സുഹൃത്തിന് ലഹരി എത്തിച്ച് നൽകി ; ദുബൈയിൽ യുവതിക്ക് അഞ്ച് വർഷം തടവും 50,000 ദിർഹം പിഴയും ശിക്ഷ
സുഹൃത്തിന് ലഹരി എത്തിച്ചുകൊടുത്ത കേസിൽ ദുബൈയിൽ യുവതിക്ക് അഞ്ചുവർഷം തടവ്. 50,000 ദിർഹം പിഴയും ഇവർ അടക്കണം. കഴിഞ്ഞ ഏപ്രിലിൽ സത്വ മേഖലയിൽ ലഹരി ഉപയോഗത്തിന് പിടിയിലായ യുവാവാണ് തനിക്ക് ലഹരി എത്തിച്ചുതരുന്ന 30കാരിയെകുറിച്ച് പൊലീസിന് വിവരം നൽകിയത്.
പരിചയത്തിന്റെ പേരിൽ സൗജന്യമായാണ് ലഹരിമരുന്ന് കൈമാറിയതെന്ന് പ്രതി കോടതിയിൽ വാദിച്ചു. സമാനമായ കേസിൽ നേരത്തേ ഉൾപ്പെട്ട യുവതി പൊലീസ് കസ്റ്റഡിയിലായിരുന്നു.
വിചാരണ വേളയിൽ കുറ്റങ്ങൾ യുവതി നിഷേധിച്ചെങ്കിലും വാദങ്ങൾ കോടതി തള്ളി. ശിക്ഷ കാലാവധിക്ക് ശേഷം യു.എ.ഇയിൽനിന്ന് ഇവരെ നാടുകടത്താനും വിധിച്ചിട്ടുണ്ട്.