News_Desk

മയക്ക് മരുന്ന് കേസ്; കരുതൽ തടങ്കൽ നിയമം പ്രകാരം കോഴിക്കോട് ഒരാൾ അറസ്റ്റിൽ

മയക്ക് മരുന്ന് കേസുകളിലെ കരുതൽ തടങ്കൽ നിയമം പ്രകാരം കോഴിക്കോട് വളയത്ത് ഒരാൾ അറസ്റ്റിൽ. ചെക്യാട് സ്വദേശി ചേണി കണ്ടി നംഷിദ് (38) നെയാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ഒരു വർഷത്തേക്കാണ് കരുതൽ തടങ്കൽ നിയമം നടപ്പിലാക്കിയത്. ചെന്നൈയിലെ നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ റീജണൽ ഓഫീസിൽ നിന്നുള്ള ഉത്തരവിനെ തുടർന്നാണ് നടപടി. അറസ്റ്റിലായ പ്രതിയെ ഇന്ന് തിരുവനന്തപുരം പൂജപ്പുര ജയിലിലേക്ക് അയക്കും. പ്രതിക്കെതിരെ ഇതുവരെ വളയം, നാദാപുരം പൊലീസ് സ്റ്റേഷനുകളിലായി നാല് മയക്ക് മരുന്ന് കേസുകൾ നിലവിൽ…

Read More

മലപ്പുറത്ത് വീണ്ടും പുലി; ജാഗ്രതാ നിര്‍ദ്ദേശവുമായി വനം വകുപ്പ്

മലപ്പുറം മമ്പാട് വീണ്ടും പുലിയെ കണ്ടെത്തിയതായി ജനങ്ങൾ. നടുവക്കാട് ഇളംമ്പുഴയിലാണ് വീണ്ടും പുലിയെ കണ്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഈ മേഖലയില്‍ സ്‌കൂട്ടർ യാത്രികർക്കുനേരെ പുലിയാക്രമണം ഉണ്ടായിരുന്നു. ഇതിനുപിന്നാലെ വനം വകുപ്പ് പ്രദേശത്ത് പുലിയെ പിടിക്കുന്നതിനായി കൂട് സ്ഥാപിച്ചിരുന്നെങ്കിലും പിടികൂടാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടുവക്കാട് പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചിട്ടുണ്ട്. ഇത് പലരിലും ആശങ്ക ഉയർത്തിയിരിക്കുകയാണ്. സ്കൂള്‍, കോളേജ് വിദ്യാ‌ർത്ഥികള്‍ ഒരുപാടുളള മേഖലയാണിത്. വനം വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Read More

ആലുവയില്‍ കാണാതായ 13കാരൻ തിരിച്ചെത്തി; ആശ്വാസത്തില്‍ കുടുംബം; പൊലീസ് മൊഴിയെടുക്കും

ആലുവയില്‍ കാണാതായ 13 വയസുകാരൻ മടങ്ങി വന്നു. കാണാതായെന്ന പരാതിയില്‍ അന്വേഷണം ഊ‍ർജ്ജിതമാക്കിയിരിക്കെയാണ് കുട്ടി തിരികെ വീട്ടിലേക്ക് എത്തിയത്. കുട്ടിയില്‍ നിന്ന് പൊലീസ് വിശദമായി മൊഴിയെടുക്കും. ആലുവ എസ്‌എൻഡിപി സ്കൂള്‍ വിദ്യാർത്ഥിയായ തായിക്കാട്ടുകര സ്വദേശിയായ കുട്ടിയാണ് ചൊവ്വാഴ്ച രാത്രി മുതല്‍ കാണാതായെന്ന പരാതി ഉയർന്നത്. കുട്ടി ആലുവ പരിസരത്ത് തന്നെ ഉണ്ടായിരുന്നുവെന്നാണ് പൊലീസിൻ്റെ ഇപ്പോഴത്തെ നിഗമനം. ചൊവ്വാഴ്ച രാത്രി മുതലാണ് കുട്ടിയെ കാണാതായത്. വീട്ടില്‍ നിന്ന് ചായ കുടിക്കാനെന്ന് പറഞ്ഞ് പോയ കുട്ടി രാവിലെയാണ് തിരികെ വന്നത്….

Read More

കരസേനയില്‍ അഗ്നിവീര്‍ ആകാം; രജിസ്ട്രേഷൻ ആരംഭിച്ചു

കരസേനയില്‍ 2025-2026-ലെ അഗ്നിവീർ റിക്രൂട്ട്മെന്റിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. എട്ടാംക്ലാസ്, പത്താംക്ലാസ്, പന്ത്രണ്ടാംക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അഗ്നിവീർ ജനറല്‍ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കല്‍, അഗ്നിവീർ ക്ലാർക്ക്/ സ്റ്റോർകീപ്പർ ടെക്നീഷ്യൻ, അഗ്നിവീർ ട്രേഡ്‌സ്മാൻ, എന്നീ വിഭാഗങ്ങളിലേക്കാണ് സെലക്ഷൻ. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം.അപേക്ഷകർ 2004 ഒക്ടോബർ ഒന്നിനും 2008 ഏപ്രില്‍ ഒന്നിനും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം. അപേക്ഷ: www.joinindianarmy.nic.in ല്‍ ലോഗിൻ ചെയ്താണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 10. അപേക്ഷയില്‍ ആധാർ നമ്ബർ നല്‍കണം….

Read More

എംപുരാൻ ട്രെയിലർ എത്തി; കമന്റ് ബോക്സിൽ അഭിനന്ദന പ്രവാഹം

ആരാധകർ കാത്തിരുന്ന എംപുരാൻ ട്രെയിലർ പുറത്തിറക്കി ആശീർവാദ് സിനിമാസ്. അർദ്ധരാത്രിയിൽ പുറത്തിറക്കിയ ട്രെയിലർ ഇതിനോടകം കണ്ടത് 5 ലക്ഷത്തിൽപ്പരം ആളുകളാണ്. ട്രെയിലർ പുറത്തിറക്കി 1 മണിക്കൂറിനകമാണ് ഇത്രയും പ്രേക്ഷകശ്രദ്ധ. ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് അക്കൗണ്ട് വഴിയാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. ട്രെയിലറിന്റെ കമന്റ് ബോക്സിൽ അഭിനന്ദന പ്രവാഹമുയരുകയാണ്. തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് എംപുരാൻ. ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നീ കമ്പനികൾ നിർമ്മിച്ച മോഹൻലാൽ ചിത്രം…

Read More

കിഴിശ്ശേരിയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച യുവാവ് മരിച്ചു; അപകടം കൊലപാതകമെന്ന് പൊലീസ്: ഡ്രൈവർ അറസ്റ്റിൽ

കിഴിശ്ശേരിയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. അസം സ്വദേശി അഹദുൽ ഇസ്‌ലാമാണ് മരിച്ചത്. അതേസമയം, വാഹനാപകടം കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. കൊണ്ടോട്ടി പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ ആസാം സ്വദേശിയായ ഓട്ടോ ഡ്രൈവർ ഗുൽസാറിനെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. റോഡിൽ വീണ യുവാവിന്റെ ശരീരത്തിലൂടെ വീണ്ടും വാഹനം കയറ്റി ഇറക്കിയതായി നാട്ടുകാർ പറഞ്ഞു. പിന്നീട് വാഹനം ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു.

Read More

സംസ്ഥാനത്ത് റാഗിങ്ങ് കേസുകൾ കൂടിവരുന്നു; കർശന നടപടികളിലേയ്ക്ക് ആരോഗ്യവകുപ്പ്

റാഗിങ്ങിനെതിരെ കർശന നടപടികളിലേയ്ക്ക് ആരോഗ്യവകുപ്പ്. കോട്ടയം നഴ്‌സിങ് കോളജിലെ റാഗിങ്ങിന് പിന്നാലെയാണ് ആന്റി റാഗിങ് പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്ന കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. വിദ്യാർഥികൾക്കിടയിൽ രഹസ്യ സർവേ, പരാതി അയക്കാൻ ഇ-മെയിൽ, സിസിടിവി നിരീക്ഷണം എന്നിവ ഓരോ കോളജിലും ഏർപ്പെടുത്തണം. പ്രശ്‌നക്കാരായ വിദ്യാർഥികളെ കണ്ടെത്തി നടപടി സ്വീകരിക്കണം. കോളജ് തലം മുതൽ മെഡിക്കൽ വിദ്യാഭ്യാസ തലത്തിൽ വരെ ആന്റീ റാഗിങ് സെൽ രൂപീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.

Read More

ഗാസ – ഇസ്രായേൽ ആക്രമണം: 70 പലസ്തീനികൾ കൂടി കൊല്ലപ്പെട്ടു

ഗാസ്സയിൽ തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ 70 പലസ്തീനികൾകൂടി കൊല്ലപ്പെട്ടു. ചൊവ്വാഴ്ച 431 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ ആക്രമണം. ഇസ്രായേൽ സേന കരയുദ്ധം വ്യാപിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എഴുപതിലേറെ പലസ്തീനികളാണ് ഇന്നലെ കൊല്ലപ്പെട്ടത്. രണ്ടു ദിവസത്തിനിടെ, ഗസ്സയിൽ 170 കുഞ്ഞുങ്ങളെ ഇസ്രായേൽ വധിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. മധ്യ ഗസ്സയിലെ ദൈർ അൽ ബലഹിൽ യു.എൻ ഓഫിസിന് നേരെയും ആക്രമണം നടന്നു. ഒരു ജീവനക്കാരൻ കൊല്ലപ്പെടുകയും അഞ്ച് ജീവകാരുണ്യ പ്രവർത്തകർക്ക് പരിക്കേൽക്കുകയും…

Read More

യമനിലെ ഹൂതികളെ പൂർണമായി നശിപ്പിക്കും; മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്

യമനിലെ ഹൂതികളെ പൂർണമായി നശിപ്പിക്കുമെന്ന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമസേന വ്യോമാക്രമണം തുടരുന്നതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഹൂതികൾക്ക് ആയുധങ്ങൾ നൽകുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് ഇറാനും ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം, യമൻ തലസ്ഥാനമായ സനായിലും ഹൂതികളുടെ ശക്തികേന്ദ്രങ്ങളിലും യുഎസ് വ്യോമാക്രമണം തുടരുകയാണ്. ചെങ്കടലിൽ കപ്പലുകൾക്കു നേരെ ഹൂതികൾ ആക്രമണം നടത്തിയ സാഹചര്യത്തിലാണ് ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യുഎസ് കഴിഞ്ഞ ദിവസം വ്യോമാക്രമണം ആരംഭിച്ചത്.

Read More

മാസ്‌ക് മാറ്റി; ഫ്രാൻസിസ് മാർപാപ്പ ഓക്‌സിജൻ സഹായമില്ലാതെ ശ്വസിക്കാൻ തുടങ്ങിയതായി വത്തിക്കാൻ

ഫ്രാൻസിസ് മാർപാപ്പ ഓക്‌സിജൻ സപ്പോർട്ടില്ലാതെ ശ്വസിക്കാൻ തുടങ്ങിയതായും മാസ്‌ക് മാറ്റിയതായും വത്തിക്കാൻ അറിയിച്ചു. ഒരു മാസമായി ആശുപത്രി വാസത്തിൽ കഴിയുന്ന മാർപാപ്പയുടെ ആരോഗ്യ നിലയിൽ പുരോഗതിയുള്ളതായും റിപ്പോർട്ട്. ഈയിടെ പ്രാർത്ഥന നടത്തുന്ന ഫ്രാൻസീസ് മാർപ്പാപ്പയുടെ ചിത്രം വത്തിക്കാൻ പുറത്തു വിട്ടിരുന്നു. ഫെബ്രുവരി 14 നാണ് മാർപാപ്പയെ ശ്വാസകോശങ്ങളിൽ ന്യൂമോണിയ ബാധയെ തുടർന്ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് ആരോഗ്യ നില ഗുരുതരമായെങ്കിലും നിലവിൽ പുരോഗതിയുണ്ടെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്.

Read More