News_Desk

ആശാ വര്‍ക്കര്‍മാര്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയം; നാളെ മുതല്‍ അനിശ്ചിതകാല നിരാഹാരം

സെക്രട്ടറിയേറ്റിന് മുമ്ബില്‍ അനിശ്ചിതകാല സമരം നടത്തുന്ന ആശാ വർക്കർമാർ ഇന്ന് സർക്കാരുമായി നടത്തിയ ചർച്ച പരാജയം. പ്രധാനപ്പെട്ട ആവശ്യങ്ങള്‍ സർക്കാർ അംഗീകരിച്ചില്ലെന്ന് ആശമാർ അറിയിച്ചു. നാളെ നടത്താൻ തീരുമാനിച്ച നിരാഹാര സമരവുമായി മുന്നോട്ടുപോകുമെന്നും ആശമാർ വ്യക്തമാക്കി. ഞങ്ങള്‍ ഉന്നയിച്ച ഒരാവശ്യങ്ങളും എൻഎച്ച്‌എം സ്‌റ്റേറ്റ് കോർഡിനേറ്റർ കേട്ടുപോലുമില്ലെന്ന് ചർച്ചയില്‍ പങ്കെടുത്ത ആശമാർ അറിയിച്ചു. സമരത്തില്‍ നിന്ന് പിന്നോട്ടുപോകണമെന്നാണ് എൻഎച്ച്‌എം മിഷൻ സ്‌റ്റേറ്റ് കോർഡിനേറ്റർ ആവശ്യപ്പെട്ടതെന്ന് സമരസമിതി നേതാവ് എസ് മിനി അറിയിച്ചു. ആരോഗ്യമന്ത്രിയുമായി ചർച്ചയ്ക്ക് അവസരമുണ്ടാക്കാം എന്നാണ് പറഞ്ഞത്….

Read More

ഇന്ത്യ – യുഎഇ വിമാന നിരക്കുകള്‍ 20 ശതമാനത്തോളം കുറയും; ഇന്ത്യയിലെ യുഎഇ അംബാസഡർ

യുഎഇ – ഇന്ത്യ സെക്ടറിലെ വിമാന നിരക്കുകള്‍ അടുത്ത അഞ്ച് വർഷത്തിനുള്ളില്‍ 20 ശതമാനത്തോളം കുറയുമെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡർ അബ്ദുള്‍നാസർ ജമാല്‍ അല്‍ഷാലി. ടിക്കറ്റ് നിരക്കില്‍ ഇത്രത്തോളം കുറവ് വരുമ്ബോള്‍ ഇന്ത്യൻ ഉപഭോക്താക്കള്‍ക്ക് 100 കോടി വരെ ലാഭിക്കാൻ കഴിയുമെന്നും ജമാല്‍ അല്‍ഷാലി പറഞ്ഞു. കൂടാതെ, ഇന്ത്യയുമായി 4:1 എയർ കണക്ടിവിറ്റി ക്രമീകരണം യുഎഇ നിർദേശിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന മേഖലയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ഇത്തരമൊരു നിർദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. ഇന്ത്യൻ…

Read More

കേരളത്തിൽ വേനല്‍ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വേനല്‍മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ (പരമാവധി 50 kmph)…

Read More

വയനാട് പുനരധിവാസം ; ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ട പരിഹാരം നല്‍കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

വയനാട് പുനരധിവാസത്തിന് ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നല്‍കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ നിന്ന് 64 ഹെക്ടർ ഭൂമിയിലേറെ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പ് നിർമ്മിക്കാനാണ് ഏറ്റെടുക്കുന്നത്. 26.56 കോടി രൂപയാണ് എല്‍സ്റ്റോണ്‍ എസ്റ്റേറ്റിന് നല്‍കുക. മാതാപിതാക്കളില്‍ ഒരാളെയോ രണ്ട് പേരെയോ നഷ്ടമായവർക്കും 10 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

കൂടുതല്‍ നേട്ടങ്ങളിലേക്കു കുതിക്കട്ടെ; ഭൂമിയില്‍ തിരിച്ചെത്തിയ ബഹിരാകാശ യാത്രികർക്ക് ആശംസകളുമായി മുഖ്യമന്ത്രി

ഇച്ഛാശക്തിയുടെയും ആത്മവീര്യത്തിന്റെയും പുതുചരിത്രം രചിച്ചുകൊണ്ടാണ് നാസയുടെ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസും ബുച്ച്‌ വില്‍മോറും ഭൂമിയില്‍ തിരിച്ചെത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധികളെ സംയമനത്തോടെ നേരിട്ടുകൊണ്ട് സുനിത വില്യംസും ബുച്ച്‌ വില്‍മോറും ലോകത്തിനാകെ ആവേശകരമായ ഒരു അധ്യായമാണ് കുറിച്ചിരിക്കുന്നത്. അവര്‍ക്ക് ഹൃദയാഭിവാദ്യങ്ങള്‍ നേരുന്നതായി മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കഴിഞ്ഞ ജൂണില്‍ എട്ടുദിവസത്തേക്കുള്ള ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ സുനിതയുടെയും ബുച്ചിന്റെയും മടക്കയാത്ര പല സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം നീളുകയായിരുന്നു. 9 മാസത്തിലേറെ നീണ്ട ബഹിരാകാശ വാസത്തിനിടെ…

Read More

‘ഹൂതികള്‍ ഉതിര്‍ക്കുന്ന ഓരോ വെടിയുണ്ടയ്ക്കും നിങ്ങള്‍ ഉത്തരവാദികളായിരിക്കും’; ഇറാനെതിരെ ഡോണള്‍ഡ് ട്രംപ്

യമനിലെ ഹൂതികള്‍ അന്താരാഷ്ട്ര കപ്പല്‍ പാതയില്‍ ആക്രമണം തുടർന്നാല്‍ ഇറാൻ അതിന്‍റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ്‌ ട്രംപ്. ഹൂതികള്‍ ചരക്കു കപ്പലുകള്‍ക്ക് നേരെ ഉതിർക്കുന്ന ഓരോ വെടിയുണ്ടയ്ക്കും ഇറാൻ ഉത്തരവാദികളായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. അതേസമയം, യെമനില്‍ വ്യോമസേനാ 30 ഹൂതി കേന്ദ്രങ്ങള്‍ ബോംബിട്ട് തകർത്തതായി അമേരിക്ക അറിയിച്ചു.ഇതിനിടെ അമേരിക്കൻ യുദ്ധക്കപ്പലുകള്‍ക്ക് നേരെ വീണ്ടും ആക്രമണം നടത്തിയതായി ഹൂതികള്‍ അവകാശപ്പെട്ടു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച്‌ യുഎസ്‌എസ് ഹാരി എസ് ട്രൂമാൻ കപ്പലിനെ ആക്രമിച്ചു എന്നാണ്…

Read More

സംസ്ഥാനത്ത് 5 ദിവസം വേനല്‍മഴ തുടരും; ഇന്ന് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇന്നും വേനല്‍ മഴയ്ക്ക് സാധ്യത. അടുത്ത അഞ്ച് ദിവസം വേനല്‍ മഴ തുടരും. ഒരു ജില്ലയിലും പ്രത്യേക അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം 50 കിലോമീറ്റർ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടൻ തന്നെ സുരക്ഷിതമായ സ്ഥാനത്തേയ്ക്ക് മാറണം. വാതിലിനും ജനലിനും അടുത്ത് നില്‍ക്കരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം….

Read More

തൃശൂരില്‍ ടോറസ് ലോറിക്ക് പിറകില്‍ കാറിടിച്ച്‌ അപകടം; കൊല്ലം സ്വദേശിയായ ഡോക്ടര്‍ മരിച്ചു

തൃശൂർ ശ്രീനാരായണപുരത്ത് ടോറസ് ലോറിക്ക് പിറകില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ഡോക്ടർ മരിച്ചു. കൊല്ലം കടപ്പാക്കട സ്വദേശി ഡോ പീറ്റർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. പൂവുത്തുംകടവ് സർവ്വീസ് സഹകരണ ബാങ്കിനടുത്ത് ദേശീയ പാതയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ പീറ്ററിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Read More

പാപ്പിനിശ്ശേരി കൊലപാതകം; വളർത്തച്ഛന് തന്നോടുള്ള സ്നേഹം നഷ്ടമാകുമോ എന്ന ഭയത്തിൽ കൊലയെന്ന് മൊഴി

പാപ്പിനിശ്ശേരി പാറക്കലിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ് കൊന്ന കേസിൽ 12 കാരിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി. കഴിഞ്ഞദിവസം രാത്രി 9 മണിയോടെയാണ് ഹാജരാക്കിയത്. ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ബന്ധുവായ 12 വയസ്സുകാരി കിണറ്റിൽ എറിഞ്ഞു കൊന്നത്. വളർത്തച്ഛന് തന്നോടുള്ള സ്നേഹം നഷ്ടമാകുമോ എന്ന ഭയമായിരുന്നു കൊലയ്ക്ക് പിന്നിലെന്നാണ് കുട്ടിയുടെ മൊഴി. മരിച്ച കുട്ടിയുടെ അച്ഛൻറെ സഹോദരൻറെ മകളാണ് 12 വയസ്സുകാരി. മാതാപിതാക്കൾ ഇല്ലാത്ത കുട്ടിയുടെ, സംരക്ഷണം…

Read More

സംഘടനയെ ശക്തിപ്പെടുത്തൽ; രാജ്യത്താകമാനമുള്ള ഡിസിസി അദ്ധ്യക്ഷന്‍മാരുടെ സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ കോണ്‍ഗ്രസ്

എഐസിസി സമ്മേളനത്തിന് മുമ്പായി രാജ്യത്താകമാനമുള്ള ഡിസിസി അദ്ധ്യക്ഷന്‍മാരുടെ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. ഡിസിസികളെ എങ്ങനെ ശക്തിപ്പെടുത്താമെന്നും സംഘടനയുടെ പ്രധാന കേന്ദ്രങ്ങളാക്കി ഡിസിസികളെ എങ്ങനെയാക്കാമെന്നും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. മാര്‍ച്ച് 27,28, ഏപ്രില്‍ മൂന്ന് ദിവസങ്ങളിലായാണ് സമ്മേളനം നടക്കുക. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി ഭവനില്‍ ഡിസിസി അദ്ധ്യക്ഷന്‍മാരെ മൂന്നു ബാച്ചുകളാക്കി തിരിച്ചാണ് സമ്മേളനം നടക്കുക. ചൊവ്വാഴ്ച ചേര്‍ന്ന എഐസിസി ജനറല്‍ സെക്രട്ടറിമാരുടെയും സ്റ്റേറ്റ് ഇന്‍ ചാര്‍ജുമാരുടെയും യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഏപ്രില്‍ എട്ട്, ഒന്‍പത് ദിവസങ്ങളിലാണ്…

Read More