വാഹനം റോഡിന് നടുവിൽ നിർത്തിയാൽ 1000 ദിർഹം പിഴയും 6 ബ്ലാക്ക് മാർക്കും പിഴ ; അപകട വീഡിയോ പങ്കുവെച്ച് ബോധവൽക്കരിച്ച് അബുദാബി പോലീസ്

Update: 2022-10-19 08:53 GMT



അബുദാബി : ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾ റോഡിന് നടുവിൽ നിർത്തരുതെന്നും, വാഹനങ്ങളുമായി കൃത്യമായ അകലം പാലിച്ചുകൊണ്ട് വാഹനങ്ങളോടിക്കണമെന്നുംഅബുദാബി പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ഒരു കാർ അനാവശ്യമായി റോഡിനു നടുവിൽ നിർത്തിയതിനെ തുടർന്നുണ്ടായ അപകട വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പോലീസ് ആളുകൾക്ക് നിർദേശം നൽകിയത്.

പോലീസ് പങ്കുവെച്ച വിഡിയോയിൽ ഹൈവേയിലൂടെ ഓടിക്കൊണ്ടിരിക്കുകയായിരുന്ന ഒരു കാർ റോഡിനു നടുവിൽ നിർത്തുകയായിരുന്നു.ഇതിനെത്തുടർന്ന് ഇതേ ലൈനിലൂടെ വരികയായിരുന്ന ചില കാറുകൾ അപകടമൊഴിവാക്കാനായി മറ്റു ലൈനുകളിലേക്ക് മാറുകയും എന്നാൽ പെട്ടെന്ന് ലൈൻ മാറാൻ കഴിയാതെ വന്ന ഒരു വാഹനം കാറിനു ബാക്കിൽ ഇടിക്കുകയുമായിരുന്നു.

ഇതുപോലെ വാഹനങ്ങൾ റോഡിനു നടുവിൽ നിർത്തുന്നത് ആയിരം ദിർഹം വരെ പിഴയും 6 ബ്ലാക്ക് മാർക്കുകളും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. എന്തെങ്കിലും കാരണത്താൽ വാഹനം വഴിയിൽ നിന്നുപോവുകയാണെങ്കിൽ ഉടനടി 999 എന്ന നമ്പറിൽ സഹായമഭ്യർത്ഥിക്കേണ്ടതാണെന്നും പോലീസ് അറിയിച്ചു. അതേസമയം വാഹനങ്ങൾ റോഡിൽ നിർതിയതിനെതുടന്നുണ്ടായ വിവിധ അപകട വിഡിയോകൾ ഈ വർഷം ബോധവത്കരണത്തിന്റെ ഭാഗമായി അബുദാബി പോലീസ് പങ്കുവെച്ചിരുന്നു.

Similar News