പുതുവർഷാഘോഷം ; ബുർജ് ഖലീഫ പ്രദേശത്ത് സൗജന്യ ബസ് സർവീസുമായി റോഡ് ഗതാഗത അതോറിറ്റി

Update: 2024-12-31 08:29 GMT

പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്​ ബു​ർ​ജ്​ ഖ​ലീ​ഫ പ്ര​ദേ​ശ​ത്ത്​ എ​ത്തു​ന്ന​വ​ർ​ക്ക്​ സൗ​ജ​ന്യ ബ​സ്​ സ​ർ​വി​സു​മാ​യി റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ). സ​ന്ദ​ർ​ശ​ക​രു​ടെ ഗ​താ​ഗ​തം എ​ളു​പ്പ​മാ​ക്കു​ന്ന​ത്​ ല​ക്ഷ്യ​മി​ട്ടാ​ണ്​ ബു​ർ​ജ്​ ഖ​ലീ​ഫ മേ​ഖ​ല​യി​ൽ​ നി​ന്ന്​ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളി​ലേ​ക്കും ടാ​ക്സി പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ളി​ലേ​ക്കും ബ​സ്​ ഏ​ർ​​പ്പെ​ടു​ത്തു​ന്ന​ത്. ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​ലും ഫി​നാ​ൽ​ഷ്യ​ൽ സെ​ന്‍റ​ർ റോ​ഡി​ലും ഈ ​ബ​സു​ക​ൾ ല​ഭ്യ​മാ​യി​രി​ക്കു​മെ​ന്നും ആ​ർ.​ടി.​എ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ചു.

റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ ഒ​ഴി​വാ​ക്കു​ന്ന​തി​ന്​ പൊ​തു ഗ​താ​ഗ​ത രീ​തി​ക​ൾ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​​പ്പെ​ട്ടി​ട്ടു​ണ്ട്. പു​തു​വ​ത്സ​ര അ​വ​ധി ദി​ന​ത്തി​ലെ പൊ​തു​ഗ​താ​ഗ​ത ബ​സു​ക​ൾ, ദു​ബൈ മെ​ട്രോ, ട്രാം, ​ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ്​ സെ​ന്‍റ​റു​ക​ൾ, പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ മേ​ഖ​ല​ക​ൾ, വെ​ഹി​ക്ക്​​ൾ ടെ​ക്നി​ക്ക​ൽ സെ​ന്‍റ​ർ തു​ട​ങ്ങി​യ​വ​യു​ടെ സേ​വ​ന സ​മ​യം​ ആ​ർ.​ടി.​എ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ദു​ബൈ മെ​ട്രോ ഡി​സം​ബ​ർ 31 ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചി​ന്​ ആ​രം​ഭി​ക്കു​ന്ന സ​ർ​വി​സ്​ രാ​ത്രി 11.59ന്​ ​അ​വ​സാ​നി​ക്കും. തു​ട​ർ​ന്ന്​ ബു​ധ​നാ​ഴ്ച അ​ർ​ധ രാ​ത്രി 12ന്​ ​ആ​രം​ഭി​ച്ച്​ പി​റ്റേ​ന്ന്​ പു​ല​ർ​ച്ച ഒ​രു മ​ണി​ക്ക്​ അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ൽ മു​ഴു സ​മ​യ യാ​ത്രാ​സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. പു​തു​വ​ത്സ​ര ദി​ന​മാ​യ ജ​നു​വ​രി ഒ​ന്ന്​ ബു​ധ​നാ​ഴ്ച എ​മി​റേ​റ്റി​ലെ ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ്​ സെ​ന്‍റ​റു​ക​ൾ​ക്ക്​ അ​വ​ധി​യാ​യി​രി​ക്കും.

മ​ൾ​ട്ടി​ സ്​​റ്റോ​റേ​ജ്​ പാ​ർ​ക്കി​ങ്​ ഒ​ഴി​കെ എ​ല്ലാ പൊ​തു പാ​ർ​ക്കി​ങ്​ മേ​ഖ​ല​ക​ളും ജ​നു​വ​രി ഒ​ന്നി​ന്​ സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്നും നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

Tags:    

Similar News