News_Desk

2025ലെ സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ മുന്നേറ്റവുമായി ഒമാൻ

2025ലെ സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ മുന്നേറ്റവുമായി ഒമാൻ. 12 ഉപസൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് സാമ്പത്തിക സ്വാതന്ത്ര്യ സൂചിക തയ്യാറാക്കിയത്. നിയമവാഴ്ച, സ്വത്തവകാശങ്ങൾ, സാമ്പത്തിക മേഖലയുടെ വളർച്ച എന്നിവയിൽ ഒമാൻ കാര്യമായ പുരോഗതി കൈവരിച്ചു. 2024-ൽ 62.9 പോയിന്റായിരുന്നത് 2025-ൽ 65.4 പോയിന്റായി ഉയർന്നു. ഇതോടെ ആഗോളതലത്തിൽ 184 രാജ്യങ്ങൾക്കിടയിൽ 58-ാം സ്ഥാനത്താണ് രാജ്യം. ഹെറിറ്റേജ് ഫൗണ്ടേഷൻ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ മുന്നേറ്റം. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിൽ 14 രാജ്യങ്ങളിൽ അഞ്ചാം സ്ഥാനമാണ് ഒമാൻ നിലനിർത്തുന്നത്. ‘മിതമായ…

Read More

2024ലെ മികച്ച എയർലൈനുകളുടെ പട്ടിക: ആഗോളതലത്തിൽ 20ാം സ്ഥാനം കരസ്ഥമാക്കി കുവൈത്ത് എയർവേയ്‌സ്

2024ലെ ലോകത്തെ മികച്ച എയർലൈനുകളുടെ പട്ടികയിൽ കുവൈത്ത് എയർവേയ്‌സിന് 20-ാം സ്ഥാനം. എയർഹെൽപ് വെബ്‌സൈറ്റിൻറെ 2024ലെ വാർഷിക റിപ്പോർട്ടിലാണ് കുവൈത്ത് എയർവേയ്‌സിന്റെ നേട്ടം. 109 വിമാനക്കമ്പനികളാണ് പട്ടികയിൽ ഉൾപ്പെടുന്നത്. മിഡിൽ ഈസ്റ്റിൽ 5ാം സ്ഥാനവും കുവൈത്ത് എയർവേയ്‌സ് കരസ്ഥമാക്കി. സമയനിഷ്ഠ (88 ശതമാനം), യാത്രക്കാരുടെ അഭിപ്രായങ്ങൾ (85 ശതമാനം), ക്ലെയിം പ്രോസസിംഗ് (43 ശതമാനം) എന്നിവയിൽ 72 ശതമാനം സ്‌കോർ നേടിയാണ് കുവൈത്ത് എയർവേയ്‌സ് ഈ നേട്ടം കൈവരിച്ചത്. കാബിൻ ക്രൂ സേവനം, യാത്രയിലെ വിമാനത്തിൻറെ സൗകര്യം, വിമാനത്തിൻറെ ശുചിത്വം,…

Read More

ഖത്തർ എയർവേസ് കൂടുതൽ വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നു

ഖത്തർ എയർവേസ് കൂടുതൽ വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നു. എന്നാൽ എയർ ബസിൽ നിന്നാണോ ബോയിങ്ങിൽ നിന്നാണോ വിമാനങ്ങൾ വാങ്ങുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല. ലോകത്തെ ഏറ്റവും മികച്ച വിമാക്കമ്പനിയെന്ന പെരുമ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തറിന്റെ ദേശീയ വിമാനക്കമ്പനി കൂടുതൽ വിമാനങ്ങൾ വാങ്ങുന്നത്. വലിയ വിമാനങ്ങൾ നിർമിക്കുന്നതിനുള്ള കരാർ ഉടൻ നൽകുമെന്ന് കമ്പനി സിഇഒ തിയറി ആന്റിനോറി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. വിമാനങ്ങൾ വാങ്ങാൻ തയ്യാറെടുക്കുന്നതായി സിഇഒ ബദർ മുഹമ്മദ് അൽമീർ കഴിഞ്ഞ വർഷം നടന്ന ഫാൻബറോ…

Read More

പാലുല്പന്നങ്ങളിൽ സ്വയം പര്യാപ്തത കൈവരിച്ച് സൗദി

പാലുല്പന്നങ്ങളിൽ സ്വയം പര്യാപ്തത കൈവരിച്ച് സൗദി. 129 ശതമാനമാണ് പാലുല്പന്നങ്ങളിലെ സ്വയം പര്യാപ്തത നിരക്ക്. പ്രതിവർഷം 26 ടണ്ണിലേറെ പാലുല്പന്നങ്ങളാണ് രാജ്യത്തുല്പാദിപ്പിക്കുന്നത്. പ്രാദേശിക പാലിന്റെ ഉപഭോഗം വർധിപ്പിക്കുന്നതിനായി റമദാനുമായി ബന്ധപ്പെട്ട് ക്യാമ്പയിൻ നടക്കുന്നുണ്ട്. പാലിന്റെ സംസ്കരിച്ച ഉത്പന്നങ്ങളായ ക്രീം, തൈര്, മറ്റുൽപ്പന്നങ്ങൾ എന്നിവയുടെ വിപണനത്തിനും ക്യാമ്പയിൻ പ്രോത്സാഹനം നൽകുന്നുണ്ട്. ക്യാമ്പയിന്റെ ഭാഗമായാണ് പരിസ്ഥിതി ജല കാർഷിക മന്ത്രാലയം നേട്ടത്തിന്റെ കണക്കുകൾ പുറത്തു വിട്ടത്. ദേശീയ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക, ഭക്ഷ്യ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുക എന്നിവയുടെ ഭാഗമായാണ് ക്യാമ്പയിൻ…

Read More

സൗദിയിലെ ഓട്ടോ ഡീലര്‍മാര്‍ക്ക് റാങ്കിംഗ് നിര്‍ണ്ണയിച്ച് വാണിജ്യ മന്ത്രാലയം

സൗദിയിലെ ഓട്ടോ ഡീലര്‍മാര്‍ക്ക് റാങ്കിംഗ് നിര്‍ണ്ണയിച്ച് വാണിജ്യ മന്ത്രാലയം. ഞങ്ങൾ വിലയിരുത്തുന്നു, നിങ്ങൾ തീരുമാനിക്കുന്നു” എന്ന തലവാചകത്തോടെയാണ് സൗദി വാണിജ്യ മന്ത്രാലയം പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. രാജ്യത്തെ 24 ഓട്ടോമൊബൈൽ ഏജൻസികളെ വിലയിരുത്തലിന് വിധേയമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സൗദിയിലെ ഓട്ടോ ഡീലർമാരുടെ പ്രകടനത്തെക്കുറിച്ചുള്ള ഏറ്റവും പുതിയതും വസ്തുതാപരവുമായ റിപ്പോര്‍ട്ടാണിതെന്നും മന്ത്രാലയം വ്യക്തമാക്കി. ബുക്കിംഗില്‍ 27,895 ഉപഭോക്താക്കളുമായി അബ്ദുൾ ലത്തീഫ് അല്‍ ജമീലാണ് മുന്നില്‍. 3,000 ഉപഭോക്താക്കളുമായി പെട്രോമിൻ രണ്ടാം സ്ഥാനത്തും, 100ല്‍ താഴെ ഉപഭോക്താക്കളുമായി ബാക്കിയുള്ളവയും…

Read More

മക്കയിലെ ഹറമിൽ ലഗേജുകൾ സൂക്ഷിക്കാനായി പുതിയ ലോക്കറുകൾ ഒരുക്കി

മക്കയിലെ ഹറമിൽ ലഗേജുകൾ സൂക്ഷിക്കാനായി പുതിയ ലോക്കറുകൾ ഒരുക്കി. തീർത്ഥാടകരുടെ സൗകര്യം പരിഗണിച്ചാണ് പുതിയ ലോക്കർ സംവിധാനം സ്ഥാപിച്ചത്. ഹറം പള്ളിയുടെ കിഴക്കു ഭാഗത്തെ മുറ്റത്തെ ഹറം ലൈബ്രറിയുടെ സമീപത്താണ് ഒന്ന്. ഹറം പള്ളിയുടെ 64-ആം നമ്പർ വാതിലിനടുത്ത് ഷാബീക പാലത്തിനു മുമ്പിലുമാണ് രണ്ടാമത്തെ ലോക്കർ. ഉംറക്ക് എത്തുന്ന തീർത്ഥാടകർക്കാണ് ഈ സൗകര്യം ലഭ്യമാവുക. നുസുക്ക് ആപ്പിൽ ഉംറ പെർമിഷൻ കാണിക്കുന്നവർക്ക് മാത്രമേ സൗകര്യം ഉപയോഗപ്പെടുത്താൻ സാധിക്കൂ. സൗജന്യമായി നാലു മണിക്കൂർ വരെ ലഗേജുകൾ സൂക്ഷിക്കാം. ഏഴ്…

Read More

ഗാസയിലേക്ക് കൂടുതൽ സഹായമെത്തിച്ച് ഖത്തർ

ഗാസയിലേക്ക് കൂടുതൽ സഹായമെത്തിച്ച് ഖത്തർ. ദുരിതാശ്വാസം, ഭക്ഷണം, പാർപ്പിടം,വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങി 26 മാനുഷിക പദ്ധതികളാണ് ഖത്തറിന്റെ നേതൃത്വത്തിൽ ഗാസയിൽ നടപ്പാക്കുന്നത്. ഫീൽഡ് ആശുപത്രികൾ സ്ഥാപിക്കൽ, മരുന്നുകൾ, മറ്റ് അടിയന്തര ആവശ്യങ്ങൾ, ടെന്റ് നിർമാണം എന്നിവ ഇതിൽ ഉൾപ്പെടും. ഇതുവരെ 800 ട്രക്കുകളിലായി 25,000 ഷെൽട്ടർ ടെന്റുകൾ, 1.20 ലഷം ഭക്ഷ്യ പാക്കറ്റുകൾ, ബ്ലാങ്കറ്റ്, ധാന്യങ്ങൾ, തുടങ്ങിയവ ഗാസയിലെത്തിച്ചതായി ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ് അറിയിച്ചു. രണ്ട് ഹെലികോപ്റ്ററുകൾ വഴി 29,000 ബോക്‌സ് മരുന്നുകളും വിതരണം…

Read More

വെസ്റ്റ് ബാങ്കിൽ തടങ്കലിലായിരുന്ന ഇന്ത്യക്കാരെ മോചിപ്പിച്ച് ഇസ്രയേൽ സൈന്യം; സ്ഥിരീകരിച്ച് എംബസി

വെസ്റ്റ് ബാങ്കിൽ ബന്ദികളാക്കപ്പെട്ട ഇന്ത്യൻ പൗരന്മാരെ മോചിപ്പിച്ചതായി ഇസ്രയേൽ. നിർമാണ തൊഴിലാളികളായ പത്ത് പേരെയാണ് ഇസ്രയേൽ അധികൃതർ കണ്ടെത്തി തിരികെ ടെൽ അവീവിലെത്തിച്ചത്. മോചിതരായവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാൻ ഇസ്രയേലിനോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഒരു മാസത്തിലേറെയായി തടങ്കലിലായിരുന്ന ഇന്ത്യയിൽനിന്നുള്ള പത്ത് തൊഴിലാളികളെ ഒറ്റരാത്രികൊണ്ട് രക്ഷപ്പെടുത്തിയതായി ഇസ്രയേൽ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. നിർമാണ പ്രവൃത്തികൾക്കായി ഇസ്രയേലിലെത്തിയവരാണ് തടവിലാക്കപ്പെട്ട തൊഴിലാളികൾ. ഇവരെ, ജോലി വാ​ഗ്ദാനം ചെയ്ത് വെസ്റ്റ് ബാങ്കിലെത്തിക്കുകയായിരുന്നു. ഇസ്രയേൽ സൈന്യവും നീതിന്യായ മന്ത്രാലയവും ചേർന്ന് നടത്തിയ…

Read More

തൃശൂരിൽ വാഹനാപകടത്തിൽ അച്ഛനും മകളും മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

തൃശൂർ കൊരട്ടിയിൽ കാർ മരത്തിലിടിച്ച് രണ്ടു പേർ മരിച്ചു. കോതമംഗലം സ്വദേശികളായ ജയ്മോൻ (42 ) , മകൾ ജോയ്ന (11) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആറ് മണിയോടുകൂടിയായിരുന്നു അപകടമുണ്ടായത്. കോതമംഗലത്തു നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്നു വാഹനമാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞു വീണു. രാവിലെ 6.30ഓടെയായിരുന്നു സംഭവം. കൊല നടത്തിയ ഇടങ്ങളിലെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്താനിരിക്കെയാണ് സംഭവം. പാങ്ങോട് പൊലീസ് സ്റ്റേഷനിൽ രാവിലെയാണ് സംഭവം. തുടര്‍ന്ന് അഫാനെ കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.. അഫാൻ സ്വയം പരിക്കേൽപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതി ആത്മഹത്യാ പ്രവണത കാണിക്കുന്നുവെന്നും പൊലീസ് പറയുന്നു. കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രതിക്ക് പ്രാഥമിക ചികിത്സ നൽകി. പിന്നാലെ പാങ്ങോട് സ്റ്റേഷനിലേക്ക്…

Read More