യുഎഇയിലെ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ ഹംദാൻ ഫൗണ്ടേഷൻ
രാജ്യത്തെ മിടുക്കരായ കുട്ടികളുടെ വ്യത്യസ്തമായ കഴിവുകൾ വികസിപ്പിക്കാനായി ഹംദാൻ ബിൻ റാശിദ് ആൽ മക്തൂം ഫൗണ്ടേഷൻ ഫോർ മെഡിക്കൽ ആൻഡ് എജുക്കേഷനൽ സയൻസസ് പ്രഖ്യാപിച്ചു. സമൂഹത്തിലെ അംഗങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിനായി വ്യത്യസ്ത സംവേദക പ്ലാറ്റ്ഫോമുകൾ നൽകുന്നതിലൂടെ കുട്ടികളിലെ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഞായറാഴ്ച നടന്ന ഫോറത്തിൽ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും വിവിധ മേഖലയിലെ വിദഗ്ധരുമായും സ്പെഷലിസ്റ്റുകളുമായും നേരിട്ട് സംവദിക്കാനുള്ള അവസരം നൽകി. ഫൗണ്ടേഷന്റെ പ്രോഗ്രാമുകളിൽ രജിസ്റ്റർ ചെയ്ത മിടുക്കരായ കുട്ടികളെയും അവരുടെ കുടുംബങ്ങളേയുമാണ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.