ഈ അടുത്ത കാലത്ത് യുഎഇ യിൽ പിടികൂടിയ 10 വ്യത്യസ്ത മയക്കുമരുന്ന് കേസുകൾ

Update: 2022-11-04 12:34 GMT


യു എ ഇ : മയക്കുമരുന്നുകൾ കടത്താൻ മാഫിയകൾ അതിവിദഗ്ധമായ മാർഗങ്ങൾ ഉപയോഗിക്കുമ്പോൾ അതിസൂക്ഷ്മ നിരീക്ഷണത്തിലൂടെ ഇതെല്ലം പൊളിച്ചെഴുതുന്ന സംഭവവികാസങ്ങൾക്കാണ് ഈ അടുത്ത കാലത്ത് യു എ ഇ സാക്ഷ്യം വഹിച്ചത്. പ്ലാസ്റ്റിക് നാരങ്ങകളിലും ഷാംപൂ ബോട്ടിലുകളിലും ഉൾപ്പെടെ മൽസ്യത്തലകളിൽ വരെ മാഫിയകൾ മയക്കുമരുന്നുകൾ കടത്തി. പലപ്പോഴും അതിവിദഗ്‌ധമായി കസ്റ്റംസിന്റെ കണ്ണിൽ പൊടിയിടുമ്പോഴും കുറ്റവാളികളുടെ ശാരീരികഘടനയും, സ്വഭാവ സവിശേഷതകൾ അടക്കം ശ്രദ്ധിച്ചുകൊണ്ട് എല്ലാ മാഫിയകളെയും കസ്റ്റംസ് കുടുക്കിയിട്ടുമുണ്ട്. ഈയടുത്ത കാലത്ത് 10 വ്യത്യസ്ത മാർഗങ്ങളിലൂടെയാണ് മാഫിയകൾ മയക്കുമരുന്നുകൾ കടത്താൻ ശ്രമിച്ചത്.


- ധാന്യങ്ങളിൽ മയക്ക് മരുന്ന് കടത്തൽ - കഴിഞ്ഞ ആഴ്ചയിലാണ് ധാന്യങ്ങളിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം യു a ഇ കസ്റ്റംസ് പിടികൂടിയത്. 436 കിലോഗ്രാം ഡ്രഗ്സ് ആണ് ഇത്തരത്തിലൂടെ കടത്താൻ ശ്രമിച്ചത്.

- കാർ എയർ ഫിൽറ്ററുകൾ വഴി - ആഫ്രിക്കയിൽ നിന്നും മരിജുവാന കാര് ആർഫിൽറ്ററുകൾ വഴിയാണ് കടത്താൻ ശ്രമം നടത്തിയത്. സ്പെയർ പാർടികൾക്ക് സാധാരണയിലധികം സാന്ദ്രത അനുഭവപ്പെട്ടതിനെ തുടർന്നാണ് പ്രതികൾ പിടിയിലായത്.

- സോളാർ പാനലുകൾ വഴി - സോളാർ പാനലുകൾ വഴി 1056 കിലോഗ്രാം ക്രിസ്റ്റൽ മെത് ആണ് കടത്താൻ ശ്രമിച്ചത്. ഏകദേശം 68. 7 മില്യൺ ദിർഹം വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്.

- ടയറുകൾക്കുള്ളിൽ മയക്കുമരുന്ന് - ഡ്രൈവറുടെ സ്വഭാവത്തിൽപെരുമാറ്റ വ്യത്യാസങ്ങൾ അനുഭവപ്പെട്ട പോലീസ് വാഹനം റെയ്ഡ് ചെയ്യുകയായിരുന്നു. വാഹനത്തിന്റെ സ്റ്റെപ്പിനി ടയറിന് പതിവിൽ അധികം ഭാരം അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു നിരോധിത മയക്കുമരുന്ന് കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും. 28 പാക്കെറ്റുകളിലായി 24 കിലോഗ്രാം ഹാഷിഷ് ആയിരുന്നു

ഇയാൾ കടത്താൻ ശ്രമിച്ചത്.

- പ്ലാസ്റ്റിക് നാരങ്ങകളിൽ ക്യാപ്റ്റഗോൺ പിൽസ് - 3840 ബോക്സുകളിൽ ആയി 58 മില്യൺ ദിർഹം വിലവരുന്ന നിരോധിതമയക്കുമരുന്നുകൾ കടത്താൻ ശ്രമിക്കവേപിടിയിലായത് 4 പേരാണ്. റഫ്രിജറേറ്റർ സൗകര്യത്തോട് കൂടിയ ബോക്സുകളിൽ യഥാർത്ഥ നാരങ്ങാകളോടൊപ്പം ചേർത്തായിരുന്നു മയക്കുമരുന്ന് കടത്താൻ ശ്രമം നടത്തിയത്.

- മീനിൽ മയക്കുമരുന്ന് നിറച്ച് കടത്തൽ - 38 കിലോഗ്രാം ക്രിസ്റ്റൽ മെത് കടത്താനുള്ള ശ്രമവും പോലീസ് തകർത്തു.

-മാർബിൾ സ്ലാബുകളിൽ - 6 ലക്ഷം ക്യാപ്റ്റഗോൺ പിൽസാണ് മാർബിൾ സ്ലാബുകളിൽ കടത്താൻ ശ്രമിച്ചത്.

-ലെതെറിനുള്ളിൽ മയക്കുമരുന്ന് - ലെതെറിനുള്ളിൽ മരുന്ന് കടത്താൻ ശ്രമിച്ച യുവതിയെ എയർപോർട്ടിൽ വച്ച് പിടികൂടുകയായിരുന്നു. ബാഗിനുള്ളിൽ ലെതെറിന് അസാധാരണമായ സാന്ദ്രത അനുഭവപ്പെട്ടതിനെത്തുടർന്നായിരുന്നു പരിശോധന.

- മയക്കുമരുന്നിൽ കുതിർത്ത്ഉ ണക്കിയ പേപ്പറുകൾ - മയക്കുമരുന്നിൽ കുതിർത്ത്ഉ ണക്കിയ പേപ്പറുകൾ ജയിൽശിക്ഷക്കായി ജയിലിലേക്ക് പോകുമ്പോൾ അടിവസ്ത്രത്തിൽ സൂക്ഷിച്ച മയക്കുമരുന്ന് പോലീസ് ബോഡി ചെക്കിങ്ങിൽ പിടികൂടുകയായിരുന്നു.

- കുരുമുളകുകൾക്കിടയിൽ മരിജുവാന - സംശയാസ്പദമായപെരുമാറ്റത്തെ തുടർന്ന് കുരുമുളകുകൾക്കിടയിൽ കടത്താൻ ശ്രമിച്ച മരിജുവാന ആഫ്രിക്കൻ യാത്രക്കാരനിൽ നിന്ന് പിടികൂടുകയായിരുന്നു. 42 കിലോഗ്രാം മരിജുവാനയാണ് ഇയാളിൽ നിന്നും പിടികൂടിയത്.

Similar News