News_Desk

കോഴിക്കോട് ഭാര്യയെ കുത്തിക്കൊന്ന സംഭവം; യുവാവ് പിടിയിൽ

കോഴിക്കോട് ഈങ്ങാപ്പുഴ കക്കാട് ഭാര്യയെ കുത്തിക്കൊന്ന യുവാവ് പിടിയിൽ. കാറിൽ രക്ഷപ്പെടാൻ ശ്രമിക്കവെ കോഴിക്കോട് മെഡിക്കൽ കോളജ് ക്വാഷാലിറ്റി പരിസരത്ത് നിന്നാണ് യാസിർ പിടിയിലായത്. പിന്നീട് ഇയാളെ താമരശ്ശേരി പൊലീസിന് കൈമാറി. കക്കാദ് സ്വദേശി ഷിബിലയാണ് കൊല്ലപ്പെട്ടത്. കുത്തേറ്റ ഭാര്യാ മാതാവും പിതാവും ചികിത്സയിൽ തുടരുകയാണ്. ഇന്നലെ രാത്രി 7 മണിയോടെയാണ് കൊലപാതകം നടന്നത്.

Read More

താമരശ്ശേരിയില്‍ നിന്ന് കാണാതായ 13കാരിയെ നാട്ടിലെത്തിച്ചു; ബെംഗളൂരുവില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്

കോഴിക്കോട് താമരശ്ശേരിയില്‍നിന്ന് കാണാതായ 13കാരിയെ നാട്ടിലെത്തിച്ചു. ബെംഗളൂരുവില്‍നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ബന്ധുവായ മുഹമ്മദ് അജ്‌നാസ് പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ നാളെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പാകെ ഹാജരാക്കും. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം യുവാവിന്റെ മേല്‍ ഏതെല്ലാം വകുപ്പുകള്‍ ചുമത്തണമെന്ന് തീരുമാനിക്കും. മാര്‍ച്ച് 11ന് രാവിലെ ഒമ്പത് മുതലാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായത്.

Read More

ഒന്‍പത് മാസത്തിലേറെ നീണ്ട ബഹിരാകാശ ജീവിതത്തിന് വിരാമം; സുനിത വില്യംസും ബുച്ച് വില്‍മോറും സൂരക്ഷിതമായി തിരിച്ചെത്തി

ഒന്‍പതു മാസത്തിലേറെ നീണ്ട ബഹിരാകാശ ജീവിതത്തിന് അവസാനം കുറിച്ച് സുനിത വില്യംസും ബുച്ച് വില്‍മോറും സൂരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തി. ഇന്ത്യന്‍സമയം ബുധനാഴ്ച പുലര്‍ച്ചെ 3.27ന് മെക്സിക്കോ ഉള്‍ക്കടലിലാണ് ഡ്രാഗണ്‍ പേടകം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. കൈ വീശിക്കാണിച്ച് ചിരിച്ചു കൊണ്ടാണ് സുനിതാ വില്യംസ് പുറത്തിറങ്ങിയത്.ബുച്ച് വില്‍മോര്‍, നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നീ ബഹിരാകാശ യാത്രികരായിരുന്നു സുനിതയ്ക്കും വില്‍മോറിനും ഒപ്പമുണ്ടായിരുന്നു. കടല്‍പരപ്പിലിറങ്ങിയ പേടകത്തിനടുത്തേക്ക് ആദ്യമെത്തിയത് നേവി സീലിന്റെ ബോട്ടാണ്. പത്തു മിനിറ്റോളം നീണ്ട സുരക്ഷാപരിശോധനയ്ക്കു ശേഷം പേടകത്തെ…

Read More

തിരുവനന്തപുരം കളക്ടറേറ്റില്‍ ബോംബ് ഭീഷണി; പരിശോധനയ്ക്കിടെ തേനീച്ചക്കൂട് ഇളകി: നിരവധിപേര്‍ക്ക് കുത്തേറ്റു

ജില്ലാ കളക്ടറേറ്റില്‍ ബോംബ് ഭീഷണി. ചൊവ്വാഴ്ച ഉച്ചയോടെ തിരുവനന്തപുരം ഡിസിപിക്ക് ഇ മെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് കളക്ടറേറ്റില്‍ നിന്നും മുഴുവൻ ജീവനക്കാരെയും ഒഴിപ്പിച്ചു. ഡോഗ് സ്ക്വാഡ് ഉള്‍പ്പടെയുള്ളവർ സ്ഥലത്തെത്തി. ഇതിനിടെ കളക്ടറേറ്റ് കെട്ടിടത്തിന് പിന്നിലെ തേനീച്ചക്കൂട് ഇളകി നിരവധി പേർക്ക് കുത്തേറ്റു. ബോംബ് സ്ക്വാഡിന് കെട്ടിടത്തിന് പുറത്ത് പരിശോധന നടത്താൻ പോലും കഴിയാത്ത വിധത്തിലാണ് തേനീച്ച ആക്രമണം ഉണ്ടായത്.കളക്ടറേറ്റിന്റെ പിൻവശത്ത് നിരവധി തേനീച്ചക്കൂടുകളാണ് ഉള്ളത്. ഇവിടെ ഡോഗ് സ്ക്വാഡിന്റെ പരിശോധന നടക്കുന്നതിനിടെയാണ് തേനീച്ചക്കൂട്…

Read More

ക്ഷേത്രോത്സവങ്ങളുടെ പേരിലുള്ള പണപ്പിരിവിന് നിയന്ത്രണം; പണം ദേവസ്വം അക്കൗണ്ടില്‍ അടയ്ക്കണമെന്ന് ഹൈക്കോടതി

ക്ഷേത്രോത്സവങ്ങളുടേ പേരിലുള്ള പണപ്പിരിവിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ക്കാണ് നിയന്ത്രണം. അസിസ്റ്റന്റ് ദേവസ്വം കമ്മിഷണറുടെ സീലോടു കൂടിയ രസീത് ഉപയോഗിച്ചു മാത്രമേ ഭക്തരില്‍ നിന്ന് പിരിവ് നടത്താവൂ എന്നും ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, മുരളീകൃഷ്ണ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ക്ഷേത്രോപദേശക സമിതികളുണ്ട്. ഉത്സവങ്ങള്‍ക്ക് ക്ഷേത്രോപദേശ സമിതികള്‍ക്ക് പണപ്പിരിവ് നടത്താം. എന്നാല്‍ പിരിവ് നടത്തുന്നതിന് മുമ്ബ് ദേവസ്വം ബോര്‍ഡില്‍ നിന്നും രസീത് സീല്‍ ചെയ്ത് വാങ്ങി വേണം പണപ്പിരിവ്…

Read More

ഈ ഭക്ഷണ സാധനങ്ങള്‍ അടുക്കളയില്‍ സൂക്ഷിക്കാൻ പാടില്ല; കാരണം അറിയാം

ശരിയായ സ്ഥലത്ത് ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ അവ പെട്ടെന്ന് കേടായിപ്പോകും. കിച്ചൻ കൗണ്ടർടോപ്പില്‍ സൂക്ഷിക്കാൻ പാടില്ലാത്ത 5 തരം ഭക്ഷണ സാധനങ്ങള്‍ എന്തൊക്കെയെന്ന് അറിയാം. മുട്ട കടകളില്‍ മുട്ട തുറന്ന് വച്ചിരിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ കടയില്‍ സൂക്ഷിക്കുന്നത് പോലെ വീട്ടില്‍ സൂക്ഷിക്കാൻ കഴിയില്ല. എളുപ്പത്തില്‍ കേടുവരുന്ന ഒന്നാണ് മുട്ട. പ്രത്യേകിച്ചും ചൂട് സമയങ്ങളില്‍. പലതരത്തിലുള്ള ഉപകരണങ്ങള്‍ അടുക്കളയില്‍ ഉള്ളതുകൊണ്ട് തന്നെ ചൂടൻ അന്തരീക്ഷമായിരിക്കും എപ്പോഴും ഉണ്ടായിരിക്കുന്നത്. ചൂട് കൂടുതലാകുമ്ബോള്‍ ബാക്റ്റീരിയകളും പെരുകുന്നു. ഇത് മുട്ട എളുപ്പത്തില്‍ ചീഞ്ഞു…

Read More

കേരളത്തിൽ വേനൽ മഴ തുടരാൻ സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിൽ വേനൽ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഇടിമിന്നൽ സാധ്യതയും വളരെ കൂടുതലാണ്. പ്രത്യേകിച്ചും ഉച്ചയ്ക്ക് ശേഷമാണ് മഴയ്ക്കുള്ള സാധ്യത. എല്ലാം ജില്ലകളിലും പ്രത്യേക ജാഗ്രത വേണമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. സംസ്ഥാനത്ത് ഇന്നും പലയിടങ്ങളിലായി ഇടിമിന്നലൊടു കൂടിയ വേനൽ മഴ സാധ്യതയുണ്ട്. തുടക്കത്തിൽ തെക്കൻ ജില്ലകളിലും തുടർന്ന് വടക്കൻ ജില്ലകളിലും മഴ ലഭിച്ചേക്കും. അതേസമയം, ചൂടിനൊപ്പം യു വി സൂചിക കൂടി വരുന്നതിനാൽ പ്രത്യേക ജാഗ്രത തുടരണം. ഇടുക്കിയിൽ ഇന്നലെ…

Read More

മൂന്നാം ഘട്ട സമരം പ്രഖ്യാപിച്ച് ആശ വർക്കർമാർ; ഈ മാസം 20 മുതൽ നിരാഹാര സമരം ഇരിക്കും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന സെക്രട്ടേറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കുന്ന ആശ വർക്കർമാർ മൂന്നാം ഘട്ട സമരം പ്രഖ്യാപിച്ചു. ഈ മാസം 20 മുതൽ നിരാഹാര സമരമിരിക്കുമെന്ന് പറഞ്ഞ് സെക്രട്ടേറിയറ്റ് ഉപരോധ വേദിയിലാണ് അടുത്ത ഘട്ട സമരപരിപാടി സമരസമിതി പ്രഖ്യാപിച്ചത്. സമരം ചെയ്യുന്ന മൂന്ന് മുൻനിര നേതാക്കൾ അനിശ്ചിത കാലത്തേക്ക് നിരാഹാര സമരമിരിക്കും എന്നാണ് പ്രഖ്യാപനം. രണ്ട് ആശ വർക്കർമാരും സമര സമിതിയുടെ ഒരാളുമാണ് നിരാഹാരമിരിക്കുക. അതേസമയം ആശ വർക്കർമാരുടെ സെക്രട്ടേറിയേറ്റ് ഉപരോധം തുടരുന്നതിനിടെ, ഓണറേറിയം നൽകുന്നതിന് സർക്കാർ…

Read More

പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു

പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറ് സിനിമകളില്‍ എഴുന്നൂറോളം പാട്ടുകളെഴുതി. ബാഹുബലിയടക്കം മൊഴി മാറ്റ ചിത്രങ്ങളുടെ സംഭാഷണവും തിരക്കഥയും നിർവ്വഹിച്ചിട്ടുണ്ട്.

Read More

കറികളൊന്നും വേണ്ടേ; ക്രിസ്പി പൂരി എളുപ്പത്തിൽ തയ്യാറാക്കാം

പൂരി ഇഷ്ടമില്ലാത്ത ആളുകള്‍ ഉണ്ടാകില്ല അല്ലേ ? ഇന്ന് രാത്രിയില്‍ ഡിന്നറിന് നമുക്ക് ഒരു സ്‌പെഷ്യല്‍ പൂരി ഉണ്ടാക്കിയാലോ ? ഇന്ന് ഡിന്നറിന് നല്ല ക്രിസ്പി ആയിട്ട് കിടിലന്‍ രുചിയില്‍ മസാല പൂരി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍ ഗോതമ്പ് മാവ് 1 1/2 കപ്പ് റവ 1 1/2 ടീസ്പൂണ്‍മഞ്ഞള്‍ പൊടി 1/2 ടീസ്പൂണ്‍ചുവന്ന മുളകുപൊടി 1 ടീസ്പൂണ്‍മല്ലിപ്പൊടി 1 ടീസ്പൂണ്‍മസാലപ്പൊടി 1 ടീസ്പൂണ്‍ ഉപ്പ്എണ്ണ ഗോതമ്പ് പൊടി, റവ, മഞ്ഞള്‍പൊടി, മുളകുപൊടി, മല്ലിപ്പൊടി,…

Read More