News_Desk

സംഘികളെ പറ്റിച്ചും സംഘവിരുദ്ധരെ പറ്റിച്ചും ലാഭം കൊയ്യാന്‍ പൃഥിരാജിനറിയാം; എമ്പുരാന്‍ വിവാദത്തില്‍ അഖില്‍ മാരാര്‍

മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രമായ എമ്പുരാൻ വലിയ ചര്‍ച്ചയായി മാറുകയാണ്. ബോക്‌സ് ഓഫീസ് കളക്ഷനൊപ്പം ചിത്രം സംസാരിക്കുന്ന രാഷ്ട്രീയവും ചര്‍ച്ചയാവുകയാണ്. ചിത്രത്തിനെതിരെ സംഘപരിവാര്‍ അനുകൂലികളില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. ചിത്രത്തിനെതിരെ ക്യാന്‍സര്‍ ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ ഇപ്പോഴിതാ എമ്ബുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അഖില്‍ മാരാര്‍. മോഹന്‍ലാലിനെ ഉപയോഗിച്ച്‌ ആദ്യ ആഴ്ചയില്‍ സംഘികളെ പറ്റിച്ചും രണ്ടാം ആഴ്ച മുതല്‍ സംഘ വിരുദ്ധരെ പറ്റിച്ചും മുടക്കിയ പണവും ലാഭവും കൊയ്യാന്‍ പൃഥിരാജിനറിയാം എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അഖില്‍…

Read More

റമദാൻ സ്പെഷ്യല്‍; ഇറച്ചി പത്തിരി തയ്യാറാക്കാം

റമദാനില്‍ നമുക്ക് പുതിയൊരു വിഭവം പരിചയെപ്പെടാം. ചെലവ് കുറച്ച്‌ വളരെ വ്യത്യസ്തമായ രീതിയില്‍ എളുപ്പത്തില്‍ തയ്യാറാക്കുവാൻ സാധിക്കുന്ന പലഹാരമാണ് ഇറച്ചി പത്തിരി. ഇറച്ചി പത്തിരിയുടെ രുചി ഇഷ്ടമാണോ? ഇതാ ഇനി ആ രുചി നിങ്ങളുടെ വീട്ടില്‍ ഉണ്ടാക്കാം. ആവശ്യമുള്ള ചേരുവകള്‍: ബീഫ് – 1/2 കെജി സവാള – 2 എണ്ണംപച്ചമുളക് – 4 എണ്ണംഇഞ്ചി ചതച്ചത് } 1/2 tbspവെളുത്തുള്ളിമഞ്ഞള്‍ പൊടി – 1/2 tspമുളക് പൊടി – 1 tspഗരം മസാല പൊടി –…

Read More

മോട്ടോര്‍ വാഹന വകുപ്പിന്റെ ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍; തിങ്കളാഴ്ച അവസാനിക്കും

മോട്ടോര്‍ വാഹന വകുപ്പിന്റെ ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ പദ്ധതി അവസാനിക്കാന്‍ ഇനി നാലുദിവസം മാത്രം. പഴയ വാഹനത്തിന്മേല്‍ ഉള്ള നികുതി കുടിശ്ശിക തീര്‍ക്കാന്‍ മാര്‍ച്ച്‌ 31 വരെയുള്ള ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ’31/03/2020 ന് ശേഷം ടാക്‌സ് അടക്കാന്‍ കഴിയാത്ത വാഹനം ഉപയോഗശൂന്യമാകുകയോ വിറ്റു പോയെങ്കിലും നിങ്ങളില്‍ നിന്നും ഉടമസ്ഥത മാറാതിരിക്കുകയോ വാഹനത്തെക്കുറിച്ച്‌ യാതൊരു വിവരവും ഇല്ലാതിരിക്കുകയോ ആണെങ്കില്‍ അവയുടെ നികുതി കുടിശ്ശിക ചുരുങ്ങിയ നിരക്കില്‍ ഒറ്റതവണ പദ്ധതിയിലൂടെ അടച്ച്‌ എന്നെന്നേക്കുമായി…

Read More

ഗാസയിലെ ജനങ്ങളുടെ പ്രതിഷേധം ഇസ്രയേലിനും യുദ്ധത്തിനും എതിരെ; പ്രതിഷേധത്തെ ഹമാസിനെതിരായി ചിത്രീകരിക്കുകയാണെന്ന് ബാസിം നയിം

ഗാസയിലെ ജനങ്ങളുടെ പ്രതിഷേധം ഹമാസിനെതിരെ അല്ലെന്നും മറിച്ച് ഇസ്രയേലിനും യുദ്ധത്തിനും എതിരെയാണെന്നും ഹമാസ്. പ്രതിഷേധത്തെ ഹമാസിനെതിരായി ചിത്രീകരിക്കുകയാണെന്ന് ഹമാസ് വക്താവ് ബാസിം നയിം പ്രതികരിച്ചു. ജനങ്ങൾ ഹമാസിന് എതിരാണെന്ന് വരുത്തിത്തീർക്കാനുള്ള ശത്രുക്കളുടെ ശ്രമമാണ് ഇതെന്നും ബാസിം നയിം പറഞ്ഞു. ഹമാസ് യുദ്ധം നിർത്തണമെന്നും ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കണമെന്നും മുദ്രാവാക്യം മുഴക്കിയാണ് ആളുകൾ ഗാസയുടെ തെരുവിലിറങ്ങിയതിൻറെ ദൃശ്യങ്ങൾ വൈറലായിരുന്നു.

Read More

ജഡ്ജിയുടെ വീട്ടിൽ പണക്കൂമ്പാരം കണ്ടെത്തിയ സംഭവം; എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഉത്തരവിടണമെന്ന് ഹൈകോടതി ബാർ അസോസിയേഷൻ

ജഡ്ജിയുടെ വീട്ടിൽ പണക്കൂമ്പാരം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഉത്തരവിടണമെന്ന് ഹൈകോടതി ബാർ അസോസിയേഷൻ തലവന്മാർ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് നേരിൽ കണ്ട് ആവശ്യപ്പെട്ടു. അലഹബാദ് ഹൈകോടതിയിലേക്ക് ജസ്റ്റിസ് വർമയെ തിരിച്ചയക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു. കേരള, കർണാടക, ഗുജറാത്ത്, അലഹബാദ്, ലഖ്‌നോ ഹൈകോടതി ബാർ അസോസിയേഷനുകളുടെ അധ്യക്ഷന്മാരാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്ക് ഈ ആവശ്യമുന്നയിച്ച് കത്തെഴുതിയ ശേഷം ഡൽഹിയിൽ വന്ന് അദ്ദേഹത്തെ…

Read More

ഗാസ – ഇസ്രായേൽ ആക്രമണം; കഴിഞ്ഞ 24 മണിക്കൂറിനിടെ 40 പേർ കൊല്ലപ്പെട്ടു

ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 40 പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പലസ്തീനികൾ കടുത്ത പട്ടിണിയും പോഷകാഹാരക്കുറവും നേരിടുന്നുവെന്ന് യുഎൻ അറിയിച്ചു. ഗസ്സയിലെ മാനുഷിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ അടിയന്തര യുഎൻ രക്ഷാസമിതി ചേരണമെന്ന് ബ്രിട്ടനും ഫ്രാൻസും പ്രതികരിച്ചു. വെടിനിർത്തൽ ചർച്ചക്ക് വഴിയൊരുക്കാൻ ഈജിപ്ത് സംഘം ദോഹയിലേക്ക് പുറപ്പെട്ടു. ഗസ്സയിലേക്ക് സഹായം അനുവദിക്കണമെന്ന മനുഷ്യാവകാശ സംഘടനകളുടെ ആവശ്യം ഇസ്രായേൽ സുപ്രിം കോടതി തള്ളി.

Read More

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

Read More

മാസപ്പടി കേസ്; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നാണ് ആവശ്യം. മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ ഈ ആവശ്യം തള്ളിയിരുന്നു. ഇതിനെതിരെ മാത്യു കുഴൽനാടൻ എം എൽ എയും കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവും സമർപ്പിച്ച റിവിഷൻ ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

Read More

ജമ്മു-കശ്മീരിലെ കത്വവയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ 3 പൊലീസുകാർക്ക് വീരമൃത്യു; 3 ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു-കശ്മീരിലെ കത്വവയിൽ വ്യാഴാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പൊലീസുകാർക്ക് വീരമൃത്യു. മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടലിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. മൂന്ന് ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്നും സൈന്യം അറിയിച്ചു. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. രാജ്ഭാഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ജുതാനയിലാണ് ഏറ്റുമുട്ടലുണ്ടായത്. സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി), ജമ്മു-കശ്മീർ പൊലീസ്, സൈന്യം, ബിഎസ്എഫ്, സിആർപിഎഫ് എന്നിവ മേഖലയിൽ കഴിഞ്ഞ നാലുദിവസമായി തിരച്ചിൽ നടത്തിവരുകയായിരുന്നു.

Read More

കോട്ടയം നഴ്‌സിംഗ് കോളേജിലെ റാഗിങ്ങ്; അന്വേഷണം സംഘം ഇന്ന് കോടതിയിൽ കുറ്റപത്രം നൽകും

കോട്ടയം സർക്കാർ നഴ്‌സിംഗ് കോളേജിൽ നടന്ന റാഗിങ്ങ് കൊടും ക്രൂരതയെന്ന് കുറ്റപത്രം. അന്വേഷണം സംഘം ഇന്ന് ഏറ്റുമാനൂർ കോടതിയിൽ കുറ്റപത്രം നൽകും. പ്രതികൾ അറസ്റ്റിലായി നാൽപ്പത്തിയഞ്ചാം ദിവസമാണ് കുറ്റപത്രം നൽകുന്നത്. ജൂനിയർ വിദ്യാർത്ഥികളായ ആറ് പേരെ അഞ്ച് പ്രതികൾ ചേർന്ന് തുടർച്ചയായി ഉപദ്രവിച്ചു. നവംബർ മുതൽ നാല് മാസമാണ് ജൂനിയർ വിദ്യാർത്ഥിളെ പ്രതികൾ തുടർച്ചയായി ആക്രമിച്ചത്. ഇരകളായവർ വേദനകൊണ്ട് പുളഞ്ഞപ്പോൾ പ്രതികൾ അത് കണ്ട് ആനന്ദിച്ചു. ആക്രമണത്തിൻറെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയും പ്രതികൾ ആഘോഷിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.

Read More