News_Desk

വിദ്വേഷ പരാമർശം; പി സി ജോർജ്ജിന് മുൻകൂർ ജാമ്യമില്ല

ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിന് മുൻകൂർ ജാമ്യമില്ല. ഈരാട്ടുപേട്ട പൊലീസ് എടുത്ത കേസിൽ പി. സി ജോർജ്ജിന്  ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. നേരത്തെ കോട്ടയം ജില്ലാ സെഷൻസ് കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്‍റെ ബെഞ്ചാണ് കഴിഞ്ഞ ദിവസം വാദം പൂർത്തിയാക്കിയത്. ടെലിവിഷൻ ചർച്ചയ്ക്കിടെ വിദ്വേഷജനകമായ പരാമർശം നടത്തിയത് അബദ്ധത്തിൽ പറ്റിപ്പോയ പിഴവെന്നായിരുന്നു പി.സി ജോർജിന്‍റെ വാദം. പരാമ‍ർശത്തിൽ കോടതി കടുത്ത അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു. 

Read More

ഹൈകോടതി ഉത്തരവിന് സ്റ്റേ; കേരളത്തിലേക്ക് ഇതരസംസ്ഥാനങ്ങളിൽ നിന്ന് നാട്ടാനകളെ കൊണ്ടുവരാമെന്ന് സുപ്രീംകോടതി

ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് നാട്ടാനകളെ  കൊണ്ടുവരുന്നത് തടഞ്ഞ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത്  സുപ്രീം കോടതി. നാട്ടാനകളെ കൊണ്ടുവരാനുള്ള അനുമതി നൽകരുതെന്ന് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന് ഹൈക്കോടതി നൽകിയ നിർദേശത്തിനാണ് സ്റ്റേ. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് നടപടി.കേസിൽ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും ചീഫ് വൈല്‍ഡ് ലൈഫ് വാ‍ര്‍ഡനും  മൃഗസ്നേഹികളുടെ സംഘടനയ്ക്കും കോടതി നോട്ടീസ് അയച്ചു.  മാവേലിക്കര വസൂരിമാല ഭഗവതി ക്ഷേത്രത്തിലെ ഭരണസമിതി ഭാരവാഹി നൽകിയ…

Read More

‘ആർക്കും ജോലി ലഭിക്കുന്നില്ല, നിക്ഷേപവും വരില്ല’; കേരള ഗ്ലോബൽ നിക്ഷേപക സമ്മിറ്റിനെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ

കേരളത്തിൽ നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് നടത്തുന്ന ഗ്ലോബൽ നിക്ഷേപക സമ്മിറ്റ് പോലുള്ള പരിപാടികൾ രാഷ്ട്രീയ ആഘോഷ പരിപാടികൾ മാത്രമാണെന്ന് മുൻ മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെ വിമർശനം. ഇത്തരം പരിപാടികളിലൂടെ കേരളത്തിലേക്ക് നിക്ഷേപം വരുകയോ ആർക്കെങ്കിലും ജോലി ലഭിക്കുകയോ ചെയ്യുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് 2011 മുതൽ നിക്ഷേപക സമ്മേളനങ്ങൾ നടക്കുന്നുണ്ട്. ഇതിനോടകം 6 നിക്ഷേപക സംഗമങ്ങളും 4 ലോക കേരള സഭകളും നടത്തി. എന്നാൽ തൊഴിൽ പൂജ്യമാണ്. യുവാക്കളെ വിദേശത്തേക്ക് തള്ളി വിടുന്നത് തുടരുകയാണ്. സിപിഎം,…

Read More

കേരളത്തിലെ റോഡ് വികസനത്തിന് 50,000 കോടി; സംസ്ഥാനത്തിന് 3 ലക്ഷം കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ച് നിതിൻ ഗഡ്ക്കരി

ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമ വേദിയിൽ കേരളത്തിന് പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. കേരളത്തിലെ റോഡ് വികസനത്തിന് 50,000 കോടി അനുവദിച്ചു. ആകെ മൂന്നു ലക്ഷം കോടിയുടെ പദ്ധതികൾ കേരളത്തിൽ നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. പാലക്കാട്-മലപ്പുറം പാത 10000 കോടിയും അങ്കമാലി ബൈപാസിന് 6000 കോടിയും അനുവദിച്ചു. തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് 5000 കോടി അനുവദിക്കും. ദേശീയപാത 544ലെ അങ്കമാലി മുതൽ കുണ്ടന്നൂർ വരെയുള്ള എറണാകുളം ബൈപ്പാസ് ആറ് വരിയാക്കും….

Read More

പെരിന്തൽമണ്ണയിലെ റിംഷാനയുടെ മരണം; ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്

പെരിന്തൽമണ്ണയിൽ ഭർതൃ വീട്ടിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. റിംഷാനയുടെ ഭർത്താവ് മുസ്തഫക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതിനെതിരെയാണ് കേസ്. ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം രം​ഗത്തെത്തിയിരുന്നു. രണ്ടാമതും പെൺകുഞ്ഞിനെ പ്രസവിച്ചതോടെ ഭർത്താവ് മുസ്തഫ മകളെ പീഡിപ്പിക്കാൻ തുടങ്ങിയെന്ന് റിംഷാനയുടെ മാതാവ് സുഹ്റ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  ജനുവരി 5നാണ് പെരിന്തൽമണ്ണ എടപ്പറ്റ പാതിരിക്കോട് മേലേതിൽ റിംഷാനയെ ഇവർ താമസിച്ചിരുന്ന വാടക ക്വാര്‍ട്ടേഴ്സില്‍  മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ  മരണത്തിലെ ദുരൂഹത…

Read More

സിപിഐയുടെ എതിർപ്പ് വിലപ്പോയില്ല; കിഫ്ബി റോഡുകളില്‍ ടോള്‍ പിരിവ് ഉറപ്പായി; സര്‍ക്കുലര്‍ പുറത്തിറക്കി

കിഫ്ബിയെ സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്നും വരുമാന സ്രോതസ് കണ്ടെത്താന്‍ കഴിയണമെന്നും എല്‍ഡിഎഫ് നേതൃത്വം സര്‍ക്കാരിനോട് ആവശ്യപ്പെട്ടതോടെ കിഫ്ബി റോഡുകളില്‍ ടോള്‍ പിരിവ് ഉറപ്പായി. സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ ഉന്നയിച്ച എതിരഭിപ്രായം തള്ളിയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണൻ സര്‍ക്കുലര്‍ പുറത്തിറക്കിയത്. കേരളത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിരവധി വികസന പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. വന്‍കിട പദ്ധതികള്‍ വഴി ജനങ്ങള്‍ക്കു ദോഷം ചെയ്യാത്ത നിലയില്‍ വരുമാന സ്രോതസ് കണ്ടെത്താന്‍ കഴിയണമെന്നാണ് എല്‍ഡിഎഫ് നേതൃത്വം ആവശ്യപ്പെടുന്നത്. കിഫ്ബിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്നും…

Read More

വയനാട് പുനരധിവാസം; ലയങ്ങൾ ഒഴിയണം, എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് നിർദ്ദേശം: നോട്ടീസ് നൽകി

എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾ ലയങ്ങൾ ഒഴിയണമെന്ന് നിർദ്ദേശം. പുനരധിവാസം നടക്കുന്നതിനാൽ ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികൾക്ക് നോട്ടീസ് നൽകിയിട്ടുള്ളത്. 70 കുടുംബങ്ങളിൽ 15 കുടുംബങ്ങൾക്ക് മാത്രമാണ് നോട്ടീസ് നൽകിയതെന്നാണ് മാനേജ്മെന്‍റ്  വിശദീകരണം ഇവർ വീടുകൾ മറ്റുള്ളവർക്ക് വാടകയ്ക്ക് കൊടുത്തതിനാൽ ആണ് നോട്ടീസ് നൽകിയത്. ഇവർ കമ്പനിയിൽ നിന്ന് വിരമിച്ചവർ ആണെന്നും മാനേജ്മെന്‍റ് പറയുന്നു. അനുവദിച്ച മുറികൾ രണ്ട് ദിവസത്തിനുള്ളിൽ തിരികെ നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Read More

വ്യവസായ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി; ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിന് കൊച്ചിയിൽ തുടക്കം

സംസ്ഥാനത്തിന്റെ വ്യവസായ നിക്ഷേപ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിടുന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിന് കൊച്ചിയിൽ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തു. കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയൽ, സഹമന്ത്രി ജയന്ത് ചൌധരി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, വിദേശരാജ്യങ്ങളിലെ ഭരണാധികാരികളും വ്യവസായ പ്രമുഖരുമടക്കം ചടങ്ങിനെത്തി. മൂവായിരത്തിലധികം പ്രതിനിധികളാണ് നിക്ഷേപക സംഗമത്തിൽ പങ്കെടുക്കുന്നത്. സ്ഥാനത്തിന്റെ വ്യവസായ നിക്ഷേപ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിടുന്ന സമ്മേളനമാകും ഇൻവെസ്റ്റ് കേരള എന്ന ആത്മവിശ്വാസത്തിലാണ് സർക്കാർ. …

Read More

ഇന്ത്യൻ വംശജൻ കാഷ് പട്ടേൽ എഫ്ബിഐ ഡയറക്ടർ; നാമനിർദേശം ചെയ്ത് ട്രംപ്: സെനറ്റ് അംഗീകാരം നൽകി

മുൻ സുരക്ഷാ ഉദ്യോഗസ്ഥനും ഇന്ത്യൻ വംശജനുമായ കാഷ് പട്ടേലിനെ ഫെഡറൽ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) അടുത്ത ഡയറക്ടറായി തിരഞ്ഞെടുത്തു. സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 51-49 ഭൂരിപക്ഷത്തോടെയാണ് പട്ടേലിനെ തിരഞ്ഞെടുത്തത്. രണ്ട് റിപ്പബ്ലിക്കൻ സെനറ്റർമാരായ സൂസൻ കോളിൻസും ലിസ മുർകോവ്സ്കിയും നിയമനത്തെ എതിർക്കുന്നതിൽ ഡെമോക്രാറ്റുകൾക്കൊപ്പം നിന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് കാഷ് പട്ടേലിനെ നാമനിർദേശം ചെയ്തത്. ട്രംപിന്റെ വിശ്വസ്തരിൽ ഒരാളായ കാഷ് പട്ടേൽ യുഎസ് രഹസ്യാനേഷണ ഏജൻസി സിഐഎയുടെ തലപ്പത്ത് എത്തുമെന്നു സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് എഫ്ബിഐ…

Read More

പകർപ്പവകാശ ലംഘന പരാതി; സംവിധായകൻ ശങ്കറിന്റെ പേരിലുള്ള 10.11 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

സംവിധായകൻ ശങ്കറിനെതിരെ അസാധാരണ നടപടിയുമായി ഇ.ഡി. ശങ്കറിന്റെ പേരിലുള്ള 10.11 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി. പകർപ്പവകാശ ലംഘന പരാതിയിൽ ആണ്‌ നടപടി. കള്ളപ്പണ നിയമം ചുമത്തിയാണ് നടപടി. രജനി ചിത്രം യന്തിരന്റെ കഥ മോഷ്ടിച്ചെന്ന പരാതിയിലാണിത്. 1996ൽ പുറത്തിറങ്ങിയ പുസ്തകം പ്രമേയം എന്നാണ് പരാതി. യെന്തിരൻ 290 കോടി രൂപ കളക്ഷൻ നേടിയെന്ന് ഇ.ഡി. ഇതിനായി ശങ്കറിന് 11.5 കോടി രൂപ ആണ്‌ പ്രതിഫലം കിട്ടിയതെന്നും ഇ.ഡിയുടെ കണ്ടെത്തൽ. 

Read More