ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ; അജ്മാൻ എമിറേറ്റിൽ നിയമം കർശനമാക്കി

Update: 2025-01-01 08:21 GMT

അ​ജ്മാ​ൻ എ​മി​റേ​റ്റി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ പു​തി​യ നി​യ​മം പു​റ​പ്പെ​ടു​വി​ച്ച്​ അ​ധി​കൃ​ത​ർ. വാ​ഹ​ന​ങ്ങ​ൾ സൂ​ക്ഷി​ക്ക​ണ​മെ​ന്നും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ വി​ക​ല​മാ​ക്കു​ന്ന ത​ര​ത്തി​ൽ ഉ​പേ​ക്ഷി​ക്ക​രു​തെ​ന്നും നി​യ​മം അ​നു​ശാ​സി​ക്കു​ന്നു. ആ​രോ​ഗ്യ​ത്തി​നോ പൊ​തു സു​ര​ക്ഷ​ക്കോ ദോ​ഷം വ​രു​ത്തു​ന്ന​തോ എ​മി​റേ​റ്റി​ന്‍റെ പൊ​തു​വാ​യ രൂ​പ​ത്തെ വി​ക​ല​മാ​ക്കു​ന്ന​തോ പ​രി​സ്ഥി​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​തോ ആ​യ വി​ധ​ത്തി​ൽ ശ്ര​ദ്ധ​യി​ല്ലാ​തെ പൊ​തു​സ്ഥ​ല​ത്ത് ഉ​പേ​ക്ഷി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളെ​യാ​ണ് നി​യ​മം നി​ർ​വ​ചി​ക്കു​ന്ന​ത്. ഈ ​നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ​ക്ക​നു​സൃ​ത​മാ​യി മു​നി​സി​പ്പാ​ലി​റ്റി​യും ആ​സൂ​ത്ര​ണ വ​കു​പ്പും ഇ​ത്ത​രം വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കും.

എ​മി​റേ​റ്റി​ന്‍റെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ നി​ര്‍ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ള്‍ക്കു​മേ​ല്‍ അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് സ്റ്റി​ക്ക​ര്‍ പ​തി​ക്കും. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ള്‍ വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ പൊ​തു സ്ഥ​ല​ങ്ങ​ളി​ല്‍ ക​ണ്ടെ​ത്തി​യ തീ​യ​തി മു​ത​ൽ ഏ​ഴു​ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​മാ​യി ക​ണ​ക്കാ​ക്കും.

നി​യമ​മ​നു​സ​രി​ച്ച്​ ‘അ​ബാ​ൻ​ഡ​ൺ​ഡ് വെ​ഹി​ക്കി​ൾ ഡി​സ്പോ​സ​ൽ ക​മ്മി​റ്റി’ എ​ന്ന പേ​രി​ൽ ഒ​രു ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്കും. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളു​ടെ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്ക​ൽ, മൂ​ല്യ​നി​ർ​ണ​യം എ​ന്നി​വ ഈ ​ക​മ്മി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​മ്മി​റ്റി​യു​ടെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്കു​ശേ​ഷം വാ​ഹ​ന​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ജു​ഡീ​ഷ്യ​ൽ അ​ധി​കാ​രി​ക​ളെ അ​റി​യി​ക്കും. തു​ട​ര്‍ന്ന് പൊ​തു ലേ​ല​ത്തി​ൽ വി​ൽ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍ക്ക് വി​ധേ​യ​മാ​ക്കും.

Tags:    

Similar News