News_Desk

വാഹനാപകടത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം

കോഴിക്കോട് ക്രിസ്ത്യൻ കോളജ് ജങ്ഷനിൽ ഉണ്ടായ വാഹനാപകടത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം. എലത്തൂർ സ്വദേശി ബാബുവിന്റെ ഭാര്യ തങ്കമണിയാണ് മരിച്ചത്. ബാബുവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു തങ്കമണി. അതിനിടയിൽ ബസ് ബൈക്കിലിടിച്ച് ബാബുവും തങ്കമണിയും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ക്രിസ്ത്യൻ കോളജ് ജങ്ഷനിലെ സിഗ്‌നലിൽ നിർത്തിയിട്ടിരുന്ന ബസ്, സിഗ്‌നൽ ഓണായപ്പോൾ മുന്നിലുണ്ടായിരുന്ന ബാബുവിന്റെ ബൈക്കിനെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത് .ബസ്സിനടിയിൽപ്പെട്ട തങ്കമണിയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. പരിക്കേറ്റ ബാബുവിനെ ആശുപത്രിയിലേക്ക് മാറ്റി.

Read More

നവീൻ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹർജി തള്ളി സുപ്രീംകോടതി

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കുടുംബം സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കാണിച്ചു ഭാര്യ മഞ്ജുഷ നൽകിയ ഹർജിയാണ് ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങുന്ന ബെഞ്ച് തള്ളിയത്. എല്ലാകേസുകളും സിബിഐ അന്വേഷണത്തിന് വിടാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. കേസിൽ ആത്മഹത്യാപ്രേരണയുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നിട്ടുണ്ടന്നും കോടതി വ്യക്തമാക്കി. തുടർന്ന് മഞ്ജുഷയുടെ ഹർജി സുപ്രീം കോടതി തള്ളുകയായിരുന്നു. മഞ്ജുഷയ്ക്ക് വേണ്ടി സീനിയർ അഭിഭാഷകൻ സുനിൽ…

Read More

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മീഷനിംഗ് മെയ് 2 ന്; സ്വപ്ന പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

കേരളത്തിന്റെ ഭാവിവികസനസ്വപ്നം യാഥാർഥ്യമാക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മീഷനിംഗ് മെയ് 2 ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി മേയ് രണ്ടിന് വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കും. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് തുറമുഖം അധികൃതർക്ക് ലഭിച്ചു. കഴിഞ്ഞ വർഷം ജൂലൈ മുതൽ മദർഷിപ്പുകളടക്കം നിരവധി കൂറ്റൻ ചരക്കുകപ്പലുകൾ വിഴിഞ്ഞം തുറമുഖത്തിലേക്ക് എത്തിയെങ്കിലും ഔദ്യോഗിക സമർപ്പണം പ്രധാനമന്ത്രിയുടെ സൗകര്യത്തിനായി നീളുകയായിരുന്നു. ഗവർണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഷിപ്പിംഗ്- തുറമുഖ മന്ത്രി സർബാനന്ദ…

Read More

വിൻസിയുടെ വെളിപ്പെടുത്തൽ ഇൻസ്റ്റ സ്റ്റോറിയാക്കി ഷൈൻ ടോം ചാക്കോ

കുറച്ച് ദിവസമായി മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന പേരാണ് നടൻ ഷൈൻ ടോം ചാക്കോയുടേത്. അതിനിടയിൽ ഷൈനിന്റെ ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയും ചർച്ചയാകുകയാണ്. സിനിമ സെറ്റിൽ ഒരു നടനിൽ നിന്നും മോശം അനുഭവം നേരിട്ടെതായി നടി വിൻ സി അലോഷ്യസ് തുറന്നു പറഞ്ഞിരുന്നു. അതിനിടയിൽ ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ ഹോട്ടലിൽനിന്ന് ഓടിരക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് ഹോട്ടലിൽനിന്ന് ഇറങ്ങിയോടുന്നതിന് ഒരു മണിക്കൂർ മുമ്പ് ഷൈൻ ഇട്ട ഇൻസ്റ്റ…

Read More

വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി എം ബി രാജേഷ്

നടൻ ഷൈൻ ടോം ചാക്കോയെ കുറിച്ച് വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ഉണ്ടാകുമെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ്. വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തൽ ഗൗരവമേറിയതാണെന്നും സിനിമാ മേഖലയിൽ മാത്രമല്ല മറ്റ് ഏതു മേഖലയിലായാലും ലഹരി ഉപയോഗത്തിനെതിരായ നടപടി എക്‌സൈസ് കൈക്കൊള്ളുമെന്നും മന്ത്രി വിശദമാക്കി. കേസെടുക്കുന്നതിനും പരിശോധിക്കുന്നതിനും വകുപ്പിന് പ്രത്യേക നിർദ്ദേശം നൽകേണ്ടതില്ല. വകുപ്പ് സ്വമേധയാ നടപടി സ്വീകരിക്കുമെന്നും മന്ത്രി വിശദമാക്കി. നേരത്തെയുണ്ടായ ലഹരികേസിൽ ഷൈൻ ടോം ചാക്കോയെ വെറുതെ വിട്ടത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ച…

Read More

അണ്ണാമലൈയെ യുവമോർച്ച ദേശീയ അധ്യക്ഷനാക്കാൻ ബിജെപി ആലോചന

തമിഴ്‌നാട് ബിജെപി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ കെ.അണ്ണാമലൈയെ യുവമോർച്ച ദേശീയ അധ്യക്ഷ പദവിയിലേക്കു പരിഗണിക്കുന്നതായി സൂചന. യുവജനങ്ങൾക്കിടയിലെ അണ്ണാമലൈയുടെ സ്വാധീനം കണക്കിലെടുത്താണ് ഈ സാധ്യതയെക്കുറിച്ച് കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്. അതേസമയം ദേശീയ തലത്തിൽ വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി പദവികളോ ദക്ഷിണേന്ത്യയിൽ നിർണായക ചുമതലയോ അണ്ണാമലൈക്കു നൽകുമെന്നും അഭ്യൂഹങ്ങളുണ്ട്. പുതിയ ദേശീയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്ന ഘട്ടത്തിൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ പുതിയ സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രനൊപ്പം പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും 2026ൽ ഡിഎംകെ അധികാരത്തിൽനിന്നു…

Read More

വഖഫ് നിയമ ഭേദഗതി ഹർജികളിൽ സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേൾക്കും

വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതി ഇന്ന്വീണ്ടും വാദം കേൾക്കും.ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കോടതി ഹർജികൾ പരിഗണിക്കുക. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസിൽ ഇന്നും വാദം കേൾക്കുക. വഖഫ് സംബന്ധിച്ച് സുപ്രീംകോടതിക്ക് ലഭിച്ച ഹർജികൾ കോടതി ഇന്നലെ പരിഗണിച്ചിരുന്നു. മൂന്ന് പ്രധാന വ്യവസ്ഥകൾ മരവിപ്പിച്ച് നിർണായക ഉത്തരവിറക്കുമെന്ന സൂചനയാണ് ഇന്നലെ സുപ്രീംകോടതി നൽകിയത്. സാധാരണയായി പാർലമെന്റ് പാസാക്കുന്ന നിയമം സ്റ്റേ ചെയ്യാറില്ലെങ്കിലും വഖഫ് ഭേദഗതി…

Read More

മോശമായി പെരുമാറിയ ആ നടൻ ഷൈൻ ടോം ചാക്കോ; വിൻ സി

സിനിമ ഷൂട്ടിങ്ങിനിടെ മോശമായി പെരുമാറിയ ആ നടൻ ഷൈൻ ടോം ചാക്കോയാണെന്ന് നടി വിൻ സി.അലോഷ്യസ് വ്യക്തമാക്കി. സംഭവത്തിൽ താരസംഘടനയായ അമ്മയ്ക്ക് വിൻ സി. പരാതി നൽകി. ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്നും സൂത്രവാക്യം എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചായിരുന്നു സംഭവമെന്നും പരാതിയിലുണ്ട്. താരസംഘടനയ്ക്ക് പുറമേ ഫിലിം ചേംബറിനും വിൻസി പരാതി നൽകിയിട്ടുണ്ട്. ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നടപടി വേണമെന്ന് സിനിമാ മേഖലയിൽനിന്നുതന്നെ ആവശ്യമുയർന്നിട്ടുണ്ട്. അടുത്തിടെ ആലപ്പുഴയിലെ ഹൈബ്രിഡ് ലഹരി കേസുമായി ബന്ധപ്പെട്ടും ഷൈന്റെ പേര് ഉയർന്നുവന്നിരുന്നു….

Read More

വിൻ സിയുടെ വെളിപ്പെടുത്തലിൽ: പിന്തുണയുമായി കൂടുതൽ സിനിമാ സംഘടനകൾ

സിനിമാ സെറ്റിൽ ലഹരിയുപയോഗിച്ച നടനിൽ നിന്നും ഉണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ നടി വിൻ സി.അലോഷ്യസിന് പിന്തുണയുമായി കൂടുതൽ സിനിമാ സംഘടനകൾ.പരാതി അന്വേഷിക്കാനും സിനിമാ സംഘടനകൾ തീരുമാനിച്ചു. വിൻസി സംഘടനയിൽ അംഗമല്ലെന്നും പരാതി കിട്ടിയിട്ടില്ലെന്നും പറഞ്ഞ താരസംഘടനയായ ‘അമ്മ’ നടിയോട് പരാതിനൽകാനും ആവശ്യപ്പെട്ടു. മയക്കുമരുന്നിന് എതിരായ പോരാട്ടത്തിൽ കൂടെ ഉണ്ടാകുമെന്ന് അമ്മ ഭാരവാഹികൾ വ്യക്തമാക്കി. വിൻ സിയിൽനിന്ന് രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് സിനിമാ മേഖലയിലെ തൊഴിലാളി സംഘടനയായ ഫെഫ്ക വ്യക്തമാക്കി. വിൻ സിക്ക് പിന്തുണയുമായി ഫിലിം ചേംബറും…

Read More

അച്ഛനെ വെട്ടിക്കൊന്ന കേസിൽ അമ്മയ്‌ക്കെതിരെ മൊഴി കൊടുത്ത് 9-ാം ക്ലാസുകാരൻ

കോട്ടയം പുതുപ്പള്ളി മാത്യു കൊലക്കേസിന്റെ വിചാരണയ്ക്കിടെയിൽഅമ്മ റോസന്നെക്കെതിരെ ഒൻപതാം ക്ലാസുകാരനായ മകൻ മൊഴി നൽകി.അച്ഛനെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തിയത് കണ്ടു എന്നാണ് മൊഴി. ഈ മാസം 21നു കേസ് കോടതി വീണ്ടും പരിഗണിക്കും. അഡിഷനൽ ഡിസ്ട്രിക്ട് കോടതിയിൽ (2) ആണു കേസ്. 2021 ഡിസംബർ 14-ന് ആയിരുന്നു സംഭവം. പുതുപ്പള്ളി പെരുങ്കാവ് പടനിലത്ത് മാത്യു ഏബ്രഹാം കൊല്ലപ്പെട്ട കേസിൽ ഭാര്യ റോസന്ന ആണു പ്രതി. പ്രായപൂർത്തിയാകാത്ത മകന്റെ മുന്നിലിട്ടാണ് മാത്യുവിനെ കൊലപ്പെടുത്തിയത്. ശിശുസംരക്ഷണ സമിതിയുടെ മേൽനോട്ടത്തിലായിരുന്ന…

Read More