
ഗാസയിലേക്കുള്ള സഹായങ്ങൾ ഇസ്രയേൽ തടഞ്ഞു; വെടിനിർത്തൽ കരാർ നീട്ടാനുള്ള നിർദേശം അംഗീകരിച്ചില്ലെങ്കിൽ കൂടുതൽ പ്രത്യാഘാതങ്ങൾ ഉണ്ടാകും: മുന്നറിയിപ്പുമായി നെതന്യാഹു
ഗാസ മുനമ്പിലേക്കുള്ള എല്ലാ സഹായങ്ങളുടെയും വിതരണം ഇസ്രയേൽ തടഞ്ഞു. വെടിനിർത്തൽ കരാർ നീട്ടാനുള്ള യുഎസ് നിർദേശം അംഗീകരിച്ചില്ലെങ്കിൽ കൂടുതൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അറിയിച്ചു. സഹായങ്ങൾ എത്തിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട ഇസ്രയേൽ – ഹമാസ് വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടം അവസാനിച്ചതിനെ തുടർന്നാണ് സഹായങ്ങൾ തടഞ്ഞത്. സഹായങ്ങളുടെ വിതരണം പൂർണമായി തടയുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഗാസ വെടിനിർത്തലിന്റെ രണ്ടാംഘട്ട ചർച്ചകൾ എങ്ങുമെത്താതെ പിരിഞ്ഞിരുന്നു. ജനുവരിയിൽ ഇസ്രയേലും ഹമാസും തമ്മിൽ മൂന്നു ഘട്ടമായുള്ള വെടിനിർത്തലിനു ധാരണയായിരുന്നെങ്കിലും…