
ആയുഷ്‌കാലം അമേരിക്കയില്‍ കഴിയാമെന്ന് കരുതേണ്ട; ഗ്രീൻകാർഡ് ഉള്ളവർക്ക് മുന്നറിയിപ്പുമായി വാൻസ്
ഗ്രീൻ കാർഡ് ലഭിച്ചതുകൊണ്ട് മാത്രം കുടിയേറിയവർക്ക് എല്ലാ കാലത്തും അമേരിക്കയില്‍ താമസിക്കാമെന്ന ഉറപ്പൊന്നും വേണ്ടെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് . അമേരിക്കയില്‍ സ്ഥിരതാമസത്തിനുള്ള അനുമതി (പെർമനെന്റ് റെസിഡന്റ് കാർഡ്) രേഖയാണ് ഗ്രീൻ കാർഡ്. പെർമനെന്റ് റെസിഡൻസി എന്നാണ് പേരെങ്കിലും ആജീവനാന്ത സുരക്ഷ ഗ്രീൻ കാർഡ് ഉറപ്പുനല്‍കുന്നില്ലെന്നാണ് വൈസ് പ്രസിഡന്റിന്റെ പ്രസ്താവന അർഥമാക്കുന്നത്.ഈ രാജ്യത്ത് ഒരാള്‍ വേണ്ടെന്ന് നമ്മുടെ പ്രസിഡന്റും സ്റ്റേറ്റ് സെക്രട്ടറിയും തീരുമാനിച്ചാല്‍ പിന്നെ അയാള്‍ക്ക് ഇവിടെ തുടരാനുള്ള യാതൊരു അവകാശവുമില്ല. നമ്മുടെ സമൂഹത്തില്‍ ആരെയൊക്കെ ചേർക്കണമെന്ന്…