News_Desk

മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടോ?; എന്നാൽ ഈ പാനിയങ്ങൾ ശീലമാക്കു

സ്‌ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം ഇന്ന് പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. ഇതിന്‍റെ കൃതമായ കാരണം കണ്ടെത്തി പരിഹാരം തേടുക പ്രധാനമാണ് ബ്ലൂബെറി സ്മൂത്തി ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ സി തുടങ്ങിയവ അടങ്ങിയ ബ്ലൂബെറി സ്മൂത്തി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സ്‌ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും 2. ലാവണ്ടർ ചായ  ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ലാവണ്ടർ ചായ കുടിക്കുന്നതും ഉത്കണ്ഠ കുറയ്ക്കാനും സ്ട്രെസ് കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും…

Read More

കേരളം ചുട്ടുപൊള്ളുന്നു; താപനില 2-4 °സെലഷ്യസ് കൂടുതൽ ഉയരാൻ സാധ്യത: ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. 2025 ഫെബ്രുവരി 28, മാർച്ച് 01 തീയതികളിൽ കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 39 °സെലഷ്യസ് വരെയും കാസറഗോഡ് ജില്ലയിൽ ഉയർന്ന താപനില 38° സെലഷ്യസ്  വരെയും രേഖപ്പെടുത്തി. കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനില 37°സെലഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില  36°സെലഷ്യസ് വരെയുമാണ്. ഈ ജില്ലകളിൽ സാധാരണയെക്കാൾ 2 – 4 °സെലഷ്യസ്  കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്ന്…

Read More

‘ആണവായുധങ്ങൾ തയ്യാറാക്കി വയ്ക്കണം’; മിസൈൽ പരീക്ഷണത്തിന് പിന്നാലെ നിർണായക ഉത്തരവുമായി കിം ജോംഗ് ഉൻ

ആണവ ആക്രമണ ശേഷി ഉപയോഗപ്പെടുത്താൻ പൂർണ്ണ സജ്ജരായിരിക്കാൻ ഉത്തരവിട്ട് ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ. തന്ത്രപ്രധാനമായ ക്രൂയിസ് മിസൈലുകളുടെ പരീക്ഷണ വിക്ഷേപണത്തിന് മേൽനോട്ടം വഹിച്ചതിന് ശേഷമാണ് ഉത്തരവെന്ന് ഔദ്യോഗിക മാദ്ധ്യമമായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ സുരക്ഷാ അന്തരീക്ഷം ലംഘിക്കുകയും ഏറ്റുമുട്ടൽ സാദ്ധ്യതകൾ ഉയർത്തുകയും ചെയ്യുന്ന ശത്രുക്കൾക്കുള്ള മുന്നറിയിപ്പാണ് പരീക്ഷണമെന്ന് കെസിഎൻഎയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ വിവിധ ആണവ ഓപ്പറേഷൻ മാർഗങ്ങൾ എപ്പോഴും സജ്ജമാണെന്ന് കാണിക്കുന്നതിന് കൂടിയാണിത്. ഏറ്റവും മികച്ച പ്രതിരോധശേഷിയും പര്യാപ്തയുമാണ് ഗ്യാരണ്ടി…

Read More

കുവൈത്തിൽ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 30 ശതമാനം ഇളവ്: വാര്‍ത്തകള്‍ തെറ്റെന്ന് ആഭ്യന്തര മന്ത്രാലയം

കുവൈത്തിൽ ദേശീയദിനാഘോഷങ്ങൾ പ്രമാണിച്ച് ട്രാഫിക് നിയമലംഘനങ്ങളിൽ ഇളവ് നൽകുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ആഭ്യന്തര മന്ത്രാലയം. ദേശീയദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ട്രാഫിക് നിയമലംഘനങ്ങളിൽ 30 ശതമാനം ഇളവ് നൽകുമെന്ന രീതിയിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇതാണ് ആഭ്യന്തര മന്ത്രാലയം നിഷേധിച്ചിരിക്കുന്നത്.  വിവരങ്ങൾ പരിശോധിക്കേണ്ടതിൻ്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറയുകയും അടിസ്ഥാനരഹിതമായ കിംവദന്തികൾ വിശ്വസിക്കരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. വാർത്തകൾ പങ്കിടുന്നതിനോ പ്രചരിപ്പിക്കുന്നതിനോ മുമ്പ് എല്ലാവരോടും ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കാനും അറിയിച്ചു.

Read More

സംസ്ഥാനങ്ങൾക്ക് നൽകുന്ന നികുതി വിഹിതം വെട്ടിക്കുറയ്ക്കാൻ കേന്ദ്രം; 41% ൽ നിന്ന് കുറഞ്ഞത് 40% ആയി കുറയ്ക്കാനാണ് ശുപാർശ

കേന്ദ്ര നികുതി വരുമാനത്തിൽ നിന്ന് സംസ്ഥാനങ്ങൾക്ക് നൽകുന്ന വിഹിതം വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യൻ ധനകാര്യ കമ്മീഷന് മുന്നില്‌ കേന്ദ്രസർക്കാർ നിർദ്ദേശം സമർപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2026-27 സാമ്പത്തിക വർഷം മുതൽ നടപ്പിലാക്കുന്നതിനായി സാമ്പത്തിക വിദഗ്ധൻ അരവിന്ദ് പനഗരിയയുടെ നേതൃത്വത്തിലുള്ള പാനൽ ഒക്ടോബർ 31-നകം ശുപാർശകൾ സമർപ്പിക്കും. സംസ്ഥാനങ്ങൾക്ക് നൽകുന്ന നികുതി വിഹിതം നിലവിലെ 41% ൽ നിന്ന് കുറഞ്ഞത് 40% ആയി കുറയ്ക്കാനാണ് കേന്ദ്ര സർക്കാർ ശുപാർശ ചെയ്യുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്…

Read More

വയനാട് പുനരധിവാസം തടസപ്പെടരുത്; ഭൂമി ഏറ്റെടുക്കുന്ന നടപടിക്ക് സ്റ്റേ നല്‍കാന്‍ വിസമ്മതിച്ച് ഹൈക്കോടതി: കേസ് വരുന്ന 13 ന് വീണ്ടും പരിഗണിക്കും

വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ ഹരിസൺ മലയാളത്തിന്റെ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ഇല്ല. ഇടക്കാല ഉത്തരവ് നൽകാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. അപ്പീൽ ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു. പുനരധിവാസം തടസപ്പെടരുതെന്ന് ഡിവിഷൻ ബെഞ്ച് പരാമർശിച്ചു. കേസ് വരുന്ന 13 ന് വീണ്ടും പരിഗണിക്കും. 

Read More

പാതിവില തട്ടിപ്പ്; പ്രതി അനന്തുകൃഷ്ണന്റെ റിമാൻഡ് കാലാവധി ഇന്നവസാനിക്കും: കോടതിയിൽ ഹാജരാക്കും

പാതിവില തട്ടിപ്പ് കേസിലെ പ്രധാന പ്രതി അനന്തുകൃഷ്ണന്റെ റിമാൻഡ് കാലാവധി ഇന്നവസാനിക്കും. അനന്തുവിനെ ഇന്ന് മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കും. കോട്ടയത്തെയും ഇടുക്കിയിലെയും കേസുകളന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യലിനായി അനന്തുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെടും. അഞ്ചുദിവസത്തേക്കാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലാവശ്യപ്പെടുക.  നിലവിൽ ഇടുക്കിയിൽ 22 കേസുകളാണ് അനന്തുവിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എറണാകുളത്തെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യൽ പൂർത്തിയാക്കി കഴിഞ്ഞ ദിവസം അനന്തുവിനെ കോടതിയിൽ ഹാജരാക്കിയിരുന്നു.   പണമിടപാട് രേഖകൾ വച്ചുളള  ചോദ്യം ചെയ്യലിൽ ആനന്ദകുമാറാണ് തട്ടിപ്പിന്റെ…

Read More

മതവിദ്വേഷ പരാമർശം; പി.സി ജോർജിന് ജാമ്യം അനുവദിച്ച് കോടതി

മതവിദ്വേഷ പരാമർശ കേസിൽ പിസി ജോർജിന് ജാമ്യം അനുവദിച്ച് കോടതി. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പിസി ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. പിസി ജോർജിൻ്റെ ജാമ്യത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. എന്നാൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പിസി ജോർജ് അറസ്റ്റിലായത്. റിമാൻ്റിലായതിന് പിന്നാലെ ഇസിജി വേരിയേഷനെ തുടർന്ന് പി സി ജോർജിനെ കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജി ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. 48 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ നിർദേശിച്ചത്. നിലവിൽ ജോർജിന്‍റെ…

Read More

വയനാട് പുനരധിവാസം; യുഡിഎഫിന്റെ വയനാട് കളക്ട്രേറ്റ് ഉപരോധം സംഘർഷത്തിൽ

വയനാട് പുനരധിവാസത്തിൽ വീഴ്ചയെന്നാരോപിച്ച് യുഡിഎഫ് നടത്തിയ വയനാട് കളക്ട്രേറ്റ് ഉപരോധം സംഘർഷത്തിൽ. കളക്ട്രേറ്റിന്റെ ഗേറ്റുകൾ വളഞ്ഞുള്ള ഉപരോധമാണ് സംഘർഷത്തിലേക്ക് എത്തിയത്. രാപ്പകൽ സമരത്തിന് ശേഷമായിരുന്നു കളക്ട്രേറ്റിന്റെ ഗേറ്റുകൾ വളഞ്ഞ്, ജീവനക്കാരെ ഉള്ളിലേക്ക് കടത്തിവിടാതെയുള്ള യുഡിഎഫ് ഉപരോധം. സമരത്തിനിടെ ചില ജീവനക്കാർ കളക്ടേറ്റിന് ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്.   ജീവനക്കാരൻ കളക്ടറേറ്റിൽ കടന്നെന്നാരോപിച്ച് യുഡിഎഫ് പ്രവർത്തകർ കളക്ടറേറ്റ് വളപ്പ് ചാടിക്കടന്നു. ഒരു ജീവനക്കാരനെയും കളക്ടറേറ്റിനകത്തു കയറ്റാൻ സമ്മതിക്കില്ലെന്ന് നേതാക്കൾ പറഞ്ഞു.  10 സെന്റ് ഭൂമിയെങ്കിലും ഓരോ…

Read More

അമിത് ഷായ്ക്ക് ഒപ്പം ശിവരാത്രി ആഘോഷം; ‘ഹിന്ദുവായി ജനിച്ചു, ഹിന്ദുവായി തന്നെ മരിക്കും’: വിമർശനങ്ങൾക്ക് മറുപടിയുമായി ഡി.കെ ശിവകുമാർ

 കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഒപ്പം ശിവരാത്രി ആഘോഷത്തിൽ പങ്കെടുത്തതിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കർണാടക പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.െക.ശിവകുമാർ. താൻ ഹിന്ദുവായാണ് ജനിച്ചതെന്നും ഹിന്ദുവായി തന്നെ മരിക്കുമെന്നുമായിരുന്നു ശിവകുമാറിന്റെ മറുപടി. സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷാ ഫൗണ്ടേഷൻ സംഘടിപ്പിച്ച മഹാശിവരാത്രി ആഘോഷത്തിലാണ് അമിത്ഷാ മുഖ്യാതിഥിയായി പങ്കെടുത്തത്. സദ്ഗുരുവിന്റെ ക്ഷണം സ്വീകരിച്ച് ഇതേ പരിപാടിയിൽ പങ്കെടുത്തതിനെ എഐസിസി സെക്രട്ടറി പി.വി.മോഹൻ വിമർശിച്ചതിനെ തുടർന്നാണ് ശിവകുമാറിന്റെ മറുപടി. രാഹുൽ ഗാന്ധിയെ വിമർശിച്ച ഒരാളുടെ ക്ഷണം…

Read More