News_Desk

വന്യജീവി ആക്രമണം മൂലമുള്ള മരണം; ആശ്രിതർക്കുള്ള സഹായധനം 14 ലക്ഷമാക്കണമെന്ന് വനംവകുപ്പ് ശുപാർശ നൽകി

വന്യജീവികളുടെ ആക്രമണത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്കുള്ള സഹായധനം 14 ലക്ഷമാക്കണമെന്ന് വനംവകുപ്പ് ശുപാർശ നൽകി. നിലവിൽ 10 ലക്ഷംരൂപയാണ് കൊടുക്കുന്നത്. സാമ്പത്തികപ്രയാസം ചൂണ്ടിക്കാട്ടി തുക കൂട്ടുന്നതിനെ പ്രാഥമികചർച്ചകളിൽ ധനവകുപ്പ് എതിർത്തു. അതോടെ വിഷയം മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കുവിട്ടു. 10 ലക്ഷം രൂപ വനംവകുപ്പിന്റെ ഫണ്ടിൽനിന്നും നാലുലക്ഷം രൂപ ദുരന്തനിവാരണനിധിയിൽനിന്നും നൽകണമെന്നാണ് വനംവകുപ്പ് ആവശ്യപ്പെടുന്നത്. ചർച്ചകൾക്കൊടുവിൽ നാലുലക്ഷം രൂപ ദുരന്തനിവാരണനിധിയിൽനിന്ന് കൊടുക്കാൻ തീരുമാനമായി. പക്ഷേ, വനംവകുപ്പ് വിഹിതം ആറുലക്ഷമേ നൽകാവൂ. നാലുലക്ഷം ദുരന്തനിവാരണനിധിയിൽനിന്നുള്ള വിഹിതംകൂടി ചേർത്ത് മുൻപത്തെപ്പോലെ സഹായം 10 ലക്ഷമായി…

Read More

റമസാനിൽ ഒമാനിൽ തൊഴിൽ സമയം കുറച്ചു

റമസാനിൽ ഒമാനിലെ തൊഴിൽ സമയം കുറച്ചു. സർക്കാർ, സ്വകാര്യ മേഖലകളിൽ പുതിയ തൊഴിൽ സമയം പ്രാബല്യത്തിൽ വന്നു. സർക്കാർ മേഖലയിൽ ‘ഫ്ലെക്സിബിൾ’ രീതിയും സ്വകാര്യ മേഖലയിൽ ആറ് മണിക്കൂറുമാണ് തൊഴിൽ സമയം. സർക്കാർ ജീവനക്കാർക്ക് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് ഔദ്യോഗിക പ്രവൃത്തി സമയം. എന്നാൽ, സ്ഥാപന മേധാവികൾക്ക് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ, 8 മുതൽ 1 വരെ, 9 മുതൽ 2 വരെ, 10 മുതൽ 3 വരെ എന്നിങ്ങനെയുള്ള…

Read More

അരവിന്ദ് കെജ്രിവാൾ മന്ത്രിസഭ സമയത്തെ സിഎജി റിപ്പോർട്ടുകൾ ഇന്ന് ഡൽഹി നിയമസഭയിൽ അവതരിപ്പിക്കും

അരവിന്ദ് കെജ്രിവാൾ സർക്കാരിന്റെ സമയത്തെ സിഎജി റിപ്പോർട്ടുകൾ ഇന്ന് ഡൽഹി നിയമസഭയിൽ അവതരിപ്പിക്കും. അരവിന്ദ് കെജ്രിവാൾ മന്ത്രിസഭ സമയത്തെ മദ്യനയ അഴിമതി ഉൾപ്പെടെയുള്ള അഴിമതികളുടെ വിവരങ്ങൾ അടങ്ങിയ 14 സിഎജി റിപ്പോർട്ടുകളാണ് സഭയിൽ വയ്ക്കുക. സി എ ജി റിപ്പോർട്ടുകൾ ആദ്യ നിയമസഭാ സമ്മേളനത്തിൽ പുറത്തുവിടുമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാവിലെ നിയമസഭയിൽ ലെഫ്റ്റനന്റ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു ശേഷമാണ് സിഎജി റിപ്പോർട്ടുകൾ അവതരിപ്പിക്കുക. എന്നാൽ സിഎജി റിപ്പോർട്ടുകൾ ആം ആദ്മി സർക്കാരിന്റെ സമയത്ത് തന്നെ…

Read More

നെന്മാറ ഇരട്ടക്കൊലപാതക കേസ്; ചെന്താമരയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ആലത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയത്. ദ്യക്സാക്ഷികളില്ലാത്ത കേസാണെന്നും കേട്ടു കേൾവിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ഹർജിയിൽ പറയുന്നു. പ്രതിക്ക് നിരപരാധിത്വം തെളിയിക്കാൻ അവസരം വേണം. ജാമ്യവ്യവസ്ഥകൾ അംഗീകരിക്കാൻ തയ്യാറെന്നും പ്രതിഭാ​ഗം കോടതിയെ അറിയച്ചു. അതേസമയം ജാമ്യം നൽകരുതെന്ന് അന്വേഷണ സംഘം കോടതിയെ അറിയിക്കും.  2019 ൽ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ ചെന്താമര ഈ കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ…

Read More

വെഞ്ഞാറമൂട്ടിലെ അരുംകൊലയിൽ ഞെട്ടൽ മാറാതെ കേരളം; പോസ്റ്റ്മോർട്ടം ഇന്ന്: പ്രതിയുടെ മൊഴികളിൽ വൈരുദ്ധ്യം

തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ അരുംകൊലയിൽ ഞെട്ടൽ മാറാതെ കേരളം. പ്രതി അഫാൻ കൊലപ്പെടുത്തിയ സഹോദരൻ അഫ്സാൻ, അച്ഛന്റെ അമ്മ സൽമബീവി, അച്ഛന്റെ സഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, അഫ്നാന്റെ സുഹൃത്ത് ഫർസാന എന്നിവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തും. ചികിത്സയിലുള്ള അഫാന്‍റെ അമ്മ ഷെമിയുടെ നില അതീവ ഗുരുതരമാണ്. അഫ്നാന്റെ മൊഴി ഇന്നലെ രാത്രി വൈകി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. പ്രതി വിഷം കഴിച്ച സാഹചര്യത്തിലായിരുന്നു പൊലീസ് നടപടി. സാമ്പത്തിക…

Read More

പി സി ജോർജ് ഡോക്ടർമാരുടെ നിരീക്ഷണത്തിൽ; 48 മണിക്കൂർ നിരീക്ഷണമാണ് നിർദേശിച്ചിരിക്കുന്നത്: ആരോഗ്യനില മെച്ചപ്പെട്ടാൽ ജയിലിലേക്ക് മാറ്റുന്ന കാര്യം തീരുമാനിക്കും

മത വിദ്വേഷ പരാമർശ കേസിൽ റിമാന്‍റിലായതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പി സി ജോർജ് ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുന്നു. ഇസിജി വേരിയേഷനെ തുടർന്ന് പി സി ജോർജിനെ ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജി ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. 48 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. നിലവിൽ ജോർജിന്‍റെ ആരോഗ്യം തൃപ്തികരമാണ്. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ജയിലിലേക്ക് മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തും. അതേസമയം അടുത്ത ദിവസം പി സി ജോർജ് വീണ്ടും ജാമ്യപേക്ഷ നൽകും.  ഹൈക്കോടതി മുൻ‌കൂർ…

Read More

ചില ആരോപണങ്ങൾ പരിഹാസ്യം; അവരുടെ പ്രശ്നങ്ങൾക്കെല്ലാം ഇന്ത്യയെ കുറ്റപ്പെടുത്തുന്നു: ബംഗ്ലാദേശിനെതിരെ ജയശങ്കർ

ബംഗ്ലാദേശിൽ ആഭ്യന്തരമായി സംഭവിക്കുന്ന എല്ലാ തെറ്റുകൾക്കും ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് ഉചിതമല്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ശനിയാഴ്ച ഡൽഹി സർവകലാശാല സാഹിത്യോത്സവത്തിൽ നടന്നപരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബം​ഗ്ലാദേശിന്റെ ചില ആരോപണങ്ങൾ പരിഹാസ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടക്കാല സർക്കാരിലെ ആരെങ്കിലും എല്ലാ ദിവസവും എഴുന്നേറ്റ് എല്ലാത്തിനും ഇന്ത്യയെ കുറ്റപ്പെടുത്തുന്നു. അവയിൽ ചിലത് തികച്ചും പരിഹാസ്യമാണ്. നമ്മളുമായി എന്ത് തരത്തിലുള്ള ബന്ധമാണ് അവർ ആഗ്രഹിക്കുന്നതെന്ന് അവർ തീരുമാനിക്കേണ്ടതുണ്ട്. 1971 മുതൽ ബംഗ്ലാദേശുമായി ഇന്ത്യക്ക് ഒരു നീണ്ടതും സവിശേഷമായതുമായ ചരിത്രമുണ്ടെന്നും…

Read More

പ്രസ്താവന ശരിയല്ല, പോസ്റ്റ് പിൻവലിക്കണം; ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നൽകാനൊരുങ്ങി ഫിലിം  ചേംബർ

സിനിമ നിർമാതാവ് ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നൽകാനൊരുങ്ങി കേരള ഫിലിം ചേംബർ. ആന്റണി പെരുമ്പാവൂരിന്റെ പ്രസ്താവന ശരിയല്ലെന്നും ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്. ആന്റണിയുടെ മറുപടിക്ക് ശേഷം തുടർനടപടി ഉണ്ടാകുമെന്നും ഫിലിം ചേംബർ അറിയിച്ചു. ജി സുരേഷ് കുമാർ പറഞ്ഞത് യോഗത്തിന്റെ കൂട്ടായ തിരുമാനമാണ്. മറ്റ് സിനിമ സംഘടനകൾ ഇല്ലെങ്കിലും സമരം നടത്തുമെന്ന് ഫിലിം ചേംബർ അറിയിച്ചു. നടന്മാരും സംവിധായകരും വലിയ തുക പ്രതിഫലമായി ചോദിക്കുന്നതുമായി ബന്ധപ്പെട്ട് സുരേഷ് കുമാർ നടത്തിയ പരാമർശങ്ങൾക്കെതിരെ അടുത്തിടെ ആന്റണി…

Read More

ഹമാസ് ഗാസ ഭരിക്കില്ല; ഏത് നിമിഷവും യുദ്ധ പുനരാരംഭിക്കാൻ സജ്ജമെന്ന് ബെഞ്ചമിൻ നെതന്യാഹു

ഗാസയിൽ ഏത് നിമിഷവും യുദ്ധ പുനരാരംഭിക്കാൻ സജ്ജമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധത്തിന്‍റെ ലക്ഷ്യം ചർച്ചകളിലൂടെയോ മറ്റ് വഴികളിലൂടെയോ നേടുമെന്ന് നെതന്യാഹു ഒരു സൈനിക ചടങ്ങിൽ പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രയേൽ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബന്ദി കൈമാറ്റത്തിൽ വലിയ തർക്കം നിലനിൽക്കുന്നതിനിടെയാണ് പരാമർശം.  സമ്പൂർണ്ണ വിജയം എന്ന ലക്ഷ്യത്തിലെത്തുമെന്ന് നെതന്യാഹു പ്രസംഗത്തിൽ വ്യക്തമാക്കി. എല്ലാ ബന്ദികളയും വീടുകളിൽ തിരികെ എത്തിക്കും. ഹമാസ് ഗാസ ഭരിക്കില്ലെന്നും നെതന്യാഹു പറഞ്ഞു. കൊച്ചുകുഞ്ഞുങ്ങളെ പോലും കൊലപ്പെടുത്തിയ ദുഷ്ടന്മാരാണ്…

Read More

വന്യജീവി ആക്രമണം; മാസം 27ന് വീണ്ടും ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

വന്യജീവി ആക്രമണം തടയാൻ സ്വീകരിക്കുന്ന നടപടികള്‍ വിലയിരുത്താൻ വീണ്ടും ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം 3.30ന് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. വനം,ധനകാര്യ, റവന്യൂ, തദ്ദേശ സ്വയംഭരണം, വൈദ്യുതി, ആരോഗ്യം, ജലസേചനം വകുപ്പ് മന്ത്രിമാരും ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരും പങ്കെടുക്കും. കഴിഞ്ഞ 12ന് വനം വകുപ്പ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിൽ വന്യജീവി ആക്രമണം നേരിടുന്നതിന് പത്തു മിഷനുകള്‍ തയ്യാറാക്കിയിരുന്നു. വന്യജീവികള്‍ക്ക് കാടിനകത്ത് തന്നെ വെള്ളവും ഭക്ഷണവും ഉറപ്പാക്കുന്നത് അടക്കമുള്ള നടപടികളാണ് തീരുമാനിച്ചത്. വനം…

Read More