
ഭീകരാക്രമണത്തിൽ ജമ്മുവിൽ സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, ദുഃഖം അറിയിച്ച് ഒമർ അബ്ദുള്ള
രജൗരിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. രാജ് കുമാർ താപ്പയെന്നയാളാണ് മരിച്ചത്. ദാരുണമായ അപകടത്തിന് മണിക്കൂറുകൾ മാത്രം മുമ്പ് മുഖ്യമന്ത്രിയുമായുള്ള ഓൺലൈൻ അവലോകന യോഗത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. സംഭവത്തിൽ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തുന്നുവെന്നാണ് ഒമർ അബ്ദുള്ള എക്സിൽ കുറിച്ചത്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും മുഖ്യമന്ത്രി കുറിച്ചു. പാക് ഷെല്ലാക്രമണത്തിൽ വീട് തകർന്നാണ് രാജ് കുമാർ താപ്പ കൊല്ലപ്പെട്ടത്.കഴിഞ്ഞദിവസം ജമ്മു കാശ്മീരിൽ കനത്ത സംഘർഷമാണ് ഉണ്ടായത്. ജമ്മുവിലെ…