ഇസ്രയേൽ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ലബനൻ ജനതയ്ക്ക് അടിയന്തര സഹായമായി 10 കോടി ഡോളർ നൽകാൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദേശം നൽകി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുരിതം അനുഭവിക്കുന്നവർക്ക് യുഎഇ സഹായം എത്തിക്കുന്നതിന്റെ ഭാഗമായാണിത്.