ദുബൈയിൽ തൊഴിലാളികൾക്കായുള്ള മെഗാ പുതുവത്സരാഘോഷം ഇന്ന്

Update: 2024-12-31 08:32 GMT

തൊ​ഴി​ൽ സ​മൂ​ഹ​ത്തി​ന് ആ​ദ​ര​വും ന​ന്ദി​യും അ​റി​യി​ക്കു​ന്ന​തി​നാ​യി ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ പു​തു​വ​ത്സ​രാ​ഘോ​ഷം അ​ൽ​ഖു​സ് ഏ​രി​യ​യി​ൽ ചൊ​വ്വാ​ഴ്ച ന​ട​ക്കും. ഉ​ച്ച​ക്ക് ര​ണ്ടി​ന്​ തു​ട​ങ്ങു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ രാ​ത്രി വ​രെ നീ​ളും.

ബോ​ളി​വു​ഡ് ന​ടി പൂ​നം പാ​ണ്ഡെ, ഗാ​യി​ക ക​നി​ക ക​പൂ​ർ, റോ​മ​ൻ ഖാ​ൻ, വി​ശാ​ൽ കോ​ട്ടി​യ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​രും അ​ന്താ​രാ​ഷ്ട്ര ക​ലാ​കാ​ര​ന്മാ​രും ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ‘നേ​ട്ട​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്നു. ഭാ​വി കെ​ട്ടി​പ്പ​ടു​ക്കു​ന്നു’ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ.

അ​ൽ​ഖൂ​സി​ന് പു​റ​മെ എ​മ​റേ​റ്റി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലും ജി.​ഡി.​ആ​ർ.​എ​ഫ്.​എ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​തു​വ​ത്സ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ക്കും. ദു​ബൈ​യു​ടെ വ​ള​ർ​ച്ച​ക്കും വി​ക​സ​ന​ത്തി​നും വ​ലി​യ രീ​തി​യി​ൽ സം​ഭാ​വ​ന ചെ​യ്യു​ന്ന തൊ​ഴി​ൽ സ​മൂ​ഹ​ത്തി​ന് ന​ൽ​കു​ന്ന പ്ര​ത്യേ​കം ആ​ദ​ര​വാ​ണ് പ​രി​പാ​ടി​യെ​ന്ന് മേ​ധാ​വി ല​ഫ്. ജ​ന​റ​ൽ മു​ഹ​മ്മ​ദ്‌ അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി പ​റ​ഞ്ഞു.

വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 10,000ത്തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും സ​മ്മാ​ന​ങ്ങ​ൾ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ന​ൽ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    

Similar News