News_Desk

‘ഗോൾഡ് കാർഡ്’ പൗരത്വ പദ്ധതിക്ക് കീഴിൽ ഇന്ത്യൻ ബിരുദധാരികളെ നിയമിക്കാം; ബൗദ്ധിക ചോർച്ച തടയാൻ പദ്ധതിയുമായി ട്രംപ്

പുതുതായി നിർദ്ദേശിക്കപ്പെട്ട ‘ഗോൾഡ് കാർഡ്’ പൗരത്വ പദ്ധതിക്ക് കീഴിൽ അമേരിക്കൻ കമ്പനികൾക്ക് യുഎസ് സർവകലാശാലകളിൽ നിന്ന് ഇന്ത്യൻ ബിരുദധാരികളെ നിയമിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 5 മില്യൺ ഡോളർ നിക്ഷേപിക്കാൻ തയ്യാറുള്ള സമ്പന്നരായ വിദേശ നിക്ഷേപകരെ ആകർഷിക്കാനാണ് ട്രംപ് ‘ഗോൾഡ് കാർഡ്’ പ​ദ്ധതി കൊണ്ടുവന്നത്. നിലവിലെ കുടിയേറ്റ സമ്പ്രദായം ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള മികച്ച പ്രതിഭകൾക്ക് യുഎസിൽ താമസിച്ച് ജോലി ചെയ്യുന്നത് ബുദ്ധിമുട്ടാക്കുന്നുവെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. സ്ഥാപനങ്ങളിലെ ഒന്നാം നമ്പർ വിദ്യാർത്ഥിയെ നിയമിക്കാൻ…

Read More

പാർട്ടിയെ ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്ന നേതാവിനെ അധ്യക്ഷനാക്കണം; മല്ലികാർജുൻ ഖർഗെയ്ക്ക് കത്ത് നൽകി മുല്ലപ്പള്ളി

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച് മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയെ ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്ന നേതാവിനെ അധ്യക്ഷനാക്കണം എന്നറിയിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് മുല്ലപ്പള്ളി കത്ത് നൽകി. ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനത്തിന് പിന്തുണ നൽകും. ഇന്നത്തെ യോഗത്തിൽ പങ്കെടുക്കില്ലെന്നും ഖർഗെയ്ക്ക് അയച്ച കത്തിൽ മുല്ലപ്പളളി വ്യക്തമാക്കി. പുതിയ കെപിസിസി അധ്യക്ഷൻ വേണമെന്നാണ് കേരളത്തിലെ ഭൂരിപക്ഷം കോൺഗ്രസ് നേതാക്കളുടെയും ആവശ്യം. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൻ്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ…

Read More

വയനാട്ടിൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി രണ്ട് എസ്റ്റേറ്റ് ഏറ്റെടുത്തു; 1000 സ്ക്വയർ ഫീറ്റിൽ വീട് വെച്ച് നൽകും: റവന്യൂ മന്ത്രി കെ രാജൻ

വയനാട്ടിൽ ദുരന്തബാധിതരുടെ പ്രശ്നങ്ങളിൽ, അവശേഷിക്കുന്ന കാര്യങ്ങളിലടക്കം ഫലപ്രദമായ തീരുമാനമെടുത്തതായി റവന്യൂ മന്ത്രി കെ രാജൻ. 61 ദിവസത്തിനകം ദുരന്തബാധിതരുടെ പുനരധിവാസത്തിനായി രണ്ട് എസ്റ്റേറ്റ് ഏറ്റെടുത്തു. ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവരുടെയും വീടുണ്ടായിരുന്ന സ്ഥലത്തേക്ക് പോകാനാവാത്തവരുടെയും ലിസ്റ്റാണ് തയാറാക്കിയത്. ഇവരെയാണ് ഒന്നും രണ്ടും ഘട്ടമായി തയാറാക്കുന്ന പട്ടികയിൽ ഉൾപ്പെടുത്തിയത്. എൽസ്റ്റോൺ എസ്റ്റേറ്റിൽ ഇവർക്ക് സ്ഥലം നൽകും. 1000 സ്ക്വയർ ഫീറ്റിൽ വീട് വെച്ച് നൽകും. 12 വർഷത്തേക്ക് വിൽക്കാൻ പാടില്ലെന്നത് ഭൂപതിവ് ചട്ട പ്രകാരം നേരത്തെയുള്ള നിബന്ധന മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു….

Read More

ആശാ പ്രവർത്തകർ കേന്ദ്ര സർക്കാരിന്റെ സ്‌കീം ആണ്; കേന്ദ്ര ഓഫീസുകൾക്ക് മുന്നിലാണ് സമരം ചെയ്യേണ്ടതെന്ന് തോമസ് ഐസക്

രാപ്പകൽ സമരം ചെയ്യുന്ന ആശാപ്രവർത്തകർക്ക് സമരം ചെയ്യുന്ന സ്ഥലം മാറിപ്പോയെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ടി എം തോമസ് ഐസക്. കേന്ദ്ര സർക്കാരിന്റെ ഓഫീസുകൾക്ക് മുന്നിലായിരുന്നു ഇവർ സമരം ചെയ്യേണ്ടിയിരുന്നത്. ആശാ പ്രവർത്തകർ കേന്ദ്ര സർക്കാരിന്റെ സ്‌കീം ആണ്.  ഇപ്പോൾ നടക്കുന്ന സമരത്തിന് രാഷ്ട്രീയം ഉണ്ട്, എന്തുകൊണ്ട് കേന്ദ്രത്തിനെതിരെ അവർ സമരം ചെയ്യുന്നില്ലെന്നും ‘ഇർക്കിലി’ സമരം എന്നത് അധിഷേപം അല്ലെന്നും തോമസ് ഐസക് വിമർശിച്ചു. ആശാ വർക്കേഴ്സിന് അർഹമായ വേതനം നൽകണം. ഇനിയും വർധിപ്പിക്കണം എന്ന കാര്യത്തിൽ…

Read More

മത വിദ്വേഷ പരാമർശം; പിസി ജോർജ്ജിൻ്റെ ജാമ്യ ഹർജിയിൽ കോടതി ഉത്തരവ് നാളെ

മത വിദ്വേഷ പരാമർശ കേസിൽ റിമാന്‍റിൽ കഴിയുന്ന പിസി ജോർജ്ജിൻ്റെ ജാമ്യ ഹർജിയിൽ കോടതി ഉത്തരവ് നാളെ. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പിസി ജോർജ് ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണ്. ഇദ്ദേഹത്തിൻ്റെ ആരോഗ്യ സ്ഥിതി മോശമാണെന്നും ആൻജിയോഗ്രാം ഉൾപ്പെടെ ചെയ്യണമെന്നും ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകൻ ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ പ്രോസിക്യൂഷൻ ശക്തമായി ഇതിനെ എതിർത്തു. ജാമ്യ വ്യവസ്ഥകൾ പിസി ജോർജ് തുടർച്ചയായി ലംഘിക്കുന്നുവെന്ന് പ്രൊസിക്യൂഷൻ ചൂണ്ടിക്കാട്ടി. വിചാരണയിൽ കുറ്റം തെളിഞ്ഞാൽ ശിക്ഷിക്കാമെന്ന് പിസി ജോർജിൻ്റെ…

Read More

ഇനി താമസം വാടകയ്ക്ക്; സ്വന്തം വീട് വിടാനൊരുങ്ങി ഷാരൂഖ് ഖാൻ

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ വസതിയായ മന്നത്ത് അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഇടയ്ക്കിടെ ആരാധകർക്ക് സന്ദർശനം നൽകുന്നത് ഈ വസതിയ്ക്ക് മുകളിൽ നിന്നാണ്. 27,000 ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നതാണ് മന്നത്ത് വസതി. സൂപ്പർതാരത്തിന്റെ ഭാര്യ ഗൗരി ഖാൻ തന്നെയാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഒന്നിലധികം കിടപ്പുമുറികൾ, ലൈബ്രറി, ജിം, സ്വകാര്യ ഓഡിറ്റോറിയം തുടങ്ങി നിരവധി സൗകര്യങ്ങൾ ഈ മാളികയിൽ ഉണ്ട്. ഇപ്പോഴിതാ ഷാരൂഖ് തന്റെ കുടുംബവുമായി മന്നത്ത് വിടുന്നുവെന്നാണ് റിപ്പോർട്ട്. മന്നത്ത് കൂടുതൽ…

Read More

രാജ്യത്ത് വളർത്ത് പൂച്ചകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജനങ്ങളെല്ലാം ജാഗ്രത പാലിക്കണമെന്ന് വിദഗ്ദ്ധർ

രാജ്യത്ത് വളർത്ത് പൂച്ചകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. മദ്ധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് എച്ച് 5 എൻ 1 വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് മനുഷ്യരിലേക്ക് പകരുമോ എന്ന ആശങ്ക ഉയരുകയാണ്. പക്ഷികളിൽ പകരുന്ന വൈറസാണെങ്കിലും സസ്‌തനികളിലും ഇവ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ അമേരിക്കയിലെ ചില സ്ഥലങ്ങളിൽ വളർത്ത് പൂച്ചകൾ പക്ഷിപ്പനി ബാധിച്ച് മരിച്ചിരുന്നു. അന്ന് ഗവേഷകർ മറ്റ് രാജ്യങ്ങൾക്കും മുൻകരുതൽ നൽകിയതാണ്. കേന്ദ്ര സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ദ്ധർ സ്ഥലത്തെത്തിയിട്ടുണ്ട്. ഡിസംബറിൽ പക്ഷിപ്പനി ബാധിച്ച് നാഗ്‌പൂരിലും നിരവധി പൂച്ചകൾ…

Read More

ആശ പ്രവർത്തകർക്ക് ആശ്വാസം; ജനുവരി മാസത്തെ ഓണറേറിയം കുടിശ്ശിക കൂടി അനുവദിച്ചു

സംസ്ഥാനത്തെ ആശ പ്രവർത്തകർക്ക് ആശ്വാസം. ജനുവരി മാസത്തെ ഓണറേറിയം കുടിശ്ശിക കൂടി അനുവദിച്ചു. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശികയും സംസ്ഥാന സർക്കാർ തീർത്തു. സെക്രട്ടേറിയേറ്റ് പടിക്കൽ ആശ വർക്കർമാരുടെ സമരം തുടങ്ങി 18ാം ദിവസമാണ് സർക്കാർ നടപടി. ഇൻസെന്‍റീവിലെ കുടിശ്ശികയും കൊടുത്തു തീർത്തു.  അതേസമയം സമരക്കാർ മുന്നോട്ട് വെച്ച ആവശ്യങ്ങളിൽ ഒന്ന് മാത്രമാണ് കുടിശിക തീർക്കണമെന്നതെന്നും ഓണറേറിയം വർധനയാണ് പ്രധാന ആവശ്യമെന്നും വ്യക്തമാക്കിയ സമരക്കാർ സമരം തുടരുമെന്നും പറഞ്ഞു

Read More

റമദാനിന് മുന്നോടിയായി തടവുകാർക്ക് മോചനം; യുഎഇയിൽ 1295 തടവുകാർക്ക് മോചനം നൽകാൻ ഉത്തരവ്

വ്രത കാലമായ റമദാൻ ആരംഭിക്കുന്നതിന് മുന്നോടിയായി യുഎഇയിലെ വിവിധ ജയിലുകളിലായുള്ള 1295 തടവുകാർക്ക് മോചനം. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് മോചനം നൽകിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ശിക്ഷയുടെ ഭാ​ഗമായി തടവുകാർക്ക് ലഭിക്കുന്ന പിഴയടക്കമുള്ള സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുമെന്നും ഉത്തരവിൽ പറയുന്നു. തടവുകാർക്ക് അവരുടെ ജീവിതത്തിൽ പുതിയ ഒരു തുടക്കം നൽകുന്നതിനും അവരുടെ കുടുംബങ്ങൾ നേരിടുന്ന പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനും സമൂഹത്തിലും വീടുകളിലും സ്ഥിരത നിലനിർത്തുന്നതിനുമാണ് ഈ ഉത്തരവ് കൊണ്ട് ലക്ഷ്യം വെക്കുന്നത്.  …

Read More

വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു; സഹപ്രവർത്തകൻ്റെ മാനസിക പീഡനമെന്ന് പരാതി

 പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു. ക്ലർക്കായ ജീവനക്കാരിയാണ് ഓഫീസിലെ ശുചിമുറിയിൽ കയറി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ജോയിൻറ് കൗൺസിൽ നേതാവ് മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ഉദ്യോഗസ്ഥയുടെ ആത്മഹത്യ ശ്രമം. ആഭ്യന്തര പരാതി പരിഹാര സമിതിക്ക് പരാതി നൽകിയ ജീവനക്കാരിയെ വനിതാ കമ്മീഷന്റെ സിറ്റിങ്ങിൽ വച്ചും മോശമായി ചിത്രീകരിച്ചു എന്ന് സഹപ്രവർത്തകയും ആരോപിച്ചു. വയനാട് കളക്ടറേറ്റിൽ എൻജിഒ യൂണിയൻ പ്രതിഷേധ പ്രകടനം നടത്തി.

Read More