഫി പറമ്പിലും പങ്കെടുക്കാത്തതിലും മുഖ്യമന്ത്രി…

Read More

ചാലക്കുടി ഫെഡറൽ ബാങ്ക്ജീവനക്കാരെ ബന്ദിയാക്കി 15ലക്ഷം രൂപ കവർന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു

ചാലക്കുടിയിലെ ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ നിന്നും ജീവനക്കാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബന്ദിയാക്കിയ ശേഷം 15 ലക്ഷം രൂപ കവർന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു. ചാലക്കുടി ജെഎഫ്സിഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി രൂപികരിച്ച സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് പ്രതി റിജോ ആന്റണിക്കെതിരെയായ കുറ്റപത്രം സമർപ്പിച്ചത്. ഫെബ്രുവരി 4നാണ് ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിൽ നിന്നും ജീവനക്കാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബന്ദിയാക്കിയ ശേഷം റിജോ ആന്റണി 15 ലക്ഷം രൂപ കവർന്നത്….

Read More

കേസ് കൈകാര്യം ചെയ്യാൻ വീണാ വിജയന് അറിയാം,ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ട; വി ശിവൻകുട്ടി

മാസപ്പടി കേസിൽ വീണാ വിജയനെതിരായ എകാലോജിക് കുറ്റപത്രം സിപിഐയുടെ വിഷയമല്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചതിന് പിന്നാലെ,ബിനോയ് വിശ്വത്തിനെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി രംഗത്ത്.വീണാ വിജയന്റെ കാര്യത്തിൽ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ട. കേസ് കൈകാര്യം ചെയ്യാൻ വീണക്ക് അറിയാമെന്ന് വി. ശിവൻകുട്ടി പറഞ്ഞു. കേസിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണ്. പിണറായിക്ക് എൽഡിഎഫ് പൂർണ്ണ പിന്തുണ നൽകിയിട്ടുണ്ടന്നും ശിവൻ കുട്ടി പറഞ്ഞു. ബിനോയ് വിശ്വം അഭിപ്രായം പറയേണ്ടിയിരുന്നത് ഇടത് മുന്നണിയോഗത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പിണറായിയുടെ പേര്…

Read More

കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനി പോലീസ് കസ്റ്റഡിയിൽ

അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയായ വിദേശവനിതയെ ബെംഗളൂരുർ പോലീസ് പിടികൂടി. യുഗാൺഡ സ്വദേശിനിയായ നാകുബുറെ ടിയോപിസ്റ്റയെയാണ് അരീക്കോട് ഇൻസ്‌പെക്ടർ സിജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽനിന്നാണ് പിടികൂടിയത്. മലപ്പുറത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും കേന്ദ്രീകരിച്ച് എംഡിഎംഎ വില്പന നടത്തിവന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയാണ് യുഗാൺഡൻ യുവതിയെന്ന് പോലീസ് പറഞ്ഞു. യുവതിയെ വിശദമായി ചോദ്യം ചെയ്തതിൽ ലഹരിക്കടത്ത് സംഘത്തിൽ ഉൾപ്പെട്ട ചില നൈജീരിയൻ സ്വദേശികളെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടാനുള്ള ശ്രമം…

Read More

വയനാട് ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളാൻ കേന്ദ്ര സർക്കാരിനോട് ആവർത്തിച്ച് ഹൈക്കോടതി

വയനാട് ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന് ആവർത്തിച്ച് ഹൈക്കോടതി.ദുരന്തബാധിതരുടെ ജീവനോപാധിയാണ് ഇല്ലാതായത്, ഇത് കണ്ടില്ലെന്ന് നടക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ലോണുകൾ എഴുതിത്തള്ളുന്നത് സർക്കാർ നയത്തിന്റെ ഭാഗമെന്ന് കേന്ദ്രം കോടതിൽ മറുപടി നൽകി. കൊവിഡിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് താൽക്കാലികമായിരുന്നു. എന്നാൽ വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് സംഭവിച്ചത് അങ്ങനെയല്ലെന്ന് കോടതി പറഞ്ഞു. ബാങ്കുകൾ മറ്റുള്ളവരുടെ പണം ഉപയോഗിച്ചാണ് ബിസിനസ് ചെയ്യുന്നതെന്ന് കേന്ദ്രം കോടതിയിൽ പറഞ്ഞു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വായ്പ എഴുതിത്തള്ളുന്നത് പരിഗണിക്കാമെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ഹർജി ഇനി വേനലവധിക്ക്…

Read More

3 മാസം പ്രായമുള്ള മകനെ കുടിവെള്ള ടാങ്കിൽ എറിഞ്ഞുകൊന്ന് അമ്മ

ഗുജറാത്തിൽ നിർത്താതെ കരഞ്ഞ മൂന്ന് മാസം പ്രായമുള്ള മകനെ ഭൂർഭ കുടിവെള്ള ടാങ്കിലെറിഞ്ഞ് കൊന്ന് അമ്മ. സംഭവത്തിൽ 22കാരിയായ കരിഷ്മ ഭാഗേൽ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മകനെ കാണാനില്ലെന്ന എന്ന യുവതിയുടെ ഭർത്താവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തിങ്കളാഴ്ച്ച ദമ്പതികളുടെ വീട്ടിലെത്തിയ പൊലീസ് വീട് അരിച്ച് പെറുക്കിയിരുന്നു. ഇതിനിടയിലാണ് കുടിവെള്ള ടാങ്കിൽ നിന്ന് കുട്ടിയുടെ മൃതദേഹം കിട്ടിയത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ യുവതിയെ കസ്റ്റഡിയിൽ എടുത്ത പൊലീസ് ചോദ്യം ചെയ്യലിലാണ് യുവതി…

Read More