
ആശാവർക്കർമാർ ശത്രുക്കളല്ല; പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് എം.വി ഗോവിന്ദൻ
ആശാവർക്കർമാർ ശത്രുക്കളല്ലെന്നും അദാനിയും അംബാനിയുമാണ് ശത്രുക്കളെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആശമാരുടെ സമരത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ചിലർ ശ്രമിക്കുന്നുണ്ടെന്നും അരാജകവാദികളായ ഒരുപാടുപേർ സമരത്തിന് പിന്നിലുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. കേന്ദ്രം തരാനുള്ള 100 കോടി രൂപ ഇതുവരെ തന്നിട്ടില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. വരുന്ന തെരഞ്ഞെടുപ്പുകളിൽ ന്യൂനപക്ഷ ഭീകരവാദം കോൺഗ്രസും ലീഗും ഇടതുമുന്നണിക്ക് എതിരായി ഉപയോഗിക്കുമെന്നതിന്റെ സൂചനയാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് സിപിഎം എം.വി ഗോവിന്ദൻ പറഞ്ഞു. എസ്ഡിപിഐയെ ജയിപ്പിക്കാൻ കോൺഗ്രസ് ബോധപൂർവ്വമായ ഇടപെടൽ…