അബുദാബി : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിര്‍ഹം മലയാളിക്ക്. ഏകദേശം 50 കോടി ഇന്ത്യൻ രൂപയാണിത്. ബിഗ് ടിക്കറ്റിന്‍റെ 245 -ാം സീരീസ് നറുക്കെടുപ്പിലാണ് ഒന്നാം സമ്മാനമായ 50 കോടിയിലധികം രൂപ എന്‍. എസ്. സജേഷ് സ്വന്തമാക്കിയത്. ദുബായിൽ താമസിക്കുന്ന സജേഷ് രണ്ടു വർഷം മുൻപാണ് ഒമാനിൽ നിന്നു യുഎഇയിൽ എത്തിയത്.
നാലുവർഷമായി എല്ലാ മാസവും സജേഷ് ബിഗ് ടിക്കറ്റ് വാങ്ങിയിരുന്നു. സമ്മാനാർഹമായ ടിക്കറ്റ് ഓൺലൈനായി 20 സുഹൃത്തുക്കളുമായി ചേർന്നാണ് വാങ്ങിയത്. സമ്മാന തുക പങ്കിട്ടെടുക്കും.ജോലി ചെയ്യുന്ന ഹോട്ടലിൽ 150ൽ അധികം ജോലിക്കാരുണ്ട്. ഇവരിൽ പലരെയും സഹായിക്കാൻ ആഗ്രഹിക്കുന്നു'. പണം എങ്ങനെ ചെലവഴിക്കുമെന്ന ചോദ്യത്തിന് സജേഷിന്റെ മറുപടി ഇതായിരുന്നു. ബിഗ് ടിക്കറ്റിൽ ഭാഗ്യപരീക്ഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.സജേഷ് വാങ്ങിയ 316764 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനത്തിന് അര്‍ഹമായത്.