
കാലത്തിന് അനുസരിച്ചുള്ള മാറ്റം ഉള്‍ക്കൊള്ളാന്‍ സിപിഎം എന്ന പിന്തിരിപ്പന്‍ പ്രസ്ഥാനത്തിന് വര്‍ഷങ്ങള്‍ വേണ്ടി വരും: കെ സുധാകരന്‍
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ യുഡിഎഫ് സര്‍ക്കാരുകള്‍ കൊണ്ടുവന്ന പുരോഗമനപരമായ എല്ലാ മാറ്റങ്ങളെയും അന്ധമായി എതിര്‍ക്കുകയും പിന്നീട് ആശ്‌ളേഷിക്കുകയും ചെയ്ത ചരിത്രമായണ് സിപിഎമ്മിനുള്ളതന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സിപിഎമ്മിന്റെ അപരിഷ്‌കൃത നയങ്ങള്‍മൂലം യുവജനങ്ങള്‍ വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടി കേരളത്തില്‍നിന്നു പലായനം ചെയ്യുമ്പോള്‍ സ്വകാര്യ സര്‍വകലാശാല തുടങ്ങാനുള്ള തീരുമാനം വൈകി ഉദിച്ച വിവേകമാണെന്നും അദ്ദേഹം പറഞ്ഞു. കാലത്തിന് അനുസരിച്ചുള്ള മാറ്റം ഉള്‍ക്കൊള്ളാന്‍ സിപിഎം എന്ന പിന്തിരിപ്പന്‍ പ്രസ്ഥാനത്തിന് വര്‍ഷങ്ങള്‍ വേണ്ടി വരും. എന്നാല്‍ തിരുത്താന്‍ വൈകിയതുമൂലം…