
കേരള ടൂറിസത്തിന് ആഗോള അംഗീകാരം; ഐടിബി ബര്‍ലിനില്‍ നേടിയത് സില്‍വര്‍ സ്റ്റാര്‍ പുരസ്‌കാരവും എക്‌സലന്റ് അവാര്‍ഡും
ഐടിബി ബര്‍ലിനില്‍ നടന്ന ഗോള്‍ഡന്‍ സിറ്റി ഗേറ്റ് അവാര്‍ഡ് 2025 ല്‍ കേരള ടൂറിസത്തിന് ആഗോള അംഗീകാരം. ‘കം ടുഗെദര്‍ ഇന്‍ കേരള’ എന്ന മാര്‍ക്കറ്റിംഗ് ക്യാമ്പെയ്ന്‍ അന്താരാഷ്ട്ര ക്യാമ്പെയ്ന്‍ വിഭാഗത്തില്‍ സില്‍വര്‍ സ്റ്റാര്‍ പുരസ്‌കാരം കരസ്ഥമാക്കി. ‘ശുഭമാംഗല്യം-വെഡ്ഡിംഗ്‌സ് ഇന്‍ കേരള’ എന്ന വീഡിയോ ഗാനം ഇന്റര്‍നാഷണല്‍ വിഭാഗത്തില്‍ എക്‌സലന്റ് അവാര്‍ഡ് നേടി. ബര്‍ലിനില്‍ നടന്ന ചടങ്ങില്‍ ഗോള്‍ഡന്‍ സിറ്റി ഗേറ്റ് അവാര്‍ഡ് ജൂറി പ്രസിഡന്റ് വോള്‍ഫ്ഗാങ് ജോ ഹഷെര്‍ട്ടില്‍ നിന്നും ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍…