
ഉമ്മൻ ചാണ്ടി സർക്കാരിൽ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്: വിമർശനങ്ങൾക്ക് പിന്നാലെ നിലപാടു മയപ്പെടുത്തി തരൂർ
കേരള സർക്കാരിനെ പ്രശംസിച്ചതിനെ കോൺഗ്രസ് ഒറ്റക്കെട്ടായി തള്ളിപ്പറഞ്ഞതോടെ നിലപാടു മയപ്പെടുത്തി ശശി തരൂർ എംപി. സിപിഎം നേതൃത്വം നൽകുന്ന സർക്കാർ കഴിഞ്ഞ കാലങ്ങളിൽ സാങ്കേതികവിദ്യയ്ക്കും വ്യവസായ വളർച്ചയ്ക്കും പിന്തിരിഞ്ഞുനിന്ന സമീപനങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നു എന്നു പറയുന്നത് കേരളത്തിന് ഗുണം ചെയ്യുന്നുണ്ടോ എന്ന വിഷയത്തെ കുറിച്ചായിരുന്നു ലേഖനം. ഉമ്മൻ ചാണ്ടി സർക്കാരിൽ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും ശശി തരൂർ സമൂഹമാധ്യമ കുറിപ്പിൽ വ്യക്തമാക്കി. ലേഖനത്തിലൂടെ കേരള സർക്കാരിനെയും പ്രതികരണത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച ശശി തരൂർ എംപിയുടെ…