News_Desk

സെക്കൻഡുകൾക്കുകള്ളിൽ വിസ പുതുക്കാവുന്ന എ.ഐ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ദുബായ്; സലാമ പ്ലാറ്റ്ഫോം വഴി 2 മിനിട്ടിനുള്ളിൽ മുഴുവൻ നടപടികളും പൂർത്തീകരിക്കാം

പേപ്പർ വർക്കുകൾ ഒഴിവാക്കി സെക്കൻഡുകൾക്കുകള്ളിൽ വിസ പുതുക്കാവുന്ന എ.ഐ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ദുബായ്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് അവതരിപ്പിച്ച സലാമ പ്ലാറ്റ്ഫോം വഴി രണ്ട് മിനിട്ടിനുള്ളിൽ മുഴുവൻ നടപടികളും പൂർത്തീകരിക്കാം. ഡിജിറ്റൽ പരിവർത്തനത്തിന്റെയും ​ഗവൺമെന്റ് സേവനങ്ങൾ കൂടുതൽ സ്മാർട്ട് ആക്കുന്നതിന്റെയും ദുബൈയുടെ പ്രതിബദ്ധതയുടെ ഭാ​ഗമായാണ് പുതിയ പ്ലാറ്റ്ഫോം ആവിഷ്കരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. യുഎഇ പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്താൽ, ആരുടെയൊക്കെ പേരിൽ വിസ നൽകിയിട്ടുണ്ടോ ആ വിവരങ്ങളെല്ലാം വിരൽത്തുമ്പിലെത്തും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്…

Read More

കുംഭമേള കൊടിയിറങ്ങി; 66 കോടി പേർ പങ്കെടുത്തുവെന്ന് യുപി സർക്കാർ: വിമർശനവുമായി അഖിലേഷ് യാദവ്

കുംഭമേളയിൽ ആകെ 66 കോടി 30 ലക്ഷം തീർത്ഥാടകർ സ്നാനം നടത്തി എന്ന് യുപി മുഖ്യമന്ത്രി. ഇന്നലെ മാത്രം 1.18 കോടി പേരെത്തിയെന്നും യു പി സര്‍ക്കാരിന്റെ കണക്ക്. ഇത് ലോകത്തിനുള്ള ഐക്യ സന്ദേശം എന്ന് യോഗി പ്രതികരിച്ചു. അതേ സമയം കുംഭമേളക്കെതിരെ വിമർശനം തുടർന്ന് അഖിലേഷ് യാദവ് രംഗത്ത്. തിക്കിലും തിരക്കിലും പെട്ട് തീർത്ഥാടകർ മരിച്ചത് മുഖ്യമന്ത്രി പറയാത്തത് എന്തുകൊണ്ടെന്നും യഥാർത്ഥ മരണ കണക്ക് എവിടെയെന്നും എസ്പി അധ്യക്ഷന്റെ പ്രതികരണം. 

Read More

പിതൃബലി അർപ്പിക്കാൻ വൻതിരക്ക്; ആലുവയിൽ ബലിതർപ്പണ ചടങ്ങുകൾ ഇന്ന് വൈകുന്നേരം വരെ തുടരും

ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ആലുവാ മണപ്പുറത്ത് ബലിതർപ്പണ ചടങ്ങുകൾ തുടരുന്നു. ഇന്നലെ വൈകുന്നേരം ആരംഭിച്ച ചടങ്ങുകൾ ഇന്ന് വൈകുന്നേരം വരെ തുടരും. 116 ബലിത്തറകളാണ് ഇത്തവണ തയ്യാറാക്കിയിട്ടുള്ളത്. ആലുവയിൽ പിതൃബലി അർപ്പിക്കാൻ എത്തുന്ന ഭക്തർക്കായി മണപ്പുറത്ത് എല്ലാ ഒരുക്കങ്ങളും നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. ഏഴ് ലക്ഷം പേർ ഇത്തവണ ബലിതർപ്പണത്തിനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബലിതർപ്പണത്തോടനുബന്ധിച്ച് ആലുവയിൽ ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുളളത്. 1500 പൊലീസുകാരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. പൊലീസിന്റെ മുഴുവൻ സമയ കൺട്രോൾ റൂമും വാച്ച് ടവറും പ്രവർത്തിക്കുന്നുണ്ട്….

Read More

സിപിഐ നേതാവ് പി രാജു അന്തരിച്ചു; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി രാജു (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1991 ലും 1996 ലും വടക്കൻ പറവൂരിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടുതവണ സിപിഐയുടെ എറണാകുളം ജില്ലാ സെക്രട്ടറിയുമായി. എറണാംകുളം ജില്ലയിലെ സിപിഐയുടെ കരുത്തുറ്റ നേതാവായിരുന്നു. അവസാന കാലത്ത് പാർട്ടിയുമായി ഇടഞ്ഞ പി രാജു പൊതുമണ്ഡലത്തിൽ സജീവമായിരുന്നു. 

Read More

ഡോണൾഡ് ട്രംപിൻ്റെ ആദ്യ ക്യാബിനറ്റ് യോഗം ഇന്ന്;  ഇലോൺ മസ്‌കും ട്രംപിന്‍റെ ആദ്യ ക്യാബിനറ്റ് യോഗത്തിനുണ്ടാകും

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ക്യാബിനറ്റ് യോഗം ഇന്ന് വൈറ്റ് ഹൗസിൽ ചേരും. എല്ലാ വകുപ്പ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കും. ക്യാബിനറ്റ് അംഗമല്ലാത്ത ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഗവൺമെന്‍റ് എഫിഷ്യൻസി അഥവാ ‘ഡോജ്’ തലവൻ ഇലോൺ മസ്‌കും ട്രംപിന്‍റെ ആദ്യ ക്യാബിനറ്റ് യോഗത്തിനുണ്ടാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അതേസമയം മസ്കുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഡോജിൽ നിന്നും കൂട്ടരാജി വച്ചിരിക്കുകയാണ് ഉദ്യോഗസ്ഥർ. ഒറ്റയടിക്ക് 21 ഉദ്യോഗസ്ഥരാണ് ഡോജിൽ നിന്നും രാജിവെച്ചത്. മസ്കിന്റെ നടപടികൾ സർക്കാർ സംവിധാനങ്ങളിലുള്ള വിശ്വാസം…

Read More

വെഞ്ഞാറമൂട് കൂട്ടക്കൊലപ്പാതകം; ഇന്ന് പ്രതി അഫാന്റെ ഉമ്മയുടെ മൊഴി രേഖപ്പെടുത്തും

വെഞ്ഞാറമൂട് കൂട്ടക്കൊലപ്പാതക കേസിൽ പൊലീസ് ഇന്ന് പ്രതി അഫാന്റെ ഉമ്മ ഷെമിനയുടെ മൊഴി രേഖപ്പെടുത്തും. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷെമിന തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇന്ന് മൊഴി എടുക്കാൻ ഡോക്ടർമാർ പൊലീസിന് അനുമതി നൽകിയത്. കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വഴി ഇല്ലാതായത്തോടെ കൊലപാതകങ്ങൾ നടത്തേണ്ടി വന്നു എന്നാണ് അഫാൻ പൊലീസിന് മൊഴി നൽകിയത്. ഇതു തന്നെയാണ് കാരണം എന്ന നിഗമനത്തിലാണ് അന്വേഷണവും മുന്നോട്ട് പോകുന്നത്. 

Read More

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; പൊതുജനം ജാ​ഗ്രത പാലിക്കണം

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. കാസർകോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി വരെയും മലപ്പുറം, തൃശ്ശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, ജില്ലകളിൽ 37ഡിഗ്രി വരെയും താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെ ഉയർന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്.  ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് സാധാരണയെക്കാൾ 2 മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സൂര്യാഘാത, സൂര്യതാപ സാധ്യതകൾ കണക്കിലെടുത്ത് പൊതുജനം ജാഗ്രത പാലിക്കണം. രാവിലെ…

Read More

വിവാഹം ചെയ്യാൻ താത്പര്യമില്ല; സോഷ്യൽ പ്രഷറിന്റെ പേരിൽ കുട്ടികളുണ്ടാക്കുകയെന്നതിനോട് എനിക്ക് താത്പര്യമില്ല: നിഖില

സോഷ്യൽ പ്രഷറിന്റെ പേരിൽ കുട്ടികളുണ്ടാക്കുകയെന്നതിനോട് എനിക്ക് താത്പര്യമില്ലെന്ന് മലയാള സിനിമയിലെ മുന്‍നിര നായികയായ നിഖില വിമല്‍. എന്റെ കാര്യമാണ് ചോദിക്കുന്നതെങ്കിൽ, എന്നെ അങ്ങനെ ഒരാൾക്ക് ഫോഴ്സ് ചെയ്ത് ചെയ്യിക്കാനാകില്ല. എനിക്കതിന് താത്പര്യമില്ലെന്ന് ഞാൻ ചിലപ്പോൾ പറയും. എല്ലാവർക്കും അങ്ങനെ പറയാനുള്ള സാഹചര്യമില്ലാത്തതിനാൽ ചിലർക്ക് സോഷ്യൽ പ്രഷർ പ്രശ്നമായി വരും- നിഖില പറഞ്ഞു. വിവാഹം കഴിക്കുന്നില്ലേയെന്ന ചോദ്യത്തോടും നിഖില പ്രതികരിച്ചു. ‘എനിക്ക് താത്പര്യമില്ല. ഇത് തഗ്ഗായ മറുപടിയല്ല. ഞാൻ ശരിക്കും പറയുന്ന മറുപടിയാണ്. ഞാൻ ആരോടും കല്യാണം കഴിക്കണ്ടെന്ന് പറയില്ല. എനിക്ക്…

Read More

വിദ്വേഷ പരാമർശം; പിസി ജോർജ് വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചു

ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശ കേസിൽ റിമാൻഡിലായ പിസി ജോർജ് വീണ്ടും ജാമ്യാപേക്ഷ നൽകി. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയിലാണ് പിസി ജോർജ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ഇത് കോടതി വ്യാഴാഴ്‌ച പരിഗണിക്കും. ഇന്നലെ റിമാൻഡിലായതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങൾ അനുഭവപ്പെട്ടതോടെ പിസി ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജി ഐസിയുവിൽ ഡോക്‌ടർമാരുടെ നിരീക്ഷണത്തിൽ കഴിയുകയാണ് അദ്ദേഹം. 48 മണിക്കൂർ നിരീക്ഷണമാണ് ഡോക്‌ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇസിജിയിൽ വ്യതിയാനം കണ്ടതിനെ തുടർന്നാണ് ജോ‌ർജിനെ മെഡിക്കൽ കോളേജിലെത്തിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതിനുശേഷമായിരിക്കും…

Read More

പ്ലാസ്റ്റിക്ക് പാത്രത്തില്‍ തന്നെയാണോ ഭക്ഷണം സൂക്ഷിക്കുന്നത്?; അതിന്റെ അപകട വശങ്ങളെ കുറിച്ച് അറിയാം

ഇന്നും പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ തന്നെ വീട്ടില്‍ കൂടുതലായും ഉപയോഗിക്കുന്ന ചിലര്‍ ഉണ്ട്. ഇപ്പോഴും അതിന്റെ അപകട വശങ്ങളെ കുറിച്ച് അവര്‍ മനസ്സിലാക്കുന്നില്ല. പ്ലാസ്റ്റിക് പാത്രങ്ങളില്‍ നിന്ന് ഭക്ഷണസാധനങ്ങള്‍ കഴിച്ചാല്‍ ഹൃദയസ്തംഭന സാധ്യത വര്‍ധിപ്പിക്കുമെന്ന് പുതിയപഠനങ്ങള്‍ പറയുന്നുണ്ട്. കടകളില്‍ നിന്നും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും വാങ്ങുന്ന സാധനങ്ങളൊക്കെ പ്ലാസ്റ്റിക് കവറുകളിലാണ് ലഭിക്കുന്നത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്താലോ അതും ഇട്ടുവരുന്നത് പ്ലാസ്റ്റിക് കവറുകളില്‍ തന്നെ. പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം കഴിക്കരുതെന്നും ഇത് ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നുമുള്ള റിപോര്‍ട്ടുകള്‍ നിരന്തരമായി വന്നിട്ടും ഇതില്‍…

Read More