News_Desk

ഹിയറിങ്ങിന് തൊട്ടുമുൻപും ചീഫ് സെക്രട്ടറിയെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി പ്രശാന്ത് ഐഎഎസ്

ഹിയറിങ്ങിന് തൊട്ടുമുൻപും ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ പരിഹസിച്ച് ഫേസ്ബുക്കിൽ കുറിപ്പുമായി എൻ. പ്രശാന്ത് ഐഎഎസ്.സുപ്രീം കോടതിയേക്കാൾ അധികാരം ചീഫ് സെക്രട്ടറിക്ക് എന്നാണ് എൻ. പ്രശാന്തിന്റെ പരിഹാസം. ഐഎഎസ് ചേരിപ്പോരിൽ വിശദീകരണം നൽകാൻ ഹാജരാകാനിരിക്കെയാണ് ചീഫ് സെക്രട്ടറിക്കെതിരേ എൻ പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം: അച്ചടക്ക നടപടിയിൽ എന്റെ ഭാഗം ഒരു തവണയെങ്കിലും കേൾക്കുമാറാകണം എന്ന് അപേക്ഷിച്ചിട്ട് ആറ് മാസമാവുന്നു. ഞാൻ സമർപ്പിക്കുന്ന രേഖകൾ അപ്രത്യക്ഷമാവുന്ന സാഹചര്യത്തിലാണ് റിക്കോർഡിങ്ങും സ്ട്രീമിങ്ങും ഉൾപ്പെടെ സുതാര്യമായ ഹിയറിങ്ങിന്…

Read More

സിഎംആർഎൽ എക്സാലോജിക് കേസ്: മുഖ്യമന്ത്രിക്കും മകൾക്കും ഹൈക്കോടതി നോട്ടീസ്

സിഎംആർഎൽ എക്സാലോജിക് ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ ഹൈക്കോടതി നോട്ടീസ് . ഇന്ററിം സെറ്റിൽമെന്റ് ബോർഡിലെ രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവർത്തകൻ എം.ആർ. അജയൻ നൽകിയ പൊതുതാൽപര്യ ഹർജിയിന്മേലാണ് ഹൈക്കോടതി നടപടി. ഹർജി കോടതി ഫയലിൽ സ്വീകരിച്ചിട്ടില്ല. അതിന് മുമ്പ് തന്നെ കേസുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള എല്ലാവർക്കും നോട്ടീസ് അയക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവ്. സിഎംആർഎൽ, എക്‌സാലോജിക്, ശശിധരൻ കർത്ത, സിഎംആർഎൽ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരാണ്…

Read More

പഞ്ചാബ് കിങ്സിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ആവേശ ജയം.

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ പഞ്ചാബ് കിങ്സിന് ആവേശ ജയം. 112 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിറങ്ങിയ കൊൽക്കത്ത 15.1 ഓവറിൽ വെറും 95 റൺസിന് ഓൾഔട്ടായി. നാലു വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചാഹലും മൂന്നു വിക്കറ്റ് വീഴ്ത്തിയ മാർക്കോ യാൻസനുമാണ് പഞ്ചാബിന് ജയമൊരുക്കിയത്. 28 പന്തിൽ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 37 റൺസെടുത്ത ആംഗ്രിഷ് രഘുവംശിയാണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ. കൊൽക്കത്തക്ക് ഏഴു റൺസിനിടെ ഓപ്പണർമാരായ സുനിൽ നരെയനെയും (5), ക്വിന്റൺ ഡിക്കോക്കിനെയും (2)…

Read More

തേരി മേരി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും പ്രധാന വേഷത്തിൽ എത്തുന്ന തേരി മേരി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.ടെക്സാസ് ഫിലിം ഫാക്‌ടറിയുടെ ബാനറിൽ അംജിത് എസ്.കെ, സിനീഷ് അലി പുതുശ്ശേരി, ഫിനോസ് ഇലച്ചോല, സമീർ ചെമ്പായിൽ എന്നിവർ ചേർന്ന് നിർമിച്ച് ആരതി ഗായത്രി ദേവി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തേരി മേരി’ . നിരവധി താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. അനൂപ് മേനോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്‌ത ‘കിംഗ്ഫിഷ്’…

Read More

രാമക്ഷേത്രത്തിന് ബോംബ് ഭീഷണി;സുരക്ഷ വർദ്ധിപ്പിക്കൻ മുന്നറിയിപ്പ്

അയോധ്യയിലെ രാമക്ഷേത്രത്തിന് ബോംബ് ഭീഷണി സുരക്ഷ വർദ്ധിപ്പിൻ മുന്നറിയിപ്പ്. രാം മന്ദിർ ട്രസ്റ്റിന് ഇമെയിൽ വഴിയാണ് സന്ദേശം എത്തിയത്. ബോംബ് സ്‌ഫോടനത്തിന് സാധ്യതയുണ്ടെന്നും പ്രദേശത്ത് സുരക്ഷ വർദ്ധിപ്പിക്കണം എന്നുമാണ് ഇമെയിൽ സന്ദേശം. രാമ ജന്മഭൂമി ട്രസ്റ്റിന് തിങ്കളാഴ്ച്ച രാത്രിയാണ് സന്ദേശം ലഭിച്ചത്. തമിഴ്നാട്ടിൽ നിന്നാണ് ഇ-മെയിൽ വന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ക്ഷേത്രത്തിന്റെയും പരിസരത്തിന്റെയും സുരക്ഷയിൽ ആശങ്ക ഉന്നയിച്ച്, സുരക്ഷ വർദ്ധിപ്പിക്കാൻ ഇമെയിലൂടെ അജ്ഞാതൻ അധികൃതരോട് ആവശ്യപ്പെട്ടു. രാമജന്മഭൂമി ട്രസ്റ്റിന് പുറമേ ബരാബങ്കി, ചന്ദൗലി ജില്ലാ കലക്ടർമാർക്കും ഇ…

Read More

വൃക്ക രോഗിയായ യുവതിയുടെ മരണത്തിൽ ആശുപത്രിക്കെതിരെ കുടുംബം

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വൃക്ക രോഗിയായ യുവതിയുടെ മരണം ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമെന്ന് പരാതി.ഡയാലിസിസ് നടത്തുന്നതിനിടെ യുവതിക്ക് ഛർദിയുണ്ടായി പിന്നാലെ തലച്ചോറിൽ രക്തസ്രാവവും എന്നാൽ ഗുരുതരാവസ്ഥയിലായ യുവതിയെ ഐസിയുവിൽ പ്രവേശിപ്പിക്കാതെ വാർഡിലേക്ക് മാറ്റിയെന്നാണു ഭർത്താവ് താജുദ്ദീന്റെ പരാതി. ആലപ്പുഴ പുന്നപ്ര പടിഞ്ഞാറെ പൊഴിക്കൽ തസ്നി താജുദീൻ മരിച്ചത്. 40 വയസ്സായിരുന്നു പ്രായം.വൃക്ക രോഗിയായ യുവതിയെ ശ്വാസം മുട്ടലിനെ തുടർന്ന് ഇന്നലെ രാത്രിയിലാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനും പൊലീസിനും…

Read More

അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

വേനൽക്കാലമായതിനാൽ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി.വേനൽക്കാലത്ത് ജലസ്രോതസുകളിൽ വെള്ളത്തിന്റെ അളവ് കുറയുന്നത് കാരണം ചെളിയിലെ അമീബയുമായി സമ്പർക്കം കൂടുതലുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ കുളങ്ങളിലോ ജലാശയങ്ങളിലോ കുളിക്കുന്നവർ ശ്രദ്ധിക്കണമെന്നും വാട്ടർ ടാങ്കുകൾ ചെളി കെട്ടിക്കിടക്കാതെ വൃത്തിയാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കൂടാതെ സ്വിമ്മിങ് പൂളുകൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം. കൂടാതെ തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്തു തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ…

Read More

നാഷനൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരെ കുറ്റപത്രം സമർപ്പിച്ച്ഇ.ഡി

നാഷനൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, സാം പിത്രോദ എന്നിവർക്കെതിരെ ഡൽഹി റോസ് അവന്യു കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്സ്സ്‌മെന്റ്. സോണിയ ഗാന്ധിയാണ് കേസിലെ ഒന്നാം പ്രതി. രാഹുൽ ഗാന്ധി കേസിലെ രണ്ടാം പ്രതിയാണ് .കേസ് ഏപ്രിൽ 25ന് കോടതി പരിഗണിക്കും. നാഷനൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎൽ, യങ് ഇന്ത്യൻ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേടുകളും ഫണ്ട് ദുരുപയോഗവും നടന്നതായാണ് കേസ്. 2023 നവംബറിൽ, ഡൽഹി മുംബൈ, ലഖ്നൗ എന്നിവിടങ്ങളിലെ…

Read More

അതിരപ്പിള്ളിയിൽ വീണ്ടും രണ്ട് ജീവനെടുത്ത് കാട്ടാന

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. വാഴച്ചാൽ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ് മരിച്ച രണ്ടുപേരും. അതിരപ്പള്ളി വഞ്ചികടവിൽ വനവിഭവങ്ങൾ ശേഖരിക്കാൻ കുടിൽകെട്ടി പാർക്കുകയായിരുന്നു ഇവരും കുടുംബവും. ഇന്നലെയാണ് ഇവർക്കു നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. രണ്ടു മൂന്നു കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. ഇവർക്കുനേരെ കാട്ടാനകൂട്ടം പാഞ്ഞടുത്തപ്പോൾ ചിതറിയോടുകയായിരുന്നു. അതിരപ്പിള്ളി പിക്നിക് സ്‌പോട്ടിന് സമീപത്തുവെച്ചാണ് ആക്രമണം ഉണ്ടായത്. മുന്നിലകപ്പെട്ട സതീഷനെയും അംബികയെയും കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. പുഴയിലാണ് അംബികയുടെ മൃതദേഹം…

Read More

നേര്യമംഗലം ബസ് അപകടം;ബസിനടിയിൽ കുടുങ്ങിയ പെൺകുട്ടി മരിച്ചു

എറണാകുളം നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം.ഇടുക്കി കീരിത്തോട് സ്വദേശിനി അനിൻ്റാ ബെന്നി (14) ആണ് മരിച്ചത്. അപകടത്തിൽ ബസിനടിയിൽ കുടുങ്ങിയ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.15ഓളം പേർക്കാണ് പരിക്കേറ്റു.ഇവരിൽ ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. നേര്യമംഗലം മണിയമ്പാറയിൽ ചൊവ്വാഴ്‌ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. കട്ടപ്പനയിൽനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഏകദേശം 10അടിയോളം താഴ്‌ചയിലേക്കാണ് ബസ് മറിഞ്ഞത്. ബസിന്റെ ഏറ്റവും മുൻപിലെ സീറ്റിലാണ് അനീറ്റ ഇരുന്നിരുന്നത്….

Read More