പുതുവത്സരാഘോഷം ; ദുബൈയിൽ പൊതുഗതാഗതം ഉപയോഗപ്പെടുത്തിയത് 25 ലക്ഷം പേർ

Update: 2025-01-02 10:29 GMT

പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നാ​യി ജ​നം ഒ​ഴു​കി​യെ​ത്തി​യ ദു​ബൈ​യി​ൽ ആ​ഘോ​ഷ​ദി​ന​ത്തി​ൽ പൊ​തു ഗ​താ​ഗ​തം ഉ​പ​യോ​ഗി​ച്ച​ത്​ 25 ല​ക്ഷം പേ​ർ. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 9.3 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ്​ പൊ​തു ഗ​താ​ഗ​ത ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

നേ​ര​ത്തേ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ ഒ​ഴി​വാ​ക്കു​ന്ന​തി​ന്​ പൊ​തു​ഗ​താ​ഗ​തം കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന്​ പൊ​തു​ജ​ന​ങ്ങ​ളോ​ട്​ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്​ എ​ത്തി​ച്ചേ​രു​ന്ന​വ​ർ​ക്ക്​ സൗ​ജ​ന്യ ബ​സ്​ സ​ർ​വി​സ്​ അ​ട​ക്ക​മു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളും അ​ധി​കൃ​ത​ർ ഒ​രു​ക്കി​യി​രു​ന്നു. ദു​ബൈ മെ​ട്രോ​യി​ൽ റെ​ഡ്, ഗ്രീ​ൻ ലൈ​നു​ക​ളി​ലാ​യി 11 ല​ക്ഷ​ത്തി​ലേ​റെ പേ​രാ​ണ്​ യാ​ത്ര ചെ​യ്ത​ത്. ദു​ബൈ ട്രാം 55,391 ​പേ​രും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി.

പൊ​തു ബ​സു​ക​ൾ 4.6 ല​ക്ഷ​ത്തി​ലേ​റെ പേ​രും സ​മു​ദ്ര ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ 80,066 പേ​രും ഉ​പ​യോ​ഗി​ച്ചു. ഇ​തു​കൂ​ടാ​തെ ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ 1.9 ല​ക്ഷം ഉ​പ​യോ​ക്താ​ക്ക​ളും ടാ​ക്സി​ക​ൾ​ക്ക്​ 5.7 ല​ക്ഷം ഉ​പ​യോ​ക്താ​ക്ക​ളു​മു​ണ്ടാ​യി. 

പു​തു​വ​ത്സ​ര വേ​ദി​ക​ളി​ൽ​നി​ന്നും തി​രി​ച്ചു​മു​ള്ള ഗ​താ​ഗ​തം ത​ട​സ്സ​മി​ല്ലാ​ത്തും സു​ര​ക്ഷി​ത​വു​മാ​യി​രു​ന്നു​വെ​ന്ന്​ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags:    

Similar News