പുതുവർഷം ; ലോകമെമ്പാടുമുള്ള ഭരണാധികാരികൾക്ക് ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ

Update: 2025-01-01 08:57 GMT

ലോ​ക​മെ​മ്പാ​ടു​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും പ്ര​മു​ഖ​ർ​ക്കും പ്ര​സി​ഡ​ന്‍റു​മാ​ർ​ക്കും രാ​ജാ​ക്ക​ന്മാ​ർ​ക്കും രാ​ജ​കു​മാ​ര​ന്മാ​ർ​ക്കും പു​തു​വ​ത്സ​രാ​ശം​സ​ക​ൾ നേ​ർ​ന്ന് യു.​എ.​ഇ പ്ര​സി​ഡ​ന്‍റ് ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ. സ​ന്ദേ​ശ​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും ആ​യു​രാ​രോ​ഗ്യ​വും സ​മൃ​ദ്ധി​യും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, വൈ​സ്​ പ്ര​സി​ഡ​ന്‍റും ​ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ കോ​ർ​ട്ട് ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ എ​ന്നി​വ​രും നേ​താ​ക്ക​ൾ​ക്കും പ്ര​ധാ​ന​മ​ന്ത്രി​മാ​ർ​ക്കും സ​മാ​ന​മാ​യ സ​ന്ദേ​ശം അ​യ​ച്ചു.

ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ്​ എ​ക്സ്​ അ​ക്കൗ​ണ്ടി​ലൂ​ടെ പു​തു​വ​ത്സ​രാ​ശം​സ​ക​ൾ അ​റി​യി​ച്ചു. 2024 വ​ർ​ഷം ക​ട​ന്നു​പോ​യി, ദൈ​വ​ത്തി​ന് ന​ന്ദി, ഇ​മാ​റാ​ത്ത്​ അ​തി​ന്‍റെ എ​ല്ലാ സൂ​ച​ക​ങ്ങ​ളി​ലും ച​രി​ത്ര​പ​ര​മാ​യ നേ​ട്ടം കൈ​വ​രി​ച്ചു. കൂ​ടു​ത​ൽ ശു​ഭാ​പ്തി​വി​ശ്വാ​സ​ത്തോ​ടെ​യും വ​ലി​യ അ​ഭി​ലാ​ഷ​ങ്ങ​ളോ​ടെ​യും വ​ള​ർ​ച്ച​യു​ടെ​യും സ​മൃ​ദ്ധി​യു​ടെ​യും യാ​ത്ര തു​ട​രാ​നു​ള്ള കൂ​ടു​ത​ൽ ദൃ​ഢ​നി​ശ്ച​യ​ത്തോ​ടെ​യും ഞ​ങ്ങ​ൾ 2025നെ ​സ്വാ​ഗ​തം ചെ​യ്യു​ന്നു -അ​ദ്ദേ​ഹം എ​ക്സി​ൽ കു​റി​ച്ചു.

Tags:    

Similar News