News_Desk

‘രാജിവെച്ചാൽ ഉയർന്നുവന്ന പ്രശ്നം തീരുമോ?; ബിഷപ്പുമാരേക്കുറിച്ചുള്ള ധാരണ തെറ്റിക്കരുത്’: രാജിയാവശ്യപ്പെട്ട ബിഷപ്പുമാർക്ക് മറുപടിയുമായി വനം മന്ത്രി

എൻസിപി  അധ്യക്ഷ സ്ഥാനത്തേക്ക് ആര് വന്നാലും  പിന്തുണയ്ക്കുമെന്ന് എ കെ ശശീന്ദ്രൻ. എൻസിപി അധ്യക്ഷ സ്ഥാനത്തേക്ക് ആരും അയോഗ്യരല്ല. എല്ലാവർക്കും ഓരോ കഴിവുകളുണ്ട്. തോമസ് കെ തോമസ് യോഗ്യനാണോ അല്ലയോ എന്ന് ഞാൻ എങ്ങനെ തീരുമാനിക്കാനാണ്. പി സി ചാക്കോയുടെ രാജി,  ഒരാൾ പെട്ടെന്നെടുത്ത തീരുമാനമാണ് പിന്നെ ചർച്ച ചെയ്തിട്ട് കാര്യമുണ്ടോയെന്നും വനംമന്ത്രി പ്രതികരിച്ചു. അദ്ദേഹം സ്വമേധയാ രാജിവച്ചതാണ്. എൻറെ പാർട്ടിയിൽ ഏറ്റവും ശക്തി കുറഞ്ഞ പ്രവർത്തകനാണ് ഞാൻ. പുതിയ അധ്യക്ഷന്റെ കാര്യത്തിൽ ഒരു അനിശ്ചിതത്വം ഉണ്ടാകില്ലെന്നും…

Read More

പലരും മൊബൈലിൽ സംസാരിച്ചാണ് റോഡിലൂടെ നടക്കുന്നത്; പിഴ ഈടാക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായം: ഗണേഷ് കുമാർ

റോഡ് അപകടങ്ങൾ കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം കൂടുതലാണെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ. നിലവാരമില്ലാത്ത ഡ്രൈവിംഗ് ആണ് ഇതിന് പ്രധാന കാരണം. കാൽനടയാത്രക്കാരുടെയും അശ്രദ്ധയും അപകടത്തിന് കാരണമാണെന്ന് മന്ത്രി പറഞ്ഞു. പലരും മൊബൈലിൽ സംസാരിച്ചാണ് റോഡിലൂടെ നടക്കുന്നത്. റോഡ് മുറിച്ചുകിടക്കുമ്പോൾ പോലും ഇടത്തും വലത്തും നോക്കാറില്ല. മൊബൈലിൽ സംസാരിച്ചു നടക്കുന്നവർക്കെതിരെ പിഴ ഈടാക്കണം എന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും ​ഗണേഷ് കുമാർ പറഞ്ഞു. 

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടണിലെത്തി; ഇനി 2 ദിവസം അമേരിക്കയിൽ

രണ്ടു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണിലെത്തി. ഇന്ത്യൻ സമയം നാളെ പുലർച്ചെ അഞ്ചിനാകും പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തുക. അമേരിക്കയിൽ നിന്ന് സൈനിക വിമാനങ്ങൾ വാങ്ങുന്നതുൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചയാകും. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്ന വിഷയത്തിലും ഇരു രാജ്യങ്ങളും ചർച്ചയിൽ നിലപാട് വ്യക്തമാക്കും. ഈ വർഷം നടക്കുന്ന ക്വാഡ് ഉച്ചകോടിക്കായി ഡോണൾഡ് ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കും. വാഷിങ്ങ്ടണിന് അടുത്തുള്ള ആൻഡ്രൂസ് എയർ ഫോഴ്‌സ് വിമാനത്താവളത്തിലാണ് പ്രധാനമന്ത്രിയുടെ വിമാനം ഇറങ്ങിയത്. അമേരിക്കൻ…

Read More

പെർഫ്യൂമിൽ 95 ശതമാനത്തോളം മീഥൈൽ; മായം ചേര്‍ത്ത സൗന്ദര്യ വര്‍ധക വസ്തുക്കള്‍ പിടികൂടി

ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി എറണാകുളത്ത് നടത്തിയ പരിശോധനയില്‍ മായം ചേര്‍ത്ത സൗന്ദര്യ വര്‍ധക വസ്തുക്കള്‍ കണ്ടെത്തിയതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. എറണാകുളത്തെ മറൈന്‍ ഡ്രൈവില്‍ പ്രവര്‍ത്തിക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളുടെ മൊത്തവ്യാപാര സ്ഥാപനത്തില്‍ നിന്നുമാണ് മായം ചേര്‍ത്ത പെര്‍ഫ്യൂം പിടികൂടിയത്. ഇതില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അളവ് 95 ശതമാനത്തോളം ഉണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മീഥൈല്‍ ആല്‍ക്കഹോള്‍ അടങ്ങിരിക്കുന്നത് കൊണ്ട് ഇതുപയോഗിച്ചാല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പരിശോധനകള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി…

Read More

ഹൈദരാബാദിൽ ഹനുമാൻ ക്ഷേത്രത്തിൽ ശിവലിംഗത്തിന് സമീപം മാംസക്കഷണങ്ങൾ : പ്രതിഷേധവുമായി ഹിന്ദുസംഘടനകളും, ഭക്തരും

ഹൈദരാബാദിൽ ഹനുമാൻ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ മാംസക്കഷണങ്ങൾ കണ്ടെത്തി . തപ്പച്ചബൂത്ര ജീര ഹനുമാൻ ക്ഷേത്രത്തിലാണ് സംഭവം . രാവിലെ ക്ഷേത്രം തുറക്കാനെത്തിയ പുരോഹിതനാണ് ശിവലിംഗത്തിന് പിന്നിൽ മാംസക്കഷണങ്ങൾ വച്ചിരിക്കുന്നത് കണ്ടത്. തുടർന്ന് അദ്ദേഹം വിവരം കമ്മിറ്റി അംഗങ്ങളെ അറിയിക്കുകയും ചെയ്തു. നിരവധി ദേവന്മാരെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ഒരു ഹനുമാൻ ക്ഷേത്രമാണിത്. വാർത്ത പരന്നതോടെ ഹിന്ദു സംഘടനകളും ബിജെപി പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ ക്ഷേത്രത്തിൽ തടിച്ചുകൂടി. ക്ഷേത്രത്തിൽ മാംസം കണ്ടെത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ഡിസിപി ചന്ദ്ര മോഹൻ…

Read More

‘സൗജന്യങ്ങളിലൂടെ പരാദജീവികളെയല്ലേ സൃഷ്ടിക്കുന്നത്’; തെരഞ്ഞെടുപ്പ് സമയത്തുൾപ്പടെ നൽകുന്ന സൗജന്യങ്ങളെ വിമർശിച്ച് സുപ്രീംകോടതി

തെരഞ്ഞെടുപ്പ് സമയത്തുൾപ്പടെ നൽകുന്ന സൗജന്യങ്ങൾക്കെതിരെ വിമർശനവുമായി സുപ്രീംകോടതി. സൗജന്യങ്ങളിലൂടെ പരാദജീവികളെയല്ലേ സൃഷ്ടിക്കുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നത് കാരണം ആളുകൾ ജോലി ചെയ്യാൻ തയ്യാറാകുന്നില്ല. ജോലി ചെയ്തില്ലെങ്കിലും സൗജന്യ റേഷൻ സർക്കാർ നൽകുകയാണെന്ന് ജസ്റ്റിസ് ബിആ‍‍ർ ഗവായി ചൂണ്ടിക്കാട്ടി.  സൗജന്യങ്ങൾ നൽകുന്നതിന് പകരം ആളുകളെ മുഖ്യധാരയിലേക്ക് കൊണ്ടു വരാനും അതുവഴി രാജ്യത്തിന് ഇവരുടെ സംഭാവന ഉറപ്പാക്കാനുമാകണമെന്നും കോടതി വാദത്തിനിടെ പരാമർശിച്ചു. ‍ഡൽഹിയിലടക്കം വീടില്ലാത്തവർക്ക് ശൈത്യകാലത്ത് ഷെൽറ്ററുകൾ നിർമ്മിക്കണം എന്നാവശ്യപ്പെട്ട് പ്രശാന്ത് ഭൂഷൺ നൽകിയ…

Read More

ഭരണം കിട്ടിയാല്‍ തന്നെ എങ്ങനെ ഭരിക്കും, എല്ലാവര്‍ക്കും മുഖ്യമന്ത്രിയാകാന്‍ അടിയെന്ന് ശൈലജ; തങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് സതീശന്‍

2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് സംബന്ധിച്ച് നിയമസഭയില്‍ നടന്ന പൊതുചര്‍ച്ചയിൽ പരസ്പരം വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മട്ടന്നൂര്‍ എം.എല്‍.എ. കെ.കെ.ശൈലജയും. കേരളം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്ന ഈ വികസന തുടര്‍ച്ചയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അതുകൊണ്ടുതന്നെ എല്‍.ഡി.എഫ്. സര്‍ക്കാരിന് വികസന തുടര്‍ച്ചയുണ്ടാകുമെന്നുമാണ് കെ.കെ.ശൈലജ പറഞ്ഞത്. ഇനി അഥവാ നിങ്ങള്‍ക്ക് ഭരണം കിട്ടിയാല്‍ തന്നെ എങ്ങനെ ഭരിക്കും. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും മുഖ്യമന്ത്രിയാകേണ്ടേയെന്നും ശൈലജ പരിഹസിച്ചു. എത്രയാളുകളാണ് നിങ്ങളുടെ കൂടെ നിന്ന് മുഖ്യമന്ത്രിയാകാന്‍ കാത്തിരിക്കുന്നതെന്നും എം.എല്‍.എ. കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പോലെ…

Read More

വന്യജീവി ആക്രമണം; സര്‍ക്കാരും വനംവകുപ്പും നോക്കുകുത്തികളായി നില്‍കുകയാണ്, രാജിവെക്കാന്‍ വനംമന്ത്രി തയ്യാറാവണം: ബിഷപ്പുമാര്‍

വന്യജീവി ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെടുമ്പോള്‍ സര്‍ക്കാരും വനംവകുപ്പും നോക്കുകുത്തികളായി നില്‍കുകയാണെന്ന ആരോപണവുമായി താമരശ്ശേരി, കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പുമാര്‍. കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ നടന്ന ഇന്‍ഫാം സംസ്ഥാന അസംബ്ലിയില്‍ സംസാരിക്കവെയാണ് ബിഷപ്പുമാരായ മാര്‍ ജോസ് പുളിക്കന്‍, മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ എന്നിവരുടെ വിമര്‍ശനം. കര്‍ഷകരായതുകൊണ്ട് കാര്‍ഷിക മേഖലയിലുള്ള ആളുകള്‍ക്ക് ജീവിക്കാനുള്ള അവകാശമില്ലേയെന്നാണ് താമരശ്ശേരി ബിഷപ്പ് ചോദിച്ചത്. ഇവിടെ എവിടെയാണ് ഭരണം നടക്കുന്നതെന്നാണ് ചോദിക്കാനുള്ളത്. ഇത്തരത്തില്‍ നടക്കുന്ന വന്യജീവി ആക്രമണങ്ങളില്‍ സര്‍ക്കാരിനും വനം വകുപ്പിനും യാതൊരു ഉത്തരവാദിത്തവുമില്ലേയെന്നും താമരശേരി അതിരൂപത ബിഷപ്പ്…

Read More

പ്രാണികൾ അടങ്ങിയ ഭക്ഷണത്തിന് കുവൈത്തിൽ വിലക്ക്; ഭക്ഷ്യ പരിശോധനകൾ ശക്തമാക്കുമെന്ന് അധികൃതർ

പ്രാണികൾ അടങ്ങിയ ഭക്ഷണത്തിന് കുവൈത്തിൽ വിലക്കേർപ്പെടുത്തി ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ. ഭക്ഷ്യ ഉൽപ്പന്നങ്ങളിലെ പ്രാണികളുടെ ഉപയോഗത്തിൽ പ്രചരിച്ച കാര്യങ്ങളെക്കുറിച്ച് 2023ൽ പുറപ്പെടുവിച്ച സാങ്കേതിക സമിതിയുടെ അഭിപ്രായം ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ സ്ഥിരീകരിച്ചു. അംഗീകൃത ഗൾഫ് നിയന്ത്രണമായ `ഹലാൽ’ ഭക്ഷണത്തിനുള്ള പൊതു ആവശ്യകതകൾ അനുസരിച്ച് ഭക്ഷണത്തിൽ എല്ലാത്തരം പ്രാണികളെയും പുഴുക്കളെയും ഉപയോഗിക്കുന്നത് നിരോധിക്കുന്നുവെന്ന് കമ്മിറ്റി പ്രസ്താവിച്ചു. കമ്മിറ്റിയുടെ അഭിപ്രായത്തെ അടിസ്ഥാനമാക്കി പ്രാണികൾ അടങ്ങിയ ഭക്ഷ്യ ഉൽപ്പന്നങ്ങൾ കുവൈത്തിലേക്ക് കൊണ്ടുവരുന്നതിന് അനുവാദമില്ല….

Read More

ഡിഎംകെയുമായി ധാരണയായി; നടൻ കമൽഹാസൻ തമിഴ്‌നാട്ടിൽ നിന്ന് രാജ്യസഭയിലേക്ക്

നടന്‍ കമൽഹാസൻ തമിഴ്നാട്ടില്‍ നിന്നും രാജ്യസഭയിലേക്ക്. ഭരണകക്ഷിയായ ഡിഎംകെയുടെ സീറ്റിലാണ് കമൽഹാസന്‍ പാര്‍ലമെന്‍റില്‍ എത്തുക. ഇതിനായുള്ള ചർച്ചകള്‍ കഴിഞ്ഞ ദിവസം ഡിഎംകെ മന്ത്രി ശേഖർബാബു നടത്തി. ശേഖര്‍ ബാബു കമലിനെ കണ്ടത് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിർദേശപ്രകാരമാണ്.  ജൂലൈയിൽ ഒഴിവുവരുന്ന 6 രാജ്യസഭ സീറ്റിൽ ഒന്നു മക്കൾ നീതി മയ്യത്തിന് നൽകുമെന്ന് അറിയിച്ചതായാണ് വിവരം.  കമൽ തന്നെ മത്സരിക്കാൻ സാധ്യതയെന്ന്  മക്കൾ നീതി മയ്യം വക്താവ് മുരളി അപ്പാസ് പറഞ്ഞത്.  ഡിഎംകെ നേരത്തെ തന്നെ സീറ്റ് ഉറപ്പ് നൽകിയതാണെന്നും…

Read More