News_Desk

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണം: രമേശ് ചെന്നിത്തല

മലയോര വനാതിർത്തിയിൽ താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്‌താവിച്ചു. കോന്നി കുമ്മണ്ണൂരിൽ ആന ഇറങ്ങിയ സ്ഥലവും പ്രദേശവാസികളുടെ വീടും സന്ദർശിക്കുകയായിരുന്നു അദ്ദേഹം. മലയോര പ്രദേശങ്ങളും വനാതിർത്തികളിലും ആന, പുലി, കടുവ തുടങ്ങിയ വന്യജീവികളുടെ ആക്രമണം ഉണ്ടായിട്ടും വനം മന്ത്രിയും ഒരു വിഭാഗം ഉദ്യോഗസ്ഥരും നിസ്സംഗത പാലിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കിടങ്ങുകളും വേലികളുമുൾപ്പെടെയുള്ള പരമ്പരാഗതമായ വന്യജീവി പ്രതിരോധ സംവിധാനങ്ങൾക്കുവേണ്ടി നാല് വർഷമായി ഒരു രൂപ…

Read More

അനധികൃത കുടിയേറ്റക്കാരെ രണ്ടാം തവണയും തിരിച്ചയച്ച് അമേരിക്ക; 119 ഇന്ത്യക്കാരുമായുളള വിമാനം പുറപ്പെട്ടു

അനധികൃത കുടിയേറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ 119 ഇന്ത്യക്കാരെ വീണ്ടും തിരിച്ചയച്ച് അമേരിക്ക. ഇന്ത്യക്കാരുമായി പുറപ്പെട്ട വിമാനങ്ങൾ ശനി, ഞായർ ദിവസങ്ങളിലായി അമൃത്സറിൽ ലാൻഡ് ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിനിടയിലാണ് അമേരിക്കയുടെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. ഇത് രണ്ടാം തവണയാണ് അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരുമായുളള വിമാനം അമൃത്സറിൽ ലാൻഡ് ചെയ്യുന്നത്. പഞ്ചാബ് സ്വദേശികളായ 67 പേർ, ഹരിയാനക്കാരായ 33 പേർ, ഗുജറാത്തിൽ നിന്നുളള എട്ട് പേർ, മൂന്ന് ഉത്തർപ്രദേശ് സ്വദേശികൾ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങിൽ നിന്ന് രണ്ടുപേർ വീതം,…

Read More

‘കൂട്ടായെടുത്ത സമര തീരുമാനത്തെ സമൂഹമാധ്യനങ്ങളിലൂടെ ചോദ്യം ചെയ്തത് തെറ്റ്’; ആന്റണി പെരുമ്പാവൂരിന് മറുപടിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

സിനിമാ സംഘടനകള്‍ക്കിടയിലെ തര്‍ക്കത്തില്‍ ആന്‍ണി പെരുമ്പാവൂരിനെ തള്ളി ജി.സുരേഷ് കുമാറിനെ  പിന്തുണച്ച് നിര്‍മാതാക്കളുടെ സംഘടന. കൂട്ടായെടുത്ത സമര തീരുമാനത്തെ ആന്‍റണി സമൂഹമാധ്യനങ്ങളിലൂടെ ചോദ്യം ചെയ്തത് തെറ്റാണെന്നും സംഘടക്കെതിരായ ഏത് നീക്കവും ചെറുക്കുമെന്നും വാര്‍ത്താകുറിപ്പിറക്കി. അതേ സമയം ആന്‍റണി പെരുമ്പാവൂരിന്  പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍ രംഗത്തത്തെത്തി. പ്രശ്നങ്ങള്‍ സംഘനയ്ക്കുള്ളില്‍ തീര്‍ക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. വമ്പന്‍മാര്‍ തമ്മില്‍ ചേരി തിരിഞ്ഞുള്ള പോരാണ് മലയാള സിനിമയില്‍. ഒരു ഭാഗത്ത് ജി.സുരേഷ് കുമാറിനൊപ്പം പരമ്പരാഗത സിനിമാ നിര്‍മാതാക്കളും. മറുവശത്ത് പ്രിഥ്വിരാജടക്കമുള്ള താരങ്ങളുടെ നിര…

Read More

വയനാട് പുനരധിവാസം; ടൗണ്‍ ഷിപ്പ് അടക്കം 16 പദ്ധതികള്‍ക്കായി 530 കോടിയുടെ പലിശ രഹിത വായ്പ അനുവദിച്ച് കേന്ദ്രം

വയനാട് പുനരധിവാസത്തിന് 529.50 കോടിയുടെ മൂലധന നിക്ഷേ വായ്പ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ടൗണ്‍ ഷിപ്പ് അടക്കം 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. പലിശയില്ലാത്ത വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടച്ചാൽ മതി. ഇക്കാര്യം അറിയിച്ച് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടിക്കാണ് കേന്ദ്രം കത്തയച്ചത്.   ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗണ്‍ഷിപ്പുകളിൽ പൊതു കെട്ടിടങ്ങളും റോഡും പാലവും സ്കൂളുകളും പുനര്‍മിക്കുന്നതിനാണ് കേന്ദ്ര സഹായം. മാര്‍ച്ച് 31 നകം പണം ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന സമയത്തിൽ…

Read More

‘ഉത്കണ്ഠയുമായോ വിഷാദരോഗവുമായോ മല്ലിടുന്നവര്‍ നമുക്ക് ചുറ്റുമുണ്ട്; വീണ്ടു ‘വിഷാദ’ രോ​ഗത്തെ കുറിച്ച് മനസ് തുറന്ന് ദീപിക

വിഷാദം എന്ന രോഗാവസ്ഥയിലൂടെ കടന്നുപോയതിനെ കുറിച്ച് വീണ്ടും  പങ്കുവച്ച് ബോളിവുഡ് നടി  ദീപിക പദുകോണ്‍. വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കാറുള്ള ‘പരീക്ഷ പെ ചര്‍ച്ച’ എന്ന വാര്‍ഷികപരിപാടിയുടെ ഭാഗമായി കുട്ടികളുമായി സംവദിക്കുന്നതിനിടെയാണ് മാനസികാരോഗ്യത്തെ കുറിച്ചും താന്‍ വിഷാദരോഗത്തിലൂടെ കടന്നുപോയതിനെ കുറിച്ചും ദീപിക സംസാരിച്ചത്.  വിഷാദ രോഗം അദൃശ്യമാണ് എന്നും തനിക്ക് വിഷാദമാണെന്ന് ഏറ്റവും ഒടുവിലാണ് താന്‍  തിരിച്ചറിഞ്ഞതെന്നും ദീപിക പറയുന്നു. ‘ഉത്കണ്ഠയുമായോ വിഷാദരോഗവുമായോ മല്ലിടുന്നവര്‍ നമുക്ക് ചുറ്റുമുണ്ട്. പക്ഷേ നമുക്കറിയാനാകില്ല, കാരണം പുറമേ അവര്‍ സന്തുഷ്ടരായിരിക്കും, സാധാരണ മനുഷ്യരെപ്പോലെയായിരിക്കും’- ദീപിക…

Read More

‘ഭാര്യക്ക് മറ്റൊരാളുമായുള്ള ശാരീരിക ബന്ധമില്ലാത്ത പ്രണയബന്ധം വ്യഭിചാരമല്ല’; മധ്യപ്രദേശ് ഹൈക്കോടതി

ഭാര്യയ്ക്ക് മറ്റൊരാളുമായുള്ള പ്രണയബന്ധം വ്യഭിചാരം തെളിയിക്കാനും ജീവനാംശം നിഷേധിക്കാനും പര്യാപ്തമല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി. വ്യഭിചാരം സ്ഥാപിക്കുന്നതിന് ലൈംഗിക ബന്ധം ഒരു ആവശ്യമായ ഘടകമാണെന്നും കോടതി പ്രസ്താവിച്ചു.  ഭാര്യയുടെ വ്യഭിചാരം തെളിയിക്കപ്പെട്ടാൽ മാത്രമേ ജീവനാംശം നിഷേധിക്കാൻ കഴിയൂവെന്ന് ക്രിമിനൽ നടപടിക്രമത്തിലെ ബിഎൻഎസ്എസ്/125(4) ലെ സെക്ഷൻ 144(5) പ്രകാരം വ്യക്തമാണ്. വ്യഭിചാരം എന്നാൽ ലൈംഗിക ബന്ധമാണെന്നും നിഷ്കർഷിക്കുന്നു. ശാരീരിക ബന്ധമില്ലാതെ ഭാര്യക്ക് മറ്റൊരാളോട് സ്നേഹവും വാത്സല്യവും ഉണ്ടെങ്കിൽ അതുമാത്രം ഭാര്യ വ്യഭിചാരത്തിലേർപ്പെട്ടെന്ന് സ്ഥാപിക്കാൻ പര്യാപ്തമല്ലെന്ന് ജസ്റ്റിസ് ജിഎസ് അലുവാലിയ…

Read More

പ്ലസ്‌വൺ വിദ്യാർത്ഥി സ്‌കൂളിൽ തൂങ്ങിമരിച്ച സംഭവം: ‘മരണപ്പെട്ട എന്ന് പറഞ്ഞാൽ നീതിയാകില്ല, കൊല്ലപ്പെട്ട എന്ന് പറയണം’; കുടുംബം

കാട്ടാക്കടയിൽ പ്ലസ്‌വൺ വിദ്യാർത്ഥി സ്‌കൂളിൽ തൂങ്ങിമരിച്ച സംഭവത്തിൽ ക്ലർക്കിനെതിരെ ആരോപണവുമായി കുടുംബം. പ്രൊജക്ട് സീൽ ചെയ്യാൻ ചെന്നപ്പോൾ ക്ലർക്ക് പരിഹസിച്ചുവെന്ന് വിദ്യാർത്ഥിയുടെ അമ്മാവൻ പറഞ്ഞു. ‘മരണപ്പെട്ട എന്ന് പറഞ്ഞാൽ നീതിയാകില്ല. കൊല്ലപ്പെട്ട എന്ന് പറയണം. ഇന്നലെ ഈ സ്‌കൂളിലെ ഒരു ക്ലർക്കിന്റെ ഭാഗത്തുനിന്ന് നിരുത്തരവാദിത്തപരമായ പെരുമാറ്റമുണ്ടായി. അങ്ങനെയാണ് എന്റെ കുഞ്ഞിനെ മരണത്തിലേക്ക് തള്ളിവിട്ടത്. ഇവർക്ക് റെക്കാർഡ് വയ്‌ക്കേണ്ട ദിവസമായിരുന്നു ഇന്നലെ. ആ റെക്കാർഡ് വയ്ക്കണമെങ്കിൽ സ്‌കൂളിന്റെ സീൽ വേണമത്രേ. നമ്മളൊക്കെ പഠിക്കുമ്പോൾ അതൊന്നുമില്ലല്ലോ. അദ്ധ്യാപകൻ സീൽ ചെയ്തുവരാൻ…

Read More

മാഗ+മിഗ=മെഗാ; ട്രംപിനെ അരികെയിരുത്തി പുതിയ സമവാക്യം പ്രഖ്യാപിച്ച്  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യ–യുഎസ് ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് പുതിയ സമവാക്യവുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് സന്ദർശനത്തിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിലാണ് മോദി സമവാക്യം അവതരിപ്പിച്ചത്.  ‘മാഗ+മിഗ=മെഗാ’ എന്നായിരുന്നു സൂത്രവാക്യം. ഡോണൾഡ് ട്രംപിന്റെ മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ(മാ​ഗ),  മെയ്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ൻ (മി​ഗ) എന്നിവ ചേർന്നാൽ മെ​ഗാ കൂട്ടുകെട്ടാകുമെന്നാണ് മോദി പറഞ്ഞത്. യുഎസും ഇന്ത്യയും ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ ‘മെഗാ’ പങ്കാളിത്തമായി മാറുമെന്നും മോദി വ്യക്തമാക്കി. 2030 ആകുമ്പോഴേക്കും ഇന്ത്യയും യുഎസും തമ്മിൽ 500 ബില്യൻ…

Read More

പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ ജീവനൊടുക്കിയ നിലയിൽ; സ്‌കൂളിലെ ക്ലര്‍ക്കാണ് കുട്ടിയുടെ മരണത്തിന് പിന്നിലെന്ന് കുടുംബം

കാട്ടാക്കട കുറ്റിച്ചലില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്‌കൂളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിച്ചല്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി കുറ്റിച്ചല്‍ എരുമക്കുഴി സ്വദേശി ബെന്‍സണ്‍ ഏബ്രഹാമിനെയാണ് രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ മുതല്‍ ബെന്‍സണെ കാണാനില്ലായിരുന്നു. സ്‌കൂളിലെ ക്ലര്‍ക്കാണ് കുട്ടിയുടെ മരണത്തിനു പിന്നിലെന്ന് കുടുംബം ആരോപിച്ചു. സ്‌കൂളില്‍ പ്രോജക്ട് കൊടുക്കാന്‍ പോയപ്പോള്‍ ക്ലര്‍ക്ക് പരിഹസിച്ചുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. കുട്ടിയെ കാണാനില്ലെന്നു കാട്ടി കുടുംബം പരാതി നല്‍കിയിരുന്നു. തിരച്ചില്‍ നടത്തുന്നതിനിടെ രാവിലെ ആറുമണിയോടെയാണ് മൃതദേഹം കണ്ടത്….

Read More

കോട്ടയം നഴ്സിം​ഗ് കോളേജിലെ റാ​ഗിം​ഗ്; അധ്യാപകരെയും മറ്റ് വിദ്യാർത്ഥികളെയും ചോദ്യം ചെയ്യും

കോട്ടയം ഗാന്ധിനഗർ നഴ്സിം​ഗ് കോളേജിൽ ജൂനിയർ വിദ്യാർത്ഥികളെ ക്രൂരമായി റാഗ് ചെയ്ത സംഭവത്തിൽ കോളേജിലുള്ളവരുടെ മൊഴിയെടുപ്പ് തുടരും. കോളേജിലെ ടീച്ചർമാരുടെയും മറ്റ് വിദ്യാർത്ഥികളുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും. ആവശ്യമെങ്കിൽ മാത്രം പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകാനാണ് നിലവിൽ പൊലീസിന്റെ തീരുമാനം. ഗാന്ധിനഗർ നഴ്സിം​ഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികളായ സാമുവൽ ജോൺ, രാഹുൽ രാജ്, റിജിൽ, വിവേക്, ജീവ എന്നിവരാണ് കേസിലെ പ്രതികൾ. റാ​ഗിം​ഗ് നിരോധന നിയമപ്രകാരവും ബിഎൻഎസ് 118, 308, 350 എന്നീ വകുപ്പുകൾ പ്രകാരവുമാണ്…

Read More