News_Desk

റമദാനിൽ വൈകുന്നേരങ്ങളിൽ അമിത വേഗതയ്‌ക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

റമദാനിൽ വൈകുന്നേരങ്ങളിൽ അമിത വേഗതയ്‌ക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. വൈകുന്നേരങ്ങളിൽ ഇഫ്താറിന് ലക്ഷ്യ സ്ഥാനത്തെത്താൻ അമിത വേഗത്തിൽ വാഹനം ഓടിക്കരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. തിരക്കേറിയ സമയത്ത് അമിത വേഗതയും ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതും അപകടങ്ങൾ വിളിച്ചുവരുത്തും. ഏതു സമയവും, പരിധിയിൽ കവിഞ്ഞ വേഗത പാടില്ലെന്നും, ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. സ്വന്തം ജീവനൊപ്പം മറ്റുള്ളവരുടെ ജീവനും ഇത് അപായമായി മാറുമെന്നും സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റിൽ അറിയിച്ചു. ഡ്രൈവിങ്ങിനിടയിൽ നോമ്പു തുറക്കുന്നതും ഭക്ഷണം കഴിക്കുന്നതും…

Read More

ഖത്തറിൽ ഈ മാസം പകുതിയോടെ തണുപ്പ് കുറഞ്ഞു തുടങ്ങും

ഖത്തറിൽ കാലാവസ്ഥ മാറിത്തുടങ്ങുമെന്ന് കാലാവസ്ഥാ വിഭാഗംഈ മാസം പകുതിയോടെ തണുപ്പ് കുറഞ്ഞുതുടങ്ങുമെന്ന് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച തലസ്ഥാന നഗരമായ ദോഹയിൽ ഉൾപ്പെടെ താപനില 12 ഡിഗ്രിവരെ താഴ്ന്നിരുന്നു, കടൽത്തീരങ്ങളിലും മരുപ്രദേശങ്ങളിലും 4 ഡിഗ്രിവരെ താപനില അടയാളപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചിരുന്നു. ഈ മാസം പകുതിയോടെ കാലാവസ്ഥ മാറിത്തുടങ്ങുമെന്നാണ് പുതിയ പ്രവചനം. അറേബ്യൻ മേഖലയിൽ സുഡാൻ ന്യൂനമർദം ശക്തമാകുന്നതാണ് ഇതിന് കാരണം. മാർച്ച് രണ്ടാം വാരത്തിന് ശേഷം താപനില ക്രമാനുഗതമായി ഉയർന്നുതുടങ്ങും. നാളെയും മറ്റെന്നാളും ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ…

Read More

ഒമാനിൽ ചൊവ്വാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യത

ഒമാനിലെ മിക്ക ഗവർണറേറ്റുകളിലും ചൊവ്വാഴ്ച രാവിലെ വരെ കാറ്റ് അനുഭവപ്പെടുമെന്ന് കാലാവസ്ഥ അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി മുസന്ദം ഗവർണറേറ്റിന്റെയും ഒമാൻ കടലിന്റെയും തീരങ്ങളിലും തെക്കൻ ശർഖിയ ഗവർണറേറ്റിന്റെ തീരങ്ങളിലും കടൽ തിരമാലകൾ ഉയർന്നേക്കും. മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലും പൊടി ഉയരുകയും താപനില കുറയമെന്നും അധികൃതർ വ്യക്തമാക്കി.

Read More

സൗദിയിൽ സ്‌കൂള്‍ അവധി പ്രഖ്യാപിച്ചു

ഈ വർഷത്തെ പെരുന്നാൾ അവധി സൗദിയിൽ മാർച്ച് 20ന് ആരംഭിക്കും. പുതിയ വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് മൂന്നാം സെമസ്റ്ററിന് ഇന്ന് തുടക്കമായി. ഈദുൽ ഫിത്ര് അവധി പൂർത്തിയായി ഏപ്രിൽ ആറിന് ഞായറാഴ്ച സ്‌കൂളുകൾ തുറക്കും. മേയ് 4,5 തീയതികളിലും അവധിയായിരിക്കും. മേയ് 30ന് ബലിപെരുന്നാൾ അവധി ആരംഭിക്കും. ബലിപെരുന്നാൾ അവധി പൂർത്തിയായി ജൂൺ 15ന് സ്‌കൂളുകൾ തുറക്കും. ജൂൺ 26ന് വേനലവധിക്ക് (വർഷാന്ത അവധി) തുടക്കമാകും. ഓഗസ്റ്റ് 12ന് സൂപ്പർവൈസർമാരും ഓഫിസ് ജീവനക്കാരും ഓഫിസുകളിലും സ്‌കൂളുകളിലും തിരിച്ചെത്തണം….

Read More

റമദാനിൽ തിരക്ക് വർദ്ധിച്ചതോടെ മക്കയിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തി

റമദാനിൽ തിരക്ക് വർദ്ധിച്ചതോടെ മക്കയിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തി. ഹറം പരിധിക്ക് പുറത്ത് വാഹനങ്ങൾക്കായി പ്രത്യേകം പാർക്കിങുകളും കൂടുതൽ സജ്ജീകരിച്ചു. ഇവിടെ നിന്നും ബസ്സുകളിൽ കയറി ഹറമിലേക്കെത്താം. 15 ലക്ഷത്തോളം തീർത്ഥാടകരാണ് ഓരോ ദിനവും നമസ്കാരങ്ങൾക്കും പ്രാർത്ഥനയിലും പങ്കെടുക്കാൻ മക്കയിലെ ഹറമിൽ എത്തുന്നത്. വിദേശ തീർത്ഥാടകരുടെയും ആഭ്യന്തര തീർത്ഥാടകരുടെയും വലിയ തിരക്ക് കഴിഞ്ഞദിവസം മുതൽ ആരംഭിച്ചിരുന്നു. തിരക്കൊഴിവാക്കുന്നതിന്റെ ഭാഗമായാണ് കടുത്ത ട്രാഫിക് നിയന്ത്രണങ്ങൾ മക്കയിൽ വന്നത്. ജിദ്ദയിൽ നിന്ന് പോകുന്നവർക്ക് സായിദി പാർക്കിംഗ് ത്വായിഫ് ഭാഗത്തുനിന്ന് വരുന്നവർക്ക്…

Read More

സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ അബ്ഷർ വഴി നടന്ന ഇടപാടുകൾ രണ്ടരക്കോടി കടന്നു

സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ അബ്ഷർ വഴി നടന്ന ഇടപാടുകൾ രണ്ടരക്കോടി കടന്നു. കഴിഞ്ഞ മാസത്തെ മാത്രം കണക്കാണിത്. അബ്ഷർ പ്ലാറ്റ്ഫോമിന്റെ സേവനങ്ങൾ വികസിപ്പിച്ചതിന്റെ പ്രതിഫലനം കൂടിയാണ് ഈ നേട്ടം. കഴിഞ്ഞ മാസം മൊത്തം രണ്ടു കോടി അറുപത്തി മൂന്ന് ലക്ഷത്തിലധികം ഇലക്ട്രോണിക് ഇടപാടുകളാണ് അബ്ഷർ വഴി നടന്നത്. ജനുവരിയിലെ മാത്രം കണക്കാണിത്. ഇതിൽ രണ്ട് കോടിയിലധികം ഇടപാടുകൾ നടന്നത് അബ്ഷർ ഇൻഡിവിജ്വൽ വഴിയാണ്. ഒരു കോടിയിലധികം ഡോക്യുമെന്റ് പരിശോധനാ ഇടപാടുകൾ ഡിജിറ്റൽ വാലറ്റിലൂടെ നടന്നു….

Read More

പത്തനംതിട്ടയില്‍ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി

പത്തനംതിട്ട കൂടലിൽ ഭർത്താവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി.വൈഷ്ണവി, അയൽവാസിയായ വിഷ്ണു എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയായ ബൈജുവിനെ കൂടൽ പൊലീസ് പിടികൂടി.ഇന്നലെ രാത്രി 11.30 ഓടെയാണ് കൊലപാതകം നടന്നത്. വൈഷ്ണവിയും ബൈജുവും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടായിരുന്നു. വഴക്കിനിടെ അയൽവാസിയായ വിഷ്ണുവിൻറെ വീട്ടിലേക്ക് വൈഷ്ണവി ഓടിയെത്തുകയും പിന്നാലെയെത്തിയ ബൈജു വൈഷ്ണവിയെയും വീട്ടിലുണ്ടായിരുന്ന വിഷ്ണുവിനെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Read More

പ്രശസ്ത വൃക്കരോഗ വിദഗ്ധൻ ഡോ. ജോർജ് പി. എബ്രഹാം വീട്ടിൽ മരിച്ച നിലയിൽ

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ ഡോ. ജോര്‍ജ് പി എബ്രഹാം വീട്ടിൽ മരിച്ച നിലയിൽ. നെടുമ്പാശേരി തുരുത്തിയിലെ ഫാംഹൗസിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം ലേക് ഷോര്‍ ആശുപത്രിയിലെ സീനിയര്‍ സര്‍ജനാണ്. ഇന്നലെ വൈകീട്ടോടെയാണ് സഹോദരനൊപ്പം ഡോ. ജോര്‍ജ് പി അബ്രഹാം ഇവിടെയെത്തിയത്. തുടര്‍ന്ന് സഹോദരനെ പറഞ്ഞയച്ചു. പിന്നീട് ഡോക്ടറെക്കുറിച്ച് വിവരം ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാം ഹൗസില്‍ നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും അധികം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ…

Read More

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷകൾക്ക് ഇന്ന് തുടക്കം

സംസ്ഥാനത്ത് എസ്എസ്എല്‍സി, രണ്ടാ വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. 4,27,021 കുട്ടികളാണ് ഇത്തവണ എസ്എസ്എല്‍സി എഴുതുന്നത്. രാവിലെ എസ്എസ്എല്‍സി പരീക്ഷയും ഉച്ചയ്ക്ക് ശേഷം പരീക്ഷയും നടക്കും. ആകെ 2,980 കേന്ദ്രങ്ങളിലായാണ് ഇന്ന് കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. കേരളത്തിന് പുറത്ത് ലക്ഷദ്വീപില്‍ 9 കേന്ദ്രങ്ങളും ഗള്‍ഫില്‍ ഏഴ് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. ഇത്തവണ ഗള്‍ഫ് മേഖലയില്‍ 682 കുട്ടികളും, ലക്ഷദ്വീപ് മേഖലയില്‍ 447 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത്-…

Read More

ഷഹബാസിന്റെ തലയോട്ടി തകര്‍ന്നെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്; അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ കൊലക്കുറ്റം

കോഴിക്കോട് താമരശേരിയില്‍ എളേറ്റില്‍ എംജെ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസിനെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തിയതായി പൊലിസ്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി അഞ്ചുപേരെയും വെള്ളിമാടുകുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി. ഇവരെ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ അനുവദിക്കും. രക്ഷിതാക്കളുടെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനം. ഷഹബാസിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. വലതുചെവിയുടെ മുകളില്‍ തലയോട്ടി പൊട്ടിയതായും കട്ടിയുള്ള ആയുധം ഉപയോഗിച്ചായിരുന്നു മര്‍ദനമെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു ഷഹബാസിന്റെ മരണത്തിന്…

Read More