
ഒരു രാജ്യത്ത് അനധികൃതമായി താമസിക്കുന്ന ആര്‍ക്കും അതിനുള്ള അവകാശമില്ല; അനധികൃതമായി യുഎസിൽ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ സ്വീകരിക്കും: നരേന്ദ്ര മോദി
അനധികൃതമായി യുഎസിൽ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മനുഷ്യക്കടത്ത് അവസാനിപ്പിക്കാൻ ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. ഒരു രാജ്യത്ത് അനധികൃതമായി പ്രവേശിക്കുന്ന ആർക്കും അവിടെ ജീവിക്കാൻ അവകാശമില്ലെന്നും ഇത് ലോകത്തിന് മുഴുവൻ ബാധകമാണെന്ന് നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. കൈകാലുകള്‍ ബന്ധിച്ച് 104 ഇന്ത്യക്കാരെ സൈനിക വിമാനത്തിൽ അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് നാടുകടത്തി ഒരാഴ്ച്ചക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇന്ത്യയിലെ യുവാക്കളും ദുർബലരും ദരിദ്രരുമായ ആളുകൾ പറ്റിക്കപ്പെടുകയാണ്. വലിയ…