
ചൊവ്വയില്‍ ‘ചിലന്തി മുട്ടകള്‍’ കണ്ടെത്തി നാസ’
അനേകായിരം ചിലന്തി മുട്ടകള്‍ കൂട്ടിവച്ചതുപോലെയുള്ള പാറ ചുവന്ന ഗ്രഹത്തില്‍ കണ്ടെത്തി. ചൊവ്വയിലാണ് ഈ അത്യപൂർവ്വമായ കണ്ടെത്തൽ. നാസയുടെ ‘പെർസെവറൻസ് മാഴ്‌സ് റോവർ’ ആണ് ഈ അപൂർവ്വ പ്രതിഭാസം കണ്ടെത്തിയത്. വിചിത്രമായി കാണപ്പെടുന്ന ഈ വസ്‌തുവില്‍ നൂറുകണക്കിന് മില്ലിമീറ്റർ വലിപ്പമുള്ള ഗോളങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്നാണ് യുഎസ് ബഹിരാകാശ ഏജൻസി വ്യക്തമാക്കുന്നത്. ഈ പാറ എങ്ങനെ രൂപപ്പെട്ടുവെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പെർസെവറൻസ് സയൻസ് സംഘം. ചൊവ്വയിലെ ജെസെറോ ഗർത്തത്തിന്റെ അരികുകളിലുള്ള വിച്ച് ഹേസല്‍ കുന്നിന് താഴ്‌ഭാഗത്തെ ബ്രൂം പോയിന്റില്‍ പര്യവേഷണം നടത്തുന്നതിനിടെയാണ്…