കാടുംചൂടിൽ വ്യവസായിക തൊഴിലാളികൾക്ക് ആശ്വാസമായി മുസഫയിൽ കൂൾ ഡൗൺ ബൂത്ത്

Update: 2022-08-29 02:24 GMT

ചുട്ടുപൊള്ളുന്ന വേനലിൽ നിന്ന് വ്യവസായ തൊഴിലാളികൾക്ക് പുറത്ത് ജോലി ചെയ്യുന്നവർക്കും ആശ്വാസമേകാൻ അബുദാബിയിൽ മുസഫയിൽ തുറന്ന് കോൾഡ് ബൂത്തിന് ലഭിച്ചത് മികച്ച പ്രതികരണം. അബുദാബി പോലീസും മുനിസിപ്പാലിറ്റിയും ലൈഫ് കെയർ ആശുപത്രിയുമായി കൈകോർത്ത് സ്ഥാപിച്ച ബൂത്തിൽ ചൂടിൽ നിന്ന് ആശ്വാസം തേടി ഇതുവരെ എത്തിയത് ഇരുപതിനായിരത്തിലധികം തൊഴിലാളികൾ.

മുസഫ ലൈഫ് കെയർ ആശുപത്രിക്ക് സമീപം സ്ഥാപിച്ച ബൂത്തിൽ മെഡിക്കൽ സേവനങ്ങളും വേനൽക്കാലത്തെ ആരോഗ്യപ്രശ്‌നങ്ങൾ പ്രതിരോധിക്കാനുള്ള പാനീയങ്ങളുമാണ് ലഭ്യമാക്കിയിട്ടുള്ളത്. പ്രത്യേകം സജ്ജീകരിച്ച കൂൾ ഡൗൺ ബൂത്തിൽ നഴ്‌സുമാർ അടക്കമുള്ള പ്രത്യേക മെഡിക്കൽ സംഘം സേവന നിരതരാണ്. ഇവർ സന്ദർശകരുടെ ആരോഗ്യസ്ഥിതി വിലയിരുത്തുകയും സൂര്യാഘാതത്തിന് ലക്ഷണങ്ങളുമായി എത്തുന്നവർക്ക് പ്രഥമശുശ്രൂഷ നൽകുകയും ചെയ്യുന്നു. സൂര്യാഘാതമേറ്റ് തായി സംശയിക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റിയാണ് തുടർ ചികിത്സ നൽകുന്നത്.

തൊഴിലാളികൾക്ക് സെപ്റ്റംബർ പകുതിവരെ കൂൾ ഡൗൺ ബൂത്തിന്റെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം. ഉച്ചമുതൽ വൈകുന്നേരം 4 മണി വരെയാണ് പ്രവർത്തിസമയം. ബൂത്തിൽ എത്തുന്ന തൊഴിലാളികൾക്ക് ഓആർഎസ് വെള്ളവും ഭക്ഷ്യവസ്തുക്കളും ആണ് നൽകുന്നത്. ചൂടിനെ നേരിടുന്നത് സംബന്ധിച്ച് ബോധവൽക്കരണ പരിപാടികളും ബൂത്തിൽ സംഘടിപ്പിക്കുന്നുണ്ട്. കൊടുംചൂടിൽ ജോലി ചെയ്യുന്നവരെ സഹായിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ലൈഫ് കെയർ ഹോസ്പിറ്റൽ ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ അറിയ

Similar News