News_Desk

പൊലീസിനുള്ള അധികാരം വ്യക്തികളെ ഉപദ്രവിക്കാനുള്ള ആയുധമായി മാറ്റരുത്: ഹൈക്കോടതി

കേസന്വേഷണത്തിനായി സംശയമുള്ളവരെയും സാക്ഷികളെയും വിളിച്ചു വരുത്താൻ പൊലീസിനുള്ള അധികാരം വ്യക്തികളെ ഉപദ്രവിക്കാനുള്ള ആയുധമായി മാറ്റരുതെന്നു ഹൈക്കോടതി. അന്വേഷണത്തിലിരിക്കുന്ന കേസിലെ പ്രതിയുടെ അഭിഭാഷകനു നോട്ടീസ് നൽകിയ ഞാറയ്ക്കൽ എസ്ഐയ്ക്കെതിരെയുള്ള ഹർജി തീർപ്പാക്കിയുള്ള ഉത്തരവിലാണു ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇക്കാര്യം പറഞ്ഞത്. പൊലീസ് നോട്ടീസ് നൽകിയതിനെതിരെ അഭിഭാഷകൻ കെ കെ അജികുമാർ നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്.

Read More

സ്‌കൂളുകളില്‍ കോപ്പിയടി വ്യാപകം, മൈക്രോ പ്രിന്റ് ഫോട്ടോസ്റ്റാറ്റ് എടുത്ത് മടുത്തെന്ന് കടയുടമയുടെ പരാതി

സംസ്ഥാനത്ത് സ്‌കൂളുകളില്‍ വാര്‍ഷിക പരീക്ഷകള്‍ നടന്നുകൊണ്ടിരിക്കെ വ്യാപകമായ കോപ്പിയടി നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്.എസ്‌എസ്‌എല്‍സി ഹയര്‍സെക്കന്ററി പരീക്ഷയ്ക്കാണ് കുട്ടികള്‍ കോപ്പിയടിക്കുന്നത്. ചില സ്‌കൂളുകളുടെ അറിവോടു കൂടിയാണ് ഇത് നടക്കുന്നതെന്നും ആക്ഷേപമുണ്ട്. വിജയശതമാനം കൂട്ടാനായി കുട്ടികളെ സഹായിക്കണമെന്നുള്ള വാട്‌സ്‌ആപ് വോയ്‌സ് മെസേജ് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.പരീക്ഷയ്ക്ക് കോപ്പി അടിക്കാന്‍ പാഠഭാഗങ്ങളുടെ മൈക്രോ പ്രിന്റ് എടുത്ത് പൊറുതിമുട്ടിയ മലപ്പുറത്തെ ഫോട്ടോസ്റ്റാറ്റ് കടക്കാരന്‍ കഴിഞ്ഞദിവസം ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. ഇതേതുടര്‍ന്ന് കര്‍ശന നടപടിക്ക് കളക്ടര്‍ ഉത്തരവിട്ടു. പരീക്ഷകളെല്ലാം അവസാനിക്കുമ്ബോഴാണ് കളക്ടറുടെ ഉത്തരവെത്തുന്നത്. സ്‌കൂളുകളിലെ കോപ്പിയടി…

Read More

ഹിമാചലില്‍ കുരങ്ങുകളെ കൊല്ലാൻ അനുമതി നേടിയെടുത്ത് കര്‍ഷകനേതാവ്

ആപ്പിള്‍ വിളയുന്ന സിംല താഴ്വാരങ്ങളില്‍ കുരങ്ങുശല്യമായിരുന്നു കർഷകർക്ക് ഭീഷണി. വിളനഷ്ടത്തിനൊപ്പം മനുഷ്യജീവനുനേരേയും ഭീഷണിയായി കുരങ്ങുകള്‍ മാറിയപ്പോള്‍ ഹിമാചല്‍പ്രദേശിലെ കർഷകർ വർഷങ്ങള്‍നീണ്ട പോരാട്ടം നടത്തി.പോരാട്ടങ്ങള്‍ക്കൊടുവില്‍ കുരങ്ങുകളെ വെടിവെച്ചുകൊല്ലാനുള്ള അനുമതിയും നേടി. കുരങ്ങുശല്യത്തിന് അറുതിവരുത്തിയ ആ പോരാട്ടങ്ങളുടെ മുന്നണിപ്പോരാളി കർഷകനേതാവ് ഡോ. ഒ.പി. ഭുരൈത്തയായിരുന്നു.കർഷകർ ആപ്പിള്‍ വെള്ള പെയിന്റടിച്ചുനോക്കി, അതു വെള്ളത്തില്‍മുക്കി നശിപ്പിക്കും. പിന്നെ ചെടിയൊന്നാകെ നശിപ്പിക്കും. ഇതിനൊപ്പം മയില്‍, കാട്ടുപന്നി, നീലക്കാള എന്നിവയുടെ ശല്യവുംകൂടിയായപ്പോള്‍ പറയേണ്ടതില്ല. പ്രതിവർഷം 1200 കോടി രൂപയുടെ നഷ്ടമാണ് ഹിമാചലിലെ കർഷകർ അനുഭവിച്ചത്. 2005…

Read More

ഐ.ടി നിയമങ്ങള്‍ ലംഘിച്ചോ?: എങ്കില്‍ നിങ്ങളുടെ വാട്‌സാപ്പ് അക്കൗണ്ട് ഉടൻ പൂട്ടിയേക്കും

സശയാസ്പദവും ഐ.ടി നിയമങ്ങള്‍ ലംഘിച്ചതുമായ അക്കൗണ്ടുകള്‍ വാട്ട്സാപ്പ് കൂട്ടത്തോടെ പൂട്ടുന്നു. ഈ വർഷം ജനുവരിയില്‍ മാത്രം രാജ്യത്ത് ഒരുകോടി അക്കൗണ്ടുകളാണ് നിരോധിച്ചത്. ഇതില്‍ 13 ലക്ഷം അക്കൗണ്ടുകള്‍ ഉപഭോക്താക്കളുടെ പരാതി ഇല്ലാതെ വാട്ട്സാപ്പ് സ്വയം തിരിച്ചറിഞ്ഞ് നിരോധിച്ചതാണ്. ആദ്യമായാണ് ഇത്രയധികം അക്കൗണ്ടുകള്‍ ഒരുമാസത്തിനുള്ളില്‍ നിരോധിക്കുന്നത്. 9400 ലേറെ പരാതികളും ജനുവരിയില്‍ ലഭിച്ചു. അക്കൗണ്ട് രജിസ്ട്രർ ചെയ്യുമ്ബോള്‍ മുതല്‍ ഇത് വ്യാജനാണോ എന്ന് വാട്‌സാപ്പ് നിരീക്ഷിക്കും.മെസേജുകളുടെ രീതിയും ശ്രദ്ധിക്കും. ഒരാള്‍ കുറേയേറെ സന്ദേശങ്ങള്‍ അയയ്ക്കുന്നതും(ബള്‍ക്ക് മെസേജിംഗ്), ഒരേ സന്ദേശം…

Read More

കാപ്പിപ്പൊടി മതി, മാസങ്ങളോളം മുടി നരയ്‌ക്കില്ല

വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഉണ്ടാക്കാൻ കഴിയുന്നതും മിനിട്ടുകള്‍ക്കുള്ളില്‍ ഫലം തരുന്നതുമായ ഒരു ഹെയർ ഡൈ പരിചയപ്പെടാം. നര മാറാൻ മാത്രമല്ല, മുടി വളരാനും ഇത് ഉത്തമമാണ്. ഈ ഡൈയ്‌ക്ക് ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്നും തയ്യാറാക്കുന്ന വിധവും നോക്കാം.ആവശ്യമായ സാധനങ്ങള്‍വെള്ളം – 3 ഗ്ലാസ്ചായപ്പൊടി – 2 ടീസ്‌പൂണ്‍കാപ്പിപ്പൊടി – 2 ടീസ്‌പൂണ്‍ഗ്രാമ്ബു – 10 എണ്ണംനെല്ലിക്കപ്പൊടി – 2 ടേബിള്‍സ്‌പൂണ്‍മൈലാഞ്ചിപ്പൊടി – 2 ടേബിള്‍സ്‌പൂണ്‍പച്ചക്കർപ്പൂരം പൊടിച്ചത് – കാല്‍ ടീസ്‌പൂണ്‍തയ്യാറാക്കുന്ന വിധംഒരു പാത്രത്തില്‍ വെള്ളമെടുത്ത് അതിലേക്ക് കാപ്പിപ്പൊടിയും…

Read More

മികച്ച ബാറ്ററി ലൈഫ്; ഗൂഗിള്‍ പിക്സല്‍ 9എ വിപണിയില്‍

ആപ്പിള്‍ ഐഫോണ്‍ 16ഇയ്ക്ക് ശക്തമായ എതിരാളിയായി ഗൂഗിള്‍ പിക്സല്‍ 9എ വിപണിയില്‍. 50,000 രൂപയ്ക്ക് മികച്ച ക്യാമറ സംവിധാനമുള്ള സ്മാർട്ട്ഫോണ്‍ തേടുന്നവർക്ക് പരിഗണിക്കാവുന്ന ഒരു മോഡലാണിത്. ഇതുവരെ പുറത്തിറങ്ങിയ പിക്സല്‍ ഫോണുകളില്‍ ഏറ്റവും മികച്ച ബാറ്ററി ലൈഫും പിക്സല്‍ 9എയ്ക്ക് ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നു. ആപ്പിളും ഗൂഗിളും താങ്ങാവുന്ന വിലയില്‍ മികച്ച ഫീച്ചറുകളുള്ള ഫോണുകള്‍ പുറത്തിറക്കാൻ ശ്രമിക്കുന്നത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഗുണകരമാകും. പിക്സല്‍ 9എയുടെ 128 ജിബി വേരിയന്റിന് ഏകദേശം 49,999 രൂപയാണ് വില. എന്നാല്‍ ഐഫോണ്‍…

Read More

കോട്ടയം തിരുനക്കര ക്ഷേത്രത്തില്‍ ഗാനമേളക്കിടെ സംഘര്‍ഷം; രണ്ടുപേര്‍ക്ക് കുത്തേറ്റു

തിരുനക്കര ക്ഷേത്രത്തില്‍ ഗാനമേളക്കിടെയുണ്ടായ സംഘർഷത്തില്‍ രണ്ടുപേർക്ക് കുത്തേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ വടിവാള്‍ വീശുകയും കുരുമുളക് സ്പ്രേ ഉപയോഗിക്കുകയും ചെയ്തു. ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടാകുന്നത്.

Read More

കോട്ടയത്ത് സൂര്യാഘാതമേറ്റ്‌ വയോധികൻ മരിച്ചു

സൂര്യാഘാതമേറ്റു വയോധികന്‍ മരിച്ചു. വേളൂര്‍ മാണിക്കുന്നം പടിഞ്ഞാറേമേച്ചേരി അരവിന്ദാക്ഷനാ(77)ണു മരിച്ചത്‌. ഇന്നലെ രാവിലെ 10 നു വീടിനു സമീപത്തെ പുരയിടത്തിലാണു സംഭവം.കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും വീണുപോയ വാഴയും മറ്റും വെട്ടിമാറ്റുകയായിരുന്നു അരവിന്ദാക്ഷന്‍. ഭക്ഷണം കഴിക്കുന്നതിനായി വിളിച്ചെങ്കിലും കാണാതിരുന്നതിനെ തുടര്‍ന്നു സഹോദരി പുരയിടത്തില്‍ ചെന്നു നോക്കിയപ്പോഴാണു നിലത്തു വീണുകിടക്കുന്ന നിലയില്‍ കണ്ടത്‌. കാലിലും കൈയിലും പുറത്തുമെല്ലാം പൊള്ളലേറ്റ നിലയിലായിരുന്നു. ഉടന്‍ തന്നെ കോട്ടയത്തെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: പ്രസന്നകുമാരി. സംസ്‌കാരം ഇന്നു വൈകിട്ട്‌…

Read More

ഹരിയാനയിൽ ജെജെപി നേതാവിനെ വെടിവെച്ചു കൊന്നു

ഹരിയാനയിൽ ജെജെപി നേതാവിനെ വെടിവെച്ചു കൊന്നു. രവീന്ദർ മിന്നയാണ് കൊല്ലപ്പെട്ടത്. പാനിപ്പത്തിലാണ് സംഭവം. വെടിവെപ്പിൽ രണ്ടുപേർക്ക് കൂടി പരിക്കേറ്റു. പ്രതി രൺബീറിനായി തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാനിപ്പത്ത് സിറ്റി മണ്ഡലത്തിൽ ജെജെപി സ്ഥാനാർഥിയായിരുന്നു രവീന്ദ്ര മിന്ന.

Read More

ആഗോളതാപനത്തിൽനിന്നു ഭൂമിയെ സംരക്ഷിക്കൽ; ഇന്ന് വൈദ്യുതി വിളക്കുകൾ അണച്ചു ഭൗമ മണിക്കൂർ ആചരിക്കും

ആഗോളതാപനത്തിൽനിന്നു ഭൂമിയെ സംരക്ഷിക്കാൻ ഇന്നു രാത്രി 8.30 മുതൽ 9.30 വരെ വൈദ്യുതി വിളക്കുകൾ അണച്ചു ഭൗമ മണിക്കൂർ ആചരിക്കും. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിന്റെ (ഡബ്ല്യുഡബ്ല്യുഎഫ്) ആഹ്വാന പ്രകാരമാണിത്. മാർച്ചിലെ അവസാന ശനിയാഴ്ചയാണു പതിവായി ഭൗമ മണിക്കൂർ ആചരിക്കുന്നത്. ഇത്തവണ ലോക ജലദിനം കൂടിയായതിനാൽ മാർച്ചിലെ നാലാമത്തെ ശനിയാഴ്ചയായ ഇന്ന് ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്നു രാത്രി 8.30 മുതൽ 9.30 വരെ ഒരു മണിക്കൂർ അത്യാവശ്യമില്ലാത്ത വൈദ്യുതി വിളക്കുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും ഓഫ്…

Read More