News_Desk

ആരും സുരക്ഷിതരല്ല; സ്വന്തം കുട്ടി ലഹരി ഉപയോഗിക്കില്ലെന്ന് ആശ്വസിക്കും; അശ്രദ്ധ അരുതെന്ന് പാണക്കാട് തങ്ങൾ

ലഹരിക്കെതിരെ മുന്നറിയിപ്പുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ശ്രദ്ധ വീട്ടിൽ നിന്ന് തുടങ്ങണം. സ്വന്തം വീട്ടിൽ കള്ളൻ കയറില്ലെന്ന് ആരും കരുതരുത്. എത്ര സുരക്ഷിതമാണെങ്കിലും ഒരു ദിവസം കള്ളൻ കയറുമെന്ന ചിന്ത വേണം. നമ്മൾ സുരക്ഷിതരല്ല. അശ്രദ്ധയുണ്ടായാൽ എവിടെ വേണമെങ്കിലും ലഹരി കടന്നു വരാം.തന്‍റെ കുട്ടി ലഹരി ഉപയോഗിക്കില്ലെന്ന് നമ്മൾ ആശ്വസിക്കും. പക്ഷെ സംഭവിക്കുന്നത് മറിച്ചാണ്. നാളെ നമ്മുടെ വീട്ടിലും ഇതെല്ലാം വന്നേക്കാമെന്ന ജാഗ്രത എല്ലാവർക്കും വേണം.  കുട്ടികളേയും യുവതീ – യുവാക്കളേയും പ്രത്യേകമായി നിരീക്ഷിക്കണമെന്നും പാണക്കാട് തങ്ങൾ ആവശ്യപ്പെട്ടു….

Read More

ഗാസയില്‍ വൈദ്യുതി വിതരണം നിര്‍ത്തി; ഉത്തരവില്‍ ഒപ്പുവെച്ച് ഇസ്രയേല്‍ വൈദ്യുതി മന്ത്രി

ഗാസയില്‍ വൈദ്യുതി വിതരണം നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയതായി ഇസ്രയേല്‍ വൈദ്യുതി മന്ത്രി. വൈദ്യുതി വിതരണം എത്രയും പെട്ടന്ന് നിര്‍ത്തി വെക്കുന്നതിനുള്ള ഉത്തരവില്‍ ഒപ്പുവെച്ചതായി മന്ത്രി എലി കോഹന്‍ പറഞ്ഞു. യുദ്ധത്തില്‍ പൂര്‍ണമായി തകര്‍ന്ന ഫലസ്തീനിലേക്കുള്ള എല്ലാ സഹായങ്ങളും ഒരാഴ്ചയായി ഇസ്രയേല്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ആ സാഹചര്യത്തിലാണ് വൈദ്യുതി വിഛേദിക്കാനുളള അനുമതിയില്‍  എലി കോഹന്‍ ഒപ്പുവെച്ചത്.  ‘ഗാസ മുനമ്പില്‍ എത്രയും പെട്ടന്ന് വൈദ്യുതി വിഛേദിക്കുന്നതിനുള്ള ഉത്തരവ് നല്‍കിക്കഴിഞ്ഞു. ബന്ദികളാക്കപ്പെട്ട ഇസ്രയേല്‍ പൗരന്മാരെ തിരിച്ചെത്തിക്കാന്‍ സാധ്യമായതൊക്കെ ചെയ്യും. കൂടാതെ യുദ്ധം അവസാനിക്കുമ്പോള്‍…

Read More

നല്ല കഥാപാത്രങ്ങൾ ലഭിക്കുന്നില്ല; മലയാള സിനിമയിൽ അവസരങ്ങൾ കുറഞ്ഞതിനെക്കുറിച്ച് പ്രിയാ വാര്യർ

ഒരു അഡാർ ലൗ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് പ്രിയാ വാര്യർ. സോഷ്യൽ മീഡിയയിലൂടെ താരത്തിന് നിരവധി സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ മലയാള സിനിമയിൽ അവസരങ്ങൾ കുറഞ്ഞതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് പ്രിയാ വാര്യർ. മുൻവിധികൾ കാരണമാണ് അവസരങ്ങൾ നഷ്ടപ്പെടുന്നതെന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. അഭിമുഖത്തിലാണ് പ്രിയാ വാര്യർ ഇക്കാര്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. ‘മലയാളത്തിൽ മനഃപൂർവം അഭിനയിക്കാതിരിക്കുന്നതല്ല. നല്ല കഥാപാത്രങ്ങൾ ലഭിക്കുന്നില്ല. കൂടുതലും ലഭിക്കുന്നത് തമിഴ്,ഹിന്ദി,കന്നഡ എന്നീ ഭാഷകളിൽ നിന്നാണ്. മലയാളത്തിൽ അവസരം ലഭിക്കാത്തതിന് കാരണം അറിയില്ല….

Read More

വണ്ണം കുറയ്ക്കാൻ യുട്യൂബ് നോക്കി ഡയറ്റ്, ബിരുദ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

വണ്ണം കുറയ്ക്കുന്നതിനായി യുട്യൂബ് നോക്കി ഭക്ഷണം ക്രമീകരിച്ച 18കാരിക്ക് ദാരുണാന്ത്യം. മെരുവമ്പായി ഹെൽത്ത് സെന്ററിന് സമീപം കൈതേരികണ്ടി വീട്ടിൽ എം ശ്രീനന്ദ ആണ് മരിച്ചത്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെത്തുടർന്ന് തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വണ്ണം കുറയ്ക്കുന്നതിനായി ഭക്ഷണത്തിന്റെ അളവ് കുറച്ച പെൺകുട്ടിയുടെ ആമാശയവും അന്നനാളവും അടക്കം ചുരുങ്ങിയതായാണ് വിവരം. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അടക്കം ചികിത്സ തേടിയിരുന്നു. മട്ടന്നൂർ പഴശ്ശിരാജ എൻ എസ് എസ് കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്നു ശ്രീനന്ദ. പിതാവ്:…

Read More

മണിപ്പൂരിൽ വീണ്ടും സംഘ‌ർഷം; സ്ഥിതി വിലയിരുത്തി അമിത്ഷാ

കേന്ദ്രത്തിന്റെ സമാധാന നീക്കങ്ങൾക്ക് പിന്നാലെ വീണ്ടും സംഘ‌ർഷം തുടങ്ങിയ മണിപ്പൂരിൽ സ്ഥിതി വിലയിരുത്തി അമിത്ഷാ. ഇന്നലെ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ട കാങ്പോക്പിയിൽ കുകി സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തു. പ്രശ്ന ബാധിത മേഖലകളിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ച് ജാ​ഗ്രത കർശനമാക്കി. മണിപ്പൂർ വീണ്ടും അശാന്തം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നിർദേശ പ്രകാരം ഇന്നലെയാണ് മണിപ്പൂരിൽ റോഡ് ​ഗതാ​ഗതം പുനസ്ഥാപിക്കാനും സമാധാന റാലികൾ നടത്താനും അധികൃതർ ശ്രമം തുടങ്ങിയത്. എന്നാൽ കുകി വിഭാഗക്കാർ ശക്തമായ എതിർപ്പുയർത്തി. പലയിടത്തും പ്രതിഷേധക്കാരും…

Read More

കാവ്യയെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ ചുരുക്കം ചില സിനിമകൾക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ: കാവ്യ ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും നല്ല നടിമാരിൽ ഒരാളാണ്

മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഇന്നും മുന്നിലാണ് കാവ്യാ മാധവൻ. അഭിനയത്തിൽ നിന്ന് പൂർണമായും നടി ഇപ്പോൾ അകന്നുനിൽക്കുകയാണെങ്കിലും താരം സമ്മാനിച്ച കഥാപാത്രങ്ങളെ ഇന്നും മലയാളികൾക്ക് മറക്കാൻ കഴിയില്ല. ഒരുകാലത്ത് മലയാളസിനിമയുടെ മുഖമായിരുന്നു കാവ്യ. ഇപ്പോഴിതാ പഴയ ഒരു അഭിമുഖത്തിൽ നടൻ പൃഥ്വിരാജ് കാവ്യയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഏറ്റവും അധികം തരംതാഴ്ത്തപ്പെട്ട നടിയാണ് കാവ്യയെന്നാണ് അന്ന് പൃഥ്വിരാജ് പറഞ്ഞത്. പൃഥ്വിരാജിന്റെ വാക്കുകൾ ഏറ്റവും അധികം തരംതാഴ്ത്തപ്പെട്ട നടിയാണ് കാവ്യാ മാധവൻ. കാവ്യയെ മലയാളികൾ…

Read More

കേരളത്തിൽ ആരും പ്രതീക്ഷിക്കാത്ത മാറ്റമുണ്ടാകാൻ പോകുന്നു; ലക്ഷ്യം മൂന്നാം സർക്കാർ: എംവി ഗോവിന്ദൻ

ലക്ഷ്യം മൂന്നാം സർക്കാരെന്ന് പ്രഖ്യാപിച്ച്  സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് സമാപനം. ആരും പ്രതീക്ഷിക്കാത്ത മാറ്റം കേരളത്തിൽ ഉണ്ടാകാൻ പോകുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. എല്ലാവരുമായി ചർച്ച ചെയ്ത് അഭിപ്രായങ്ങൾ സ്വീകരിച്ച് മുൻവിധി ഇല്ലാതെ പിണറായി വിജയൻ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച നയരേഖയിലെ നിർദേശങ്ങൾ നടപ്പാക്കും. ക്ഷേമ മേഖലയിൽ പ്രതിസന്ധിയുണ്ടെങ്കിലും പരമാവധി സഹായം നൽകും. സംസ്ഥാന സെക്രട്ടറി എന്നത് വലിയ ഉത്തരവാദിത്തമായി കാണുന്നു. പാർട്ടിയെ കൂട്ടായി നയിക്കും. സമ്മേളന…

Read More

ജീവപര്യന്തം തടവ് 20 വർഷമായി കുറയ്ക്കും; തീരുമാനവുമായി കുവൈത്ത്‌ സർക്കാർ

ജീവപര്യന്തം തടവ്‌ 20 വർഷമായി കുറയ്ക്കാൻ തീരുമാനവുമായി കുവൈത്ത്‌ സർക്കാർ. അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നിർദേശപ്രകാരം ആക്ടിങ്‌ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹാണ് തീരുമാനം പ്രഖ്യാപിച്ചത്. സെൻട്രൽ ജയിലിലെത്തി തടവുകാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒപ്പം ഭക്ഷണം കഴിച്ചശേഷമാണ് മന്ത്രിയുടെ പ്രഖ്യാപനം. നിലവിൽ, ജീവപര്യന്തം തടവുശിക്ഷ ജീവിതകാലം മുഴുവൻ തടവിൽ കഴിയുന്നതായിരുന്നു. തടവുകാർക്ക് ഇതിന്റെ പ്രയോജനം ലഭ്യമാക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കാനാണ് മന്ത്രിയുടെ…

Read More

സംസ്ഥാനത്ത് കൊടും ചൂട് വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്;  6 ജില്ലകളിലാണ് ഏറ്റവും അധികം ചൂട് അനുഭവപ്പെടുക

സംസ്ഥാനത്ത് കൊടും ചൂട് വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. സംസ്ഥാനത്തെ 6 ജില്ലകളിലാണ് ഏറ്റവും അധികം ചൂട് അനുഭവപ്പെടുക. കൊല്ലം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കൊടുംചൂട് പ്രവചിച്ചിരിക്കുന്നത്. ഈ ആറ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാസർകോഡ് സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചിരുന്നു. ദിനം പ്രതി സംസ്ഥാനത്ത് ചൂട് വർധിക്കുകയാണ്. കഠിനമായ വെയിലത്ത് ദീർഘനേരം ജോലിചെയ്യുന്നവർക്ക് സൂര്യാഘാതമേൽക്കാനുള്ള സാധ്യത ഏറെയാണ്. തീവ്രപരിചരണം…

Read More

സംസ്ഥാന കമ്മിറ്റിയിൽ നിന്നും സൂസൻ കോടിയെ ഒഴിവാക്കി 

വിഭാഗീയതയിൽ വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പിച്ച് നടപടിയുമായി സിപിഎം. കരുനാഗപ്പള്ളി വിഭാഗീയതയില്‍ പങ്കുണ്ടെന്ന് കരുതുന്ന സിപിഎമ്മിന്റെ വനിതാ നേതാവ് സൂസൻ കോടിയെ സംസ്ഥാന കമ്മറ്റിയിൽ നിന്നും ഒഴിവാക്കി. സൂസൻ കോടിക്കൊപ്പമുളള ഒരു വിഭാഗവും ജില്ലാ കമ്മിറ്റി അംഗം പി.ആർ.വസന്തനെ അനുകൂലിക്കുന്ന മറുവിഭാഗവും തമ്മിലുള്ള ചേരിപ്പോരാണ് കരുനാഗപ്പള്ളിയിൽ പാർട്ടിക്ക് ക്ഷീണമായ വിഭാഗീയതക്ക് കാരണമായത്.   പാർട്ടിയെ തകർക്കുന്ന വിഭാഗീയതയെ തുടർന്ന് സിപിഎം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിടുകയായിരുന്നു. കരുനാഗപ്പള്ളിയിൽ നിന്നുള്ള പ്രതിനിധികൾ ഇല്ലാതെയാണ് ഇത്തവണ ജില്ലാ സമ്മേളനം നടന്നത്. സംസ്ഥാന സമ്മേളനത്തിലും…

Read More