News_Desk

വീടുകളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മതനേതാക്കൾ

ആശുപത്രികളിലെ സുരക്ഷിതമായ പ്രസവത്തിനുപകരം വീടുകളിലെ പ്രസവംനടത്താൻ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മത നേതാക്കൾ പറഞ്ഞു. ആരോഗ്യമുള്ള ഭാവിതലമുറയ്ക്കായി ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനു ജില്ലയിലെ ആരോഗ്യവകുപ്പ് നടത്തുന്ന ‘കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളിൽ, പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രിതന്നെ തിരഞ്ഞെടുക്കാം’ എന്ന കാമ്പെയിനിന്റെ ഭാഗമായാണ് മതനേതാക്കളുടെ യോഗം വിളിച്ചത്.മലപ്പുറം കളക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിലാണ് യോഗം വിളിച്ചു ചേർത്തത്. ഒരു മതവും പ്രസവത്തിന് ആശുപത്രികളിൽ ചികിത്സ തേടുന്നതിനെ എതിർക്കുന്നില്ലെന്നും ചികിത്സയും ശരിയായ പരിചരണവും വേണമെന്ന് നിഷ്‌കർഷിക്കുകയാണ് എല്ലാവരും ചെയ്യുന്നതെന്നും യോഗത്തിൽ പങ്കെടുത്ത…

Read More

അന്ത്യഅത്താഴത്തിന്റെ സ്മരണയിൽ ഇന്ന് പെസഹ

ക്രിസ്തുദേവന്റെ അന്ത്യഅത്താഴത്തിന്റെ സ്മരണയിൽ ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് പെസഹാ ആചരിക്കുന്നു. തന്റെ 12 ശിഷ്യന്മാരുടെ കാൽ കഴുകി അവർക്കൊപ്പം അത്താഴം കഴിച്ചതിന്റെയും വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെയും ദിനം കൂടിയാണ് പെസഹാ ദിനമായി ആചരിക്കുന്നത്. ക്രൈസ്തവ ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷ നടക്കും. അന്ത്യഅത്താഴത്തിന്റെ സ്മരണയിൽ ക്രൈസ്തവർ വീടുകളിൽ വൈകിട്ട് പെസഹാ അപ്പം മുറിക്കും

Read More

വഖഫ് നിയമ ഭേദഗതിക്കെതിരെ ലക്ഷങ്ങൾ അണിനിരന്ന മഹാറാലി സംഘടിപ്പിച്ച് മുസ്ലിം ലീഗ്

വഖഫ് നിയമ ഭേദഗതിക്കെതിരെ കോഴിക്കോട്ട് മുസ്ലിം ലീഗ് മഹാറാലി സംഘടിപ്പിച്ചു. വഖഫ് നിയമത്തിനെതിരെയുള്ള രാജ്യത്തെ തന്നെ ഏറ്റവും വലിയ റാലിയാണ് ലീഗിന്റ് നേതൃത്വത്തിൽ സംഘടിപ്പിച്ചത്. പരിപാടിയിൽ ലക്ഷക്കണക്കിനാളുകൾ അണിനിരന്നു. സുപ്രീം കോടതിയിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നുണ്ടെന്നും അതിന്റെ സൂചനയാണ് ഇന്ന് കോടതിയിൽ നിന്നുണ്ടായതെന്നും സാദ്ദിഖലി തങ്ങൾ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. ജനങ്ങൾക്കിടയിൽ അകൽച്ച ഉണ്ടാക്കുന്ന നിയമനിർമാണം നടത്തുന്ന സ്ഥലമായി പാർലമെന്റ് മാറിയെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം സംസ്ഥാന സർക്കാരിനെതിരെയും വിമർശനമുയർന്നു. രാഷ്ട്രീയ ലാഭം നോക്കിയിരിക്കുകയാണ് പിണറായി സർക്കാർ എന്നായിരുന്നു…

Read More

പാലക്കാട്ട് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് രാഹുൽ മാങ്കൂട്ടം അടക്കമുള്ള നേതാക്കൾ

യൂത്ത് കോൺഗ്രസ് മാർച്ചിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് സൗത്ത് സ്റ്റേഷന്റെ അകത്തേക്കു കയറാൻ ശ്രമിച്ച നേതാക്കളെ പൊലീസ് തടഞ്ഞതോടെ സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് നേതാക്കൾ. രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയും സന്ദീപ് വാരിയരും അടക്കമുള്ള നേതാക്കളാണ് പ്രതിഷേധിക്കുന്നത്. അതിനിടെ രാഹുൽ മാങ്കുട്ടത്തിലും പൊലീസും തമ്മിൽ വാക്കേറ്റണ്ടമുണ്ടായി. ആർഎസ്എസ് മാർച്ച് നടത്തുന്നതിൽ പ്രശ്നമില്ല. സന്ദീപ് വാരിയരെ കൊല്ലുമെന്നു പറഞ്ഞിട്ടും എന്റെ കയ്യും കാലും വെട്ടുമെന്നു പറഞ്ഞിട്ടും കേസെടുത്തില്ല. പൊലീസ് എന്റെ സ്റ്റാഫിനെ കയ്യേറ്റം ചെയ്തു. പാലക്കാട്ടെ പൊലീസിന്റെ ബിജെപി…

Read More

വനിതാ സിപിഒ ഉദ്യോഗാർത്ഥികളുടെ സമരം:ഒഴിവുകളിൽ പരമാവധി നിയമനങ്ങൾ നടത്തിയെന്ന് മുഖ്യമന്ത്രി

വനിതാ സിപിഒ ഉദ്യോഗാർത്ഥികളുടെ സമരവുമായി ബന്ധപ്പെട്ട് ഒഴിവുകളിൽ പരമാവധി നിയമനങ്ങൾ നടത്തിയെന്ന് മുഖ്യമന്ത്രി വിശദീകരണം നൽകി.ഈ മാസം 19ന് റാങ്ക് ലിസ്റ്റ് അവസാനിക്കാനിരിക്കെ ഇന്നത്തെ മന്ത്രിസഭായോഗത്തിൽ ആയിരുന്നു ഉദ്യോഗാർത്ഥികളുടെ അവസാന പ്രതീക്ഷ. എന്നാൽ ഒഴിവ് മുഴുവൻ കണക്കാക്കി നിയമനം നൽകിയെന്ന് മുഖ്യമന്ത്രി നിലപാടെടുത്തതോടെ അവസാന പ്രതീക്ഷയും ഇല്ലാതായെന്ന് ഉദ്യോഗാർത്ഥികൾ പ്രതികരിച്ചു. അതേസമയം റാങ്ക് ലിസ്റ്റ് അവസാനിക്കും വരെ സമരം തുടരുമെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു.570 ഒഴിവുകൾ നിലനിൽക്കെ 292 നിയമനങ്ങൾ മാത്രം നടത്തിയെന്നാണ് ഉദ്യോഗാർത്ഥികളുടെ ആക്ഷേപം. മുഖ്യമന്ത്രി നിലപാട്…

Read More

ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിന്റെ പരിപാലനത്തിന് 4.5 ലക്ഷം രൂപ അനുവദിച്ചു

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിന്റെ പരിപാലനത്തിന് വീണ്ടും പണം അനുവദിച്ചു. ടൂറിസം വകുപ്പാണ് നീന്തൽ കുളത്തിന് പണം അനുവദിച്ചത്. ആറാം ഘട്ട പരിപാലനത്തിനായി നാലര ലക്ഷത്തിലധികം രൂപ അനുവദിച്ചത്. നീന്തൽ കുളത്തിന്റെ നവീകരണത്തിനും പരിപാലനത്തിനുമായി ഇതുവരെ അര കോടിയിലേറെ രൂപ അനുവദിച്ചു. ഊരാളുങ്കൽ സൊസൈറ്റിയാണ് വാർഷിക പരിപാലനം നടത്തുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായതിന് ശേഷം ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽക്കുളം നവീകരിക്കുന്നതിനും പരിപാലിക്കുന്നതിനുമായി അരക്കോടിയോളം രൂപയാണ് ഇതിനകം ചെലവിട്ടത്. ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത്…

Read More

ആഭ്യന്തരപ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ സംസ്ഥാനത്ത് പുതിയ നേതൃത്വം രൂപീകരിക്കും; രാഹുൽഗാന്ധി

ഗുജറാത്തിൽ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷനേതാവുമായ രാഹുൽ ഗാന്ധി. ആഭ്യന്തരപ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ സംസ്ഥാനത്ത് പാർട്ടിക്ക് പുതിയ നേതൃത്വം വരുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ മൊദാസ നഗരത്തിൽ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പാർട്ടിയിൽ ചില മാറ്റങ്ങൾ ഉടനെ ഉണ്ടാകുമെന്നും. അതുമായി ബന്ധപ്പെട്ട് ജില്ലയിലെ മുതിർന്ന നേതാക്കളെ കണ്ട് ചർച്ച നടത്തി. നേതാക്കൾ തമ്മിലുള്ള മത്സരം വിനാശകരമായി മാറുമെന്ന് അവർ അഭിപ്രായപ്പെട്ടതായി രാഹുൽ ഗാന്ധി പറഞ്ഞു.. നേതാക്കൾക്ക് കൃത്യമായ ചുമതലകൾ നൽകേണ്ടതിന്റെ…

Read More

ലഹരിക്കെതിരെ സൺഡേ ക്ലാസിലും മദ്രസയിലുമുൾപ്പെടെ വിപുലമായ പ്രചാരണം നടത്തും; മുഖ്യമന്ത്രി

ലഹരിക്കെതിരെയുള്ള പ്രചാരണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ പാർട്ടികളുടെയും മത മേലധ്യക്ഷൻമാരുടെയും പിന്തുണ ഉറപ്പാക്കി. സൺഡേ ക്ലാസിലും മദ്രസ പഠനത്തിലും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകാൻ ആവശ്യപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു. ലഹരി വ്യാപനം തടയാൻ വിളിച്ച സർവ്വകക്ഷി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയിൽ ലഹരി വിരുദ്ധ പ്രവർത്തനത്തിന് മുൻഗണന നൽകാനും ധാരണയായി. വിശദമായ അഭിപ്രായം ഒരാഴ്ചക്കുള്ളിൽ നൽകാൻ സർവ്വകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു എന്നും അദ്ദേഹം വ്യക്തമാക്കി. ജൂണിൽ വിപുലമായ…

Read More

ട്രെയിനിലും എടിഎം : പുതിയ കാൽവെപ്പുമായി മുംബൈ റയിൽവെ

റെയിൽവെ മേഖലയിൽ പുതിയ പരീക്ഷണത്തിന് ഒരുങ്ങിയിരിക്കുകയാണ് മുംബൈ റെയിൽവെ കോർപ്പറേഷൻ. മുംബൈ – മന്മദ് റൂട്ടിലെ പഞ്ചവടി എക്‌സ്പ്രസിലാണ് പരീക്ഷണാടിസ്ഥാനത്തിൽ എടിഎം സ്ഥാപിച്ചത്. സ്വകാര്യ ബാങ്കിന്റെ എടിഎം എക്സ്പ്രസിന്റെ എസി ചെയർ കാർ കോച്ചിലാണ് സ്ഥാപിച്ചിരിക്കുന്നത്. താമസിയാതെ യാത്രക്കാർക്ക് ഇത് ലഭ്യമാകുമെന്ന് സെൻട്രൽ റെയിൽവെ മേധാവി സ്വപ്നിൽ നിള അറിയിച്ചു. ട്രെയിനിലെ ഏസി ചെയർകാർ കോച്ചിന്റെ ഏറ്റവും പിറകിൽ ഒരു ക്യൂബിക്കിളിലായാണ് എടിഎം സ്ഥാപിച്ചിട്ടുള്ളത്. സുരക്ഷയും സുതാര്യതയും ഉറപ്പ് വരുത്തുന്നതിനായി ഒരു ഷട്ടർ ഡോറും ഏടിഎമ്മിന് സമീപം…

Read More

മദ്യലഹരിയിൽ കത്തി വീശി ഭീഷണി; യുവാവിനെ കസ്റ്റഡിയിലെടുത്ത് തിരൂരങ്ങാടി പൊലീസ്

മദ്യലഹരിയിൽ അയൽവാസികൾക് നേരെ കത്തിവീശി ഭീഷണി മുഴക്കിയ യുവാവ്പോലീസ് കസ്റ്റഡിയിൽ.മലപ്പുറം തിരൂരങ്ങാടി മാനിപ്പാടം താമസിക്കുന്ന റാഫി എന്ന ആളാണ് തിരൂരങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തത്.മദ്യലഹരിയിൽകുട്ടികൾക്കും സ്ത്രീകൾക്കും നേരെ കത്തിയുമായി വന്ന് ഭീഷണി മുഴക്കുകയായിരുന്നു. കഞ്ചാവ് കേസിൽ പ്രതികൂടിയായ ഇയാൾ , സ്ഥിരം ശല്യക്കാരനാണെന്ന് നാട്ടുകാർ പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്നത് ഇയാളുടെ പതിവാണെന്നും നാട്ടുകാർ പറഞ്ഞു. പല തവണ പൊലീസിൽ പരാതി നൽകിയിട്ടും ഇടപെട്ടില്ലെന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ പൊലീസ് നടപടിയെടുത്തിരിക്കുന്നത്. ഇയാൾക്കെതിരെ കർശന…

Read More