
2026 ലോകകപ്പ് ഏഷ്യൻ യോഗ്യത മത്സരം; മൂന്നാം റൗണ്ടിലേക്കുള്ള ടീമംഗങ്ങളെ പ്രഖ്യാപിച്ച് ബഹ്റൈൻ
2026 ലോകകപ്പിന് മുന്നോടിയായുള്ള ഏഷ്യൻ യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിലേക്കുള്ള ടീമംഗങ്ങളെ പ്രഖ്യാപിച്ച് ബഹ്റൈൻ. 26 പേരടങ്ങുന്ന ടീമംഗങ്ങളെയാണ് പരിശീലകൻ ഡ്രാഗൺ തലാജിക് പ്രഖ്യാപിച്ചത്. കഴിഞ്ഞ ജനുവരിയിൽ ഗൾഫ് കപ്പ് നേട്ടത്തിന് സാക്ഷിയായ ടീമംഗങ്ങൾ ഭൂരിഭാഗവും യോഗ്യതാ മത്സരങ്ങൾക്കായുള്ള ടീമിലിടം നേടിയിട്ടുണ്ട്. കൂടാതെ പുതുതായി രണ്ടുപേർക്കും അവസരം ലഭിച്ചിട്ടുണ്ട്. നിലവിൽ ഗ്രൂപ് സിയിൽ അഞ്ചാം സ്ഥാനത്തുള്ള ബഹ്റൈന് മൂന്നാം റൗണ്ടിൽ മൂന്ന് എവേ മാച്ചുകളും ഒരു ഹോം മാച്ചുണുള്ളത്. മാർച്ച് 20ന് ജപ്പാനെതിരെ അവരുടെ തട്ടകത്തിലാണ് ആദ്യമത്സരം….