News_Desk

ചോദ്യപ്പേപ്പർ ചോർച്ച; എം.എസ്. സൊല്യൂഷൻസ് ഉടമ ഷുഹൈബ് കീഴടങ്ങി

ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയ കേസില്‍ സ്വകാര്യ ട്യൂഷന്‍ സെന്ററായ എം.എസ്. സൊല്യൂഷന്‍സ് സി.ഇ.ഒ. മുഹമ്മദ് ഷുഹൈബ് കീഴടങ്ങി. കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയാണ് ഒന്നാം പ്രതിയായ ഷുഹൈബ് കീഴടങ്ങിയത്. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് കീഴടങ്ങൽ. അതേസമയം, എം.എസ്. സൊല്യൂഷന്‍സിനെ തകർക്കാൻ ഒരു പ്രധാന സ്ഥാപനം ശ്രമിക്കുന്നു എന്നാണ് ഷുഹൈബ് ആരോപിക്കുന്നത്. അതിന്റെ ഭാഗമായാണ് ഈ കേസ്. ഇവർ നാട്ടിലെ പ്രാദേശിക നേതാവിന് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. തന്റെ വാദങ്ങളെല്ലാം നേരത്തെ പറഞ്ഞിട്ടുണ്ട്. ചോദ്യപേപ്പർ…

Read More

എ​മി​റേ​റ്റ്‌​സ് അ​ന്താ​രാ​ഷ്ട്ര ഹോ​ളി ഖു​ർ​ആ​ൻ അ​വാ​ർ​ഡ് ദു​ബൈ ഭ​ര​ണാ​ധി​കാ​രി​ക്ക്​

ആ​ദ്യ എ​മി​റേ​റ്റ്‌​സ് അ​ന്താ​രാ​ഷ്ട്ര ഹോ​ളി ഖു​ർ​ആ​ൻ അ​വാ​ർ​ഡ് -പേ​ഴ്​​സ​ണാ​ലി​റ്റി ഓ​ഫ്​ ദ ​ഇ​യ​ർ ഫോ​ർ 2025 പു​ര​സ്കാ​രം യു.​എ.​ഇ ​പ്ര​സി​ഡ​ന്റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂമിന് സ​മ്മാ​നി​ച്ചു. ഇ​സ്​​ലാ​മി​ക ത​ത്ത്വ​ങ്ങ​ളി​ൽ​നി​ന്ന്​ പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടു​ള്ള മൂ​ല്യ​ങ്ങ​ളു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​ന്, പ്ര​ത്യേ​കി​ച്ച്​ ഖു​ർ​ആ​ൻ പ​ഠ​ന​മേ​ഖ​ല​യി​ലെ സേ​വ​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ്​ ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യെ അ​വാ​ർ​ഡി​ന്​ തെ​ര​ഞ്ഞെ​ടു​ത്ത്. ദു​ബൈ അ​ൽ ഖ​വാ​നീ​ജി​ലെ ഫാ​മി​ൽ ​ന​ട​ന്ന റ​മ​ദാ​ൻ…

Read More

ഖത്തറിൽ ഇന്ന് ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത

ഖത്തറിന്റെ ചില  ഭാഗങ്ങളിൽ ഇന്ന് ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തീരദേശത്ത് കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും വടക്ക് ഭാഗത്ത് മഴയ്ക്കും സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ്. ശക്തമായ കാറ്റ്, ചെറിയ തോതിൽ മഴ, വടക്ക് ഭാഗത്ത് ഇടിമിന്നൽ എന്നിവ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകുന്നു. രാത്രിയിൽ തണുപ്പിനും സാധ്യതയുണ്ട്. തീരദേശത്ത് തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെ 10 – 20 കിലോമീറ്റർ വേഗതയിലും ചിലയിടങ്ങളിൽ 25 കിലോമീറ്റർ വേഗതയിലും കാറ്റ് വീശും. ഓഫ്‌ഷോർ മേഖലയിൽ  12 – 22…

Read More

വെഞ്ഞാറമ്മൂട് കൂട്ടക്കൊല: പ്രതി അഫാനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; നാളെ തെളിവെടുപ്പ് നടത്തും

വെഞ്ഞാറമ്മൂട് കൂട്ടക്കൊല കേസിൽ പ്രതി അഫാനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.മൂന്ന് ദിവസത്തേക്കാണ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പ്രതിയെ പാങ്ങോട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.മൂന്ന് കേസിലാണ് അഫാൻറെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.80 കാരിയായ സൽമാബീബിയെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പ് നടത്തുന്നതിന് വേണ്ടിയാണ് പാങ്ങോട് പൊലീസ് അഫാനെ കസ്റ്റഡിയിൽ വാങ്ങിയിട്ടുള്ളത്. നാളെ അഫാനെ തെളിവെടുപ്പിനായി കൊണ്ടുപോകും. കൊലപാതകം നടത്തിയ പാങ്ങോട് ഉള്ള വീട്ടിലും ആയുധം വാങ്ങിയ കടയിലും സ്വർണം പണയപ്പെടുത്തി പണം വാങ്ങിയ സ്ഥാപനത്തിലുമെല്ലാമെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസ് ഉദ്ദേശിക്കുന്നത്….

Read More

സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ ഇനി കേസ് എടുക്കരുതെന്ന് സുപ്രീം കോടതി

സനാതന ധർമ്മ പരാമർശത്തിൽ തമിഴ് നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ഇനി കേസ് എടുക്കരുതെന്ന് സുപ്രീംകോടതി. രാജ്യത്തൊട്ടാകെ കേസുകൾ രജിസ്റ്റർ ചെയ്തതിനെതിരെ ഉദയനിധി നൽകിയ ഹർജിയിലാണ് കോടതി നിർദ്ദേശം. വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകള്ക്ക് പുറമെ അടുത്തിടെ ബിഹാറിൽ കൂടി പുതിയ കേസ് രജിസ്റ്റർ ചെയ്തത് ചൂണ്ടിക്കാട്ടിയപ്പോഴാണ്, കോടതിയുടെ അറിവോടയല്ലാതെ ഇനി കേസ് എടുക്കുരുതെന്ന നിർദ്ദേശം സുപ്രീംകോടതി നൽകിയത്. ഏതെങ്കിലും മതത്തിനെതിരായിരുന്നില്ല തൻറെ പരാമർശമെന്നും സമൂഹത്തിലെ അസമത്വം തുറന്ന് കാട്ടാനാണ് ശ്രമിച്ചതെന്നും ഉദയനിധി കോടതിയെ ബോധിപ്പിച്ചു….

Read More

കളളപ്പണം വെളുപ്പിക്കല്‍ കേസ്; എസ്ഡിപിഐ ഓഫീസുകളില്‍ രാജ്യവ്യാപക റെയ്ഡ്

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ പന്ത്രണ്ട് സ്ഥലങ്ങളിലെ എസ്ഡിപിഐ ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയഡ്. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനം, തിരുവനന്തപുരം, മലപ്പുറം, ബംഗളൂരു, ആന്ധ്രാപ്രദേശിലെ നന്ത്യാല്‍, താനെ, ചെന്നൈ, ഝാര്‍ഖണ്ഡിലെ പാക്കൂര്‍, കൊല്‍ക്കത്ത, ജയ്പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നതെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു കഴിഞ്ഞ ദിവസം കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എസ്ഡിപിഐ ദേശിയ അധ്യക്ഷന്‍ എംകെ ഫൈസിലെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്ഡിപിഐ കേന്ദ്രങ്ങളിലെ പരിശോധന. നിരോധിത സംഘടനയായ പോപ്പുലര്‍…

Read More

യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി

യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. എ. മുഹമ്മദ് റിനാഷ്, പി.വി. മുരളീധരൻ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. വധശിക്ഷ നടപ്പാക്കിയ വിവരം വിദേശകാര്യ മന്ത്രാലയത്തെ യുഎഇ അറിയിച്ചു. കൊലപാതക കുറ്റത്തിനാണു വധശിക്ഷ നടപ്പാക്കിയത്. സംസ്കാരത്തിൽ പങ്കെടുക്കാൻ ഇരുവരുടെയും കുടുംബങ്ങൾക്ക് സൗകര്യം ഒരുക്കും. സാധ്യമായ എല്ലാ നിയമസഹായവും നൽകിയിരുന്നുവെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Read More

ദക്ഷിണാഫ്രിക്കയെ തകർത്ത് ന്യൂസിലൻഡ്, ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ – ന്യൂസിലൻഡ് ഫൈനൽ

ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ – ന്യൂസിലാൻഡ് ഫൈനൽ. ലാഹോർ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന രണ്ടാം സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 50 റൺസിന് തോൽപ്പിച്ചാണ് ന്യൂസിലാൻഡ് ഫൈനലിൽ എത്തിയത്. 363 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയുടെ മറുപടി 312-9 റൺസിൽ അവസാനിച്ചു. ഒറ്റയ്ക്ക് പൊരുതിയ ഡേവിഡ് മില്ലർ നേടിയ 100* റൺസാണ് വൻ നാണക്കേടിൽ നിന്ന് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത്. ഞായറാഴ്ച ദുബായിലാണ് ഇന്ത്യ – ന്യൂസിലാൻഡ് ഫൈനൽ.363 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 161ന് രണ്ട് എന്ന…

Read More

കരിക്കോട്ടക്കരയിൽ മയക്കുവെടി വച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു

കണ്ണൂർ കരിക്കോട്ടക്കരയിൽ മയക്കുവെടി വച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു. ജനവാസ മേഖലയിലിറങ്ങിയ ആനയെ വൈകീട്ട് ആറു മണിയോടെയാണ് പിടികൂടിയത്. വയനാട്ടിൽ നിന്നെത്തിയ വെറ്ററിനറി സംഘമായിരുന്നു ആനയെ മയക്കുവെടി വച്ചത്. അവശനിലയിലായിരുന്ന ആനക്കുട്ടിയുടെ ശാരീരികാവസ്ഥ പരിഗണിച്ചു ചെറിയ അളവിലുള്ള മരുന്നാണു മയക്കുവെടിക്കായി ഉപയോഗിച്ചത്. മയക്കുവെടിവച്ചതിനു ശേഷം കാട്ടാന വനപാലകർക്കു നേരെ ഓടിയടുത്തെങ്കിലും പിന്നീട് റബ്ബർ തോട്ടത്തിൽ തന്നെ നിലയുറപ്പിക്കുകയായിരുന്നു. ശരീരം തളർന്ന ആനയുടെ കാലുകളിലും കഴുത്തിലും കയർ ഉപയോഗിച്ച് കുരുക്കിട്ടതിനു ശേഷം പ്രാഥമിക ചികിത്സ നൽകുകയും തുടർന്നു ലോറിയിൽ…

Read More

ഇനി അബ്ഷർ വഴി ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾ പരാതിപ്പെടാം

സൗദിയിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾ ഇനി ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ അബ്ഷർ വഴി പരാതിപ്പെടാം. പൊതു സുരക്ഷാ വകുപ്പാണ് പുതിയ സേവനത്തെ കുറിച്ചുളള വിവരം വ്യക്തമാക്കിയത്. തട്ടിപ്പിനിരയായവർ ചെയ്യേണ്ടത് ഇപ്രകാരമാണ്. പ്ലാറ്റ്‌ഫോമിൽ അക്കൗണ്ട് ലോഗിൻ ചെയ്യുക. തുടർന്ന് കിദ്മാത്തി, പൊതു സുരക്ഷാ വകുപ്പ്, സാമ്പത്തിക തട്ടിപ്പിനെ കുറിച്ചുള്ള പരാതികൾ എന്നീ ലിങ്കുകകൾ തുറന്ന് പരാതി സമർപ്പിക്കുക. പരാതി ലഭിച്ച ഉടനെ തന്നെ ബന്ധപ്പെട്ട വകുപ്പുകൾ നടപടികൾ ഊർജ്ജിതമാക്കുമെന്നും മന്ത്രാലയം അറിയിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട്…

Read More