വ്യാജ സ്പെയർപാട്സുകൾ ; യുഎഇയിൽ ഈ വർഷം പിടികൂടിയത് 25 വ്യാജ സ്പെയർ പാട്സുകൾ
ഈ വർഷം ഇതുവരെ 25 ലക്ഷം വ്യാജ സ്പെയര്‍ പാര്‍ട്സുകള്‍ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു. ഷാര്‍ജ, വടക്കന്‍ എമിറേറ്റുകള്‍, അല്‍ ഐന്‍ എന്നിവിടങ്ങളിലെ 20 ഇടങ്ങളില്‍ അല്‍ ഫുതൈം ഓട്ടോമോട്ടിവ് നടത്തിയ പരിശോധനയിലാണ് ഏകദേശം 74.6 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന വ്യാജ സ്പെയര്‍ പാര്‍ട്സുകള്‍ പിടികൂടിയത്. 28.1 ലക്ഷം ദിര്‍ഹമിന്റെ വ്യാജ ഓയില്‍ ഫില്‍റ്ററുകള്‍, 85,000 ദിര്‍ഹമിന്റെ വ്യാജ കാബിന് എ.സി ഫില്‍റ്ററുകള്‍ എന്നിവയടക്കമുള്ള സ്പെയര്‍ പാര്‍ട്സുകളാണ് റെയ്ഡില്‍ കണ്ടെടുത്തത്. 2021നെ അപേക്ഷിച്ച് 116 ശതമാനം വര്‍ധനയാണ് ഈ വർഷം വ്യാജ സ്പെയര്‍ പാര്‍ട്സ് പിടിച്ചെടുക്കലില്‍ ഉണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
വാഹനങ്ങള്‍ക്കും മനുഷ്യര്‍ക്കും ഒരുപോലെ അപകടം ചെയ്യുന്നതാണ് വ്യാജ സ്പെയര്‍ പാര്ട്സുകളെന്ന് അല്‍ ഫുതൈം ഓട്ടോമോട്ടിവ് വ്യക്തമാക്കി.
വ്യാജ സ്പെയര്‍ പാര്‍ട്സ് വില്പന തടയാനായി പരിശോധനകള്‍, സമഗ്ര പരിശീലന പരിപാടികള്‍, ബോധവത്കരണ കാമ്പയിനുകള്‍ എന്നിവ നടത്തിവരുകയാണെന്ന് അല്‍ ഫുതൈം ഓട്ടോമോട്ടിവ് അറിയിച്ചു. വ്യാജ സ്പെയര്‍ പാര്‍ട്സ് വില്പന തടയുന്നതിനായി ഏഴ് എമിറേറ്റുകളില്‍നിന്നായി 414 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 2024ല്‍ പരിശീലനം നല്‍കിയതായി അധികൃതര്‍ വ്യക്തമാക്കി.