അറസ്റ്റിന് രേഖപ്പെടുത്തും മുൻപ് ഉദ്യോഗസ്ഥർ സൂക്ഷ്മത പുലർത്തണം ; ഷാർജ ഭരണാധികാരി

Update: 2024-12-21 08:43 GMT

കേ​സു​ക​ളി​ൽ അ​റ​സ്റ്റ്​ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന്​ മു​മ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ർ അ​തി സൂ​ക്ഷ്മ​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൽ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി. നി​ര​പ​രാ​ധി​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നി​ല്ലെ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പാ​ക്കു​ക​യും വേ​ണ​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഷാ​ർ​ജ പൊ​ലീ​സ്​ ജ​ന​റ​ൽ ക​മാ​ൻ​ഡ്​ ആ​ൻ​ഡ്​ ഓ​പ​റേ​ഷ​ൻ​സ്​ സെ​ന്‍റ​റി​ന്‍റെ പു​തി​യ കെ​ട്ടി​ടം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു സു​ൽ​ത്താ​ൻ. ജ​യി​ൽ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​മ്പോ​ൾ വ്യ​ക്തി​ക​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ പ​ര​മാ​വ​ധി കു​റ​ക്കു​ന്ന രീ​തി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ക്ക​ണം.

സ​മൂ​ഹ​ത്തി​ലും സ​മ​പ്രാ​യ​ക്കാ​ർ​ക്കി​ട​യി​ലും വ്യ​ക്തി​ക​ളു​ടെ അ​ഭി​മാ​നം സം​ര​ക്ഷി​ച്ചു​കൊ​ണ്ടാ​യി​രി​ക്ക​ണം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​ത്. ജ​ന​ങ്ങ​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ധാ​ർ​മി​ക​വും വി​ശ്വ​സ​നീ​യ​വു​മാ​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​മാ​യി​രി​ക്ക​ണം. അ​തി​ന്​ പ്ര​ഫ​ഷ​ന​ൽ രീ​തി​ക​ൾ അ​വ​ലം​ബി​ക്കു​ക​യും വേ​ണം.

കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ വെ​ല്ലു​വി​ളി നേ​രി​ടേ​ണ്ടി​വ​രി​​ക​യാ​ണെ​ങ്കി​ലും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ ജ​ന​ങ്ങ​ളു​മാ​യി മാ​ന്യ​മാ​യി ഇ​ട​പെ​ട​ണം. സാ​മ്പ​ത്തി​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ ല​ഘൂ​ക​രി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും സു​ൽ​ത്താ​ൻ എ​ടു​ത്തു​പ​റ​ഞ്ഞു. സാ​ധ്യ​മാ​കു​മ്പോ​ഴെ​ല്ലാം ജ​യി​ൽ​വാ​സം ഒ​ഴി​വാ​ക്കാ​ൻ താ​ൻ പ്ര​തി​ജ്ഞ​ബ​ദ്ധ​മാ​ണ്.

ഗ്രേ​സ് പി​രീ​ഡു​ക​ളോ അ​വ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ കു​റ​ച്ചോ അ​വ​രു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​ൻ വ്യ​ക്തി​പ​ര​മാ​യി ശ്ര​മി​ക്കാ​റു​ണ്ടെ​ന്നും സു​ൽ​ത്താ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ഒ​രു ത​വ​ണ ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ച്ച​വ​രാ​ണെ​ങ്കി​ലും വ്യ​ക്തി​ക​ളെ ജ​യി​ൽ ബി​രു​ദ​ധാ​രി​ക​ൾ എ​ന്ന്​ മു​ദ്ര​കു​ത്തു​ന്ന​ത്​ ത​ട​യേ​ണ്ട​താ​ണെ​ന്നാ​ണ്​ ത​ന്‍റെ അ​ഭി​പ്രാ​യം.

ഷാ​ർ​ജ കി​രീ​ടാ​വ​കാ​ശി​യും ഉ​പ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി, ഉ​പ​​ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ അ​ഹ്മ​ദ്​ ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ൽ 4138 സൈ​നി​ക​ർ​ക്കു​ള്ള സ്ഥാ​ന​ക്ക​യ​റ്റ​വും ഭ​ര​ണാ​ധി​കാ​രി അം​ഗീ​ക​രി​ച്ചു. 14 പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ ഷാ​ർ​ജ പൊ​ലീ​സ്​ മെ​ഡ​ലും അ​ദ്ദേ​ഹം സ​മ്മാ​നി​ച്ചു.

2230 മെ​ഡ​ലു​ക​ൾ, ബാ​ഡ്​​ജു​ക​ൾ തു​ട​ങ്ങി​യ​വ​യും ​വി​ത​ര​ണം ചെ​യ്തു. 2,33,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ലാ​ണ്​ ഷാ​ർ​ജ പൊ​ലീ​സി​ന്‍റെ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 21,700 ച​തു​ര​ശ്ര മീ​റ്റ​ർ പ്ര​ധാ​ന ഓ​ഫി​സു​ക​ൾ​ക്കാ​യു​ള്ള​താ​ണ്.

Tags:    

Similar News